ശരീരത്തിൽ കുറച്ചുകൂടി മജ്ജയും മാംസവുമൊക്കെ ഉണ്ടായിരുന്നെങ്കിൽ – അതാണ് ചന്ദ്രന്റെ ദിവസേനയുള്ള പ്രാർത്ഥന; ദിവസേന അടുത്ത മുറിയിൽനിന്ന് ഹാർമോണിയവും സംഗീതവും കേൾക്കുന്ന ശ്യാമിന് ഒന്നു പാടണമെന്നാണ് മോഹം; ഗവാസ്കറുടെ ക്രിക്കറ്റ് കാണുന്ന ജോമിയ്ക്ക് ക്രിക്കറ്റ് കളിക്കാനയെങ്കിൽ എന്നാണ് ആഗ്രഹം; മധുവിന് ഒന്നു സിനിമയിൽ കയറാൻ ക്ഴിഞ്ഞാൽ സമ്പത്തും ഗ്ളാമറും ഒരുമിച്ച് വീണു കിട്ടിയേനേ!
ഇവരേപോലെ, നിധിരാം ദത്തയ്ക്കും നിറവേറാത്ത ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്നു. അവനവനിൽ തന്നെ ഇഷ്ടപ്പെടാത്ത ഒരുപാട് അനിഷ്ടങ്ങളുടെ ആകത്തുകയാണ് കാണാൻ തരക്കേടില്ലാത്ത തന്റെ സ്വരൂപത്തിനു ചേരാത്ത ഉയരം. തനിക്ക് ഇഷ്ടപ്പെടാത്ത പഴങ്ങൾ- മാമ്പഴം, ലിച്ചി, ആപ്പിൾ, മുന്തിരിങ്ങ, ഓറഞ്ച് – ഇതൊക്കെ കൂടെയുള്ളവർ തിന്നുമ്പോൾ നിധിരാമിനു വെറുപ്പാണ്. എന്താ ഇങ്ങിനെ, അറിയില്ല!
‘മുഖർജി കോൺട്രാക്ടിംഗി’ലാണ് നിധിരാമിനു ജോലി – പതിനാലുവർഷത്തിലേറേയായി. കൂടെ ജോലി ചെയ്യുന്നവർക്ക് എല്ലാം തന്നെ നിധിരാമിനെ ഇഷ്ടമാണ്. ഭാര്യക്കും രണ്ടു കുട്ടികൾക്കും ചിലവിനു തികയുന്ന ശമ്പളം. എന്നാലും നിധിരാമിനു ജോലിയിൽ തൃപ്തിയില്ല. എത്രയോ പേർ നോവലും ചെറുകഥകളും എഴുതി ജീവിക്കുന്നു. അവർക്ക് രാവിലെ കൃത്യസമയത്ത് തുടങ്ങി വൈകീട്ട് ഒരേ സമയത്ത് തന്നെ അവസാനിക്കുന്ന ജോലിയില്ല. നിശ്ചയിച്ച പ്രത്യേക ജോലിയൊന്നുമില്ലാതെ സംഗീതത്തിലും സാഹിത്യത്തിലുമൊക്കെ സംതൃപ്തി കാണുന്നവർ – എത്ര ഭാഗ്യമുള്ളവർ. തനിക്ക് മാത്രം അങ്ങനെയൊരു ഭാഗ്യം കിട്ടാത്തതെന്തേ?
നിധിരാമിന്റെ സുഹൃത്ത് മനുതോഷ് ബാഗ്ചി അറിയപ്പെടുന്ന ഒരു നടനാണ്. ഒരു അറിയപ്പെടുന്ന നാടകട്രൂപ്പിന്റെ ഏറ്റവും അറിയപ്പെടുന്ന നടൻ. നാടകം ഒന്നു കഴിഞ്ഞാൽ മറ്റൊന്ന്. മനുതോഷിന്റെ പേരും ‘കട്ടൗട്ടും’ കണ്ടാൽ ജനങ്ങൾ നാടകത്തിനു തിരക്കുകൂട്ടതെയിരിക്കുകയില്ല. പലതവണ താൻ മനുതോഷിനോടു പറഞ്ഞിരിക്കുന്നു. തന്നെക്കൂടി അഭിനയം പഠിപ്പിക്കാൻ. പ്രൊഫഷണൽ ട്രൂപ്പിലെഒന്നും കയറിപ്പറ്റണമെന്നില്ല. ഒരു അമേച്വർ കലാകാരനെങ്കിലും ആയാൽ മതി. മനുതോഷ് മറുപടി പറയും: ‘എല്ലാവർക്കും അഭിനയിക്കാൻ കഴിവുണ്ടാവണമെന്നില്ല. അഭിനേതാക്കൾക്ക് ഏറ്റവും ആവശ്യം കേൾക്കാൻ ഇമ്പമുള്ള ഉറച്ച ശബ്ദമാണ്. പിൻ നിരയിലിരിക്കുന്നവർ ഡയലോഗ് കേട്ടില്ലെങ്കിൽ, അവർ കൂക്കി വിളിക്കും.’
ഈ വർഷം നിധിരാം പുരിയിലേക്ക് ഉല്ലാസയാത്ര പോയിരുന്നു. പൂജാ അവധിക്ക്. അവിടെവെച്ച് ഒരു സന്യാസിയെ കണ്ടിരുന്നു. ഭാവിയും ജീവിതത്തിലെ വരും വരായ്കകളും അറിഞ്ഞ് പ്രവചിക്കുന്ന ഒരു സാധു ബാബ. ബാബയുടെ ചുറ്റും പത്തിരുപതുപേർ കൂടിനിൽക്കുന്നതു കണ്ട് നിധിരാമും അവരുടെ കൂടെ കൂടി. ബാബാജി നിധിരാമിനെ കണ്ടതും പറഞ്ഞു:
‘താങ്കളുടെ മനസ്സിലെന്താണ് നിധിരാം ദത്ത? താങ്കൾ എപ്പോഴും താനല്ലാതാവാനാണല്ലേ ശ്രമിക്കുന്നത്?’ നിധിരാം ഒരു കല്ലുപോലെ നിശ്ചലനായി നിന്നു. വിശ്വസിക്കാനവുന്നില്ല. ഇയാൾക്ക് തന്റെ പേരെവിടുന്ന് കിട്ടി? തീർച്ചയായും ബാബയ്ക്ക് എന്തോ സൈക്കിക് കഴിവുകളുണ്ട്. ‘എന്താ- വിയോജിക്കുകയാണോ? എനിക്ക് വ്യക്തമായി അറിയാൻ കഴിയുന്നു – താങ്കൾ ഒന്നല്ല, രണ്ടു പകുതിയാണ്. ശരീരം രണ്ടായി പകുത്തിരിക്കുന്നു. മറ്റേ പകുതി തന്നേക്കാൾ കൂടുതൽ ശക്തിയുള്ളവന്നാവണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു.’ നിധിരാം വെറുമൊരു കുട്ടിയായി. ‘ദയവുചെയ്ത് പറഞ്ഞുതരു, ഞാൻ എന്താണ് ചെയ്യേണ്ടത്? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല!’
‘നിനക്ക് മംഗളം ഭവിക്കും നിധിരാം’ – ബാബ പറഞ്ഞു.
‘നിന്റെ മനസ്സിലുള്ളതെല്ലാം സംഭവിക്കും. പക്ഷെ പെട്ടന്നല്ല. എല്ലാറ്റിനും സമയമുണ്ട്. വേരുകൾ കിളിർത്ത്, അത് ഭൂമ്മിക്കടിയിളേക്കിറങ്ങി, പതുക്കെ പടർന്നു വലുതായി ഒരു വൻ മരമാകാൻ സമയമെടുക്കും. പക്ഷെ അത് സംഭവിക്കുകതന്നെ ചെയ്യും.’
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ നിധിരാം കൽക്കത്തയിലേക്ക് മടങ്ങി. മടങ്ങ്നിയെത്തിയതിന്റെ പിറ്റേ ദിവസം റോഡരികിൽ വിൽക്കാൻ വെച്ചിരിക്കുന്ന ‘കേല(പഴം)’ കണ്ടപ്പോൾ ഒരെണ്ണം വാങ്ങി കഴിച്ചു. കഴിച്ചപ്പോൾ നല്ല മധുരം. രുചി വളരെ ഇഷ്ടമായി.
ഈ മുപ്പത്തിയൊമ്പതാമത്തെ വയസ്സിലും പഴത്തിന്റെ രുചി പെട്ടെന്ന് ഇഷ്ടമായി. അപ്പോൾ ഈ വയസ്സിലും മാറ്റങ്ങൾ സംഭവിക്കാം. ബാബാജി പറഞ്ഞ മാറ്റങ്ങൾ ഓരോന്നായി സംഭവിക്കുകയാണെന്ന് പക്ഷെ നിധിരാം അപ്പോൾ മനസ്സിലാക്കിയിട്ടില്ല.
ഓഫീസിൽ ചെന്നിരുന്നാലും നിധിരാമിനു ശ്രദ്ധിക്കാൻ കഴിയുന്നില്ല. അടുത്തിരിക്കുന്ന സുഹൃത്ത് ഫോണി ബാബു ചോദിച്ചു – ‘എന്ത് പറ്റി, നിധിരാം? മനസ്സ് ഒരിടത്തും ഇരിക്കുന്നില്ലല്ലോ?’ നിഗരറ്റ് വലിച്ച് പുകയൂതി ഫോണി ബാബു പറഞ്ഞത് നിധിരാം കാര്യമാക്കിയില്ല. പക്ഷെ സിഗരറ്റ് പുക കണ്ണിലും മൂക്കിലുമൊക്കെ കയറി നിധിരാമിനു സഹിക്കാതെയായി. സാധാരണ ഈ സമയത്ത് നിധിരാം വലിക്കാറുള്ളതാണ്. വിൽസ് സിഗരറ്റ് ഒരു പാക്ക്റ്റ് പോക്കറ്റിലുണ്ട്.
പക്ഷെ വലിക്കാൻ തോന്നിയില്ല. മാത്രമല്ല സിഗരറ്റ് പുകയോട് എന്തോ വെറുപ്പും തോന്നുന്നു. ഇതും ഒരും മാറ്റമല്ലേ? നിധിരാം സ്വയം ചിന്തിച്ചു തുടങ്ങി.
ഈ സംഭവത്തിനു ശേഷം നിധിരാം വളരെ വേഗം മാറാൻ തുടങ്ങി. വീട്ടിൽ ലുങ്കി ധരിക്കാറില്ല. നല്ല വെളുത്ത വേഷ്ടി മുണ്ട് മാത്രം ധരിക്കും. പിന്നെ ആളൊരു വെളും വെജിറ്റേറിയനായി. ഫാമിലി ഡോക്ടറെ കാണുന്നത് നിർത്തി ഹോമിയോ ഡോക്ടറെ കാണാൻ തുടങ്ങി. തല ചീകുന്ന രീതി കൂടി മാറി. നേർപകുതിയെടുക്കുന്നതിർനു പകരം ഒരു ഭാഗത്തേക്ക് വകഞ്ഞുമാറ്റി. ക്ളീൻ ഷേവിനു പകരം കുറച്ചു രോമം താടിയിലൂം മീശയിലും നിർത്തി.
ഒരു ദിവസം നിധിരാം ഭാര്യയുമൊത്ത് മനുതോഷ് അഭിനയിക്കുന്ന നാടകം കാണാൻ പോയി. എന്തു നല്ല അഭിനയം. എല്ലാ ഭാവങ്ങളും മനുതോഷിന്റെ മുഖത്ത് അനായാസം വന്നുമറയുന്നു. ജനം കൈയ്യാർത്ത് ചിരിക്കുന്നു. ഓരോ സീൻ മാറുമ്പോഴും നിധിരാമിനു ശ്രിക്കും അസൂയ തോന്നി.
നിധിരാം നാടകം കഴിഞ്ഞതും സ്റ്റേജിനു പുറകിൽ പോയി മനുതോഷിനെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു, വളരെ ആത്മാർത്ഥത നിറഞ്ഞ വാക്കുകളാൻ. കൂടെ തന്റെ വിഷമവും പറഞ്ഞു. എത്രകാലമായി ഒന്നു സ്റ്റേജിൽ കയറാൻ കൊതിയായിട്ട്?
‘എന്തിന് വെറുതേ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നു, നിധിരാം?’ മനുതോഷ് പറഞ്ഞു. ‘ഈ ജോലിക്ക് ഒരു സ്ഥിരതയും ഇല്ല. ഇന്ന് ഇവിടെയാണെങ്കിൽ നാളെ എവിടെയന്ന് ഒരു രൂപവുമില്ല. താങ്കളുടേത്, അങ്ങിനെയല്ലല്ലഓ, ഒരു സ്ഥിരമായ ജോലിയുണ്ട്, സുർക്ഷയുണ്ട്. കൃത്യമായി വരുമാനവുമുണ്ട്. ഇക്കര നിൽക്കുമ്പോൾ അക്കരെ പച്ചയാണെന്ന് തോന്നും.’
ഒരു ദിവസം മാറ്റിനി ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ കോളേജ് സ്ട്രീറ്റിൽ നിന്ന് അഭിനയത്തേയും നാടകത്തേയും കുറിച്ച് കുറേ നല്ല പുസ്തകങ്ങൾ വാങ്ങി. കൂടെ നല്ല രണ്ടു മൂന്നു നാടകങ്ങളും. ഭാര്യ – മനോരമ ചോദിച്ചു – ഇതൊക്കെ എന്തു ചെയ്യാനാണ്?
‘വായിക്കാൻ’
‘പക്ഷെ താങ്കൾ ഇതുവരെ നാടകം വായിക്കുന്നത് കണ്ടിട്ടില്ലല്ലോ’
‘ഇനി മുതൽ കാണാം’
മനോരമയ്ക്ക് ഭർത്താവിൽ വരുന്ന മാറ്റങ്ങൾ കാണാൻ കഴിയായ്കയല്ല. പക്ഷെ ഒന്നും പറഞ്ഞില്ല. പുരിയിൽ പോയതും ബാബയെ കണ്ടതുമൊന്നും മനോരമയ്ക്ക് അറിയില്ലല്ലോ. ആ സമയത്ത് തന്റെ പിതാവിന്റെ ശുശ്രൂഷയിൽ ആയിരുന്നു മനോരമ. നിധിരാം ആകട്ടേ ഈ കാര്യമൊന്നും ഭാര്യയോട് പറഞ്ഞതുമില്ല.
എന്താായാലും മാറ്റങ്ങൾ കുറേ സംഭവിച്ചുകോണ്ടിരുന്നു. എല്ലാ മാറ്റങ്ങളും മനോരമയ്ക്കിഷ്ടമാവുകയും ചെയ്തു. എന്തെന്നാൽ തന്റെ ഭർത്താവിൽ വന്ന മാറ്റങ്ങളൊക്കെ നല്ല മാറ്റങ്ങൾ തന്നെയായിരുന്നു. നാടകങ്ങൾ കുറേയൊക്കെ നിധിരാം മനഃപാഠമാക്കി. നല്ല നാടകീയ സംഭാഷണങ്ങൾ കുറച്ചൊക്കെ മനോരമയ്ക്കു മുന്നിൽ അവതരിപ്പിച്ചു. അതെല്ലാം കേട്ടുനില്ല മനോരമയ്ക്ക് തന്റെ കാതുകളേയും കണ്ണുകളേയും വിശ്വസിക്കാനായില്ല – ഇത് തന്റെ ഭർത്താവ് നിധിരാം ദത്ത തന്നെയോ? ഇത്രയ്ക്ക് പ്രതിഭയോ!
മുപ്പത്തിയൊമ്പതു വയസ്സായ നിധിരാമിനു മാറ്റങ്ങൾ സംഭവിച്ചുകൊണ്ടേയിരുന്നു. അഞ്ചടിയ്ക്കുമുകളിൽ ഉയരമുള്ള നിധിരാമിനു തന്റെ ഷർട്ടും പാന്റുമൊക്കെ ചെറുതായി തോന്നിത്തുടങ്ങി. ശരാശരി മനുഷ്യനു ഇരുപത്തിയഞ്ചു കഴിഞ്ഞാൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കാറില്ല. നിധിരാമിനു അഞ്ചടി ഒമ്പതിഞ്ചു ഉയരമുണ്ട് അളന്നു നോക്കിയപ്പോൾ. മനോരമയോട് ഈ മാറ്റങ്ങൾ പറയേണ്ടിവന്നു. കാരണം പുതിയ വസ്ത്രങ്ങൾ വാങ്ങിക്കണമല്ലോ. ഇതു മാത്രമല്ല, ഉയരം മാത്രമല്ല, കാണാനുള്ള മൊത്തം പ്രക്കൃതത്തിനുതന്നെ കുറേ മാറ്റങ്ങൾ വന്നു തുടങ്ങി. നിറവും മേനിയഴകും കണ്ടാൽ നിധിരാം ശരിയ്ക്കും ഒരു നടന്റെ എല്ലാ ഭാവഗാംഭീര്യങ്ങൾക്കും ഉടമയായി. ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങിയ നിധിരാം കണ്ണാടിക്കുമുന്നിൽ തന്റെ രൂപഗാംഭീര്യം കണ്ടതും ഒന്നു തീരുമാനിച്ചു. ശ്യാം ബസാറിൽ പോകണം. അവിടെയാണല്ലോ മിക്ക നാടകകമ്പനികലൂടേയും ഓഫീസുകൾ. ഈയടുത്ത് ‘സ്മാർട് ഓപ്പറ കമ്പനി’ യിൽ നിന്ന് അവ്രുടെ അഭിനയശക്തിയായിരുന്ന ‘മൊളായ് കുമാർ’ രാജി വെച്ച് പോയിരുന്നു. അവരുടെ മാനേജർ സാമ്രാട്ടിനെ കാണണം. നാടകത്തിലെ ചാൻസിനെ കുറിച്ച് ചോദിക്കണം.
ഒട്ടും സമയം കളയാതെ നിധിരാം സാമ്രാട്ടിന്റെ ഓഫീസിലെത്തി. മാനേജർ സാമ്രാട്ടിനു മുമ്പിലിരുന്ന് തന്മയത്വത്തോടെ കാര്യം അവതരിപ്പിച്ചു.
‘അഭിനയത്തിൽ മുൻ പരിചയമുണ്ടോ?’
‘ഇല്ല, പക്ഷെ എനിക്ക് നന്നായി അഭിനയിക്കാനറിയാം. മൊളായ്കുമാറിന്റെ സംഭാഷണം എനിക്ക് മനഃപാഠമാണ്. ‘പ്രതിധ്വനി’യിലെ ക്ളൈമാക്സ് രംഗം ഞാൻ അഭിനയിച്ചുകാണിക്കാം.’
സാമ്രാട്ട് അഖിൽ ബാബുവിനെ വിളിച്ച് ‘ഓഡിഷൻ’ ഒരുക്കാൻ പറഞ്ഞു. അഭിനയത്തിനു ഊഴം വന്നുകഴിഞ്ഞപ്പോൾ നിധിരാം സ്റ്റേജ് തകർക്കുക തന്നെ ചെയ്തു. പിരിഞ്ഞുപോയ നടനേക്കാൾ എത്രയോ ഗംഭീരം.
ജനുവരി ഒന്നാം തിയ്യതി നിധിരാം ജോലി രാജിവച്ച് സാമ്രാട്ടിന്റെ നാടകകമ്പനിയിൽ ചേർന്നു. തുടക്കത്തിൽ നാലക്കശമ്പളം, നാടകത്തിൽ ശോഭിയ്ക്കുന്ന മുറക്ക് ശമ്പളം കൂട്ടാമെന്നു വാഗ്ദാനവും.
ഓഫീസ് ജോലി വിട്ട് മറ്റൊരു ജോലിയിൽ നിധിരാം പ്രവേശിക്കുമെന്നു കൂടെയുള്ളവരാരും തന്നെ കരുതിയിരുന്നില്ല – മാറ്റം ഒഴിച്ചുകൂടാൻ പറ്റാത്തതാണല്ലോ. നിധിരാം കുറച്ചു വേദാന്തം പറഞ്ഞു തുടങ്ങി. ‘ഒരാൾ എന്നും അയാൾ തന്നെ ആയിരിക്കുമെന്ന് കരുതുന്നത് അറിവില്ലായ്മയാണ്’. ഇത്രയൊക്കെയാണെങ്കിലും ഓഫീസുമായി മുഴുവൻ ബന്ധവും വിഛേദിക്കാൻ നിധിരാമിനു ആയില്ല. ഒരു ദിവസം ഓഫീസിൽ കൂട്ടുകാരെ കണ്ടുനിന്നപ്പോൾ ഫോണി ബാബു പറഞാണ് അറിഞ്ഞത് – തന്റെ സ്ഥാനത്ത് പുതിയൊരാൾ കമ്പനിയിൽ ചേർന്നിർക്കുന്നു. ആൾ മുമ്പൊരു നടനായിരുന്നുവത്രെ.
‘നടനോ, ആരാണയാൾ? നിധിരാമിന് ആകാംക്ഷ ഒതുക്കാനായില്ല. ‘മനുതോഷ് ബാഗ്ചി’. അയാൽ പുരിയിൽ വെച്ചു ഒരു ബാബയുമായി അടുപ്പത്തിലായി. ബാബ അയാളി കുറേ മാറ്റങ്ങൾ സംഭവിക്കാൻ പോകുന്നതായി പ്രവചനം നടത്തിയത്രെ. അയാൾക്ക് നാടകവും അഭിനയവും മടുത്തുകഴിഞ്ഞിരിക്കുന്നു. ഇന്ന് അയാൾ വളരെ സംതൃപ്തനാണ്, കൃത്യമായ വരുമാനമുള്ള ജോലി – ഇതിൽ കൂടുതൽ സന്തോഷം എവിടെ കിട്ടാനാണ്!
ഒരിടത്തും നിൽക്കുന്നതല്ല മനുഷ്യനിൽ മനസ്സിന്റെ മാറ്റങ്ങൾ.
നാടകവും ജീവിതവും തിരിച്ചറിഞ്ഞ മനുതോഷ് ബാഗ്ചിയ്ക്കു മാറുകയല്ലാതെ നിവൃത്തിയില്ല.
കഥ നന്നായി എഴുതിയിരിയ്ക്കുന്നു…
അഭിനന്ദനങ്ങൾ!!