ഊട്ടിയിലെ കൊടും തണുപ്പിൽ നിന്ന് ഞാൻ പുകയൂതി .
ഒരു പോലീസ്‌വണ്ടി മുന്നിൽ വന്നു നിന്നു .
” ഇവിടെ സിഗററ്റ് വലിക്കാൻ പാടില്ലാ എന്നറിയില്ലേ ? “
” ഇല്ലാ സർ , ക്ഷമിക്കണം “
ഒരു രസീത് കൈയിൽ തന്നു പോലീസ്‌കാരൻ പറഞ്ഞു .
” ആയിരം രൂപയാണ് പിഴ , അത് അടക്കൂ “
പിഴയടച് railwaystation – നിൽ കയറി പ്ലാറ്റഫോമിൽ നിക്കുമ്പോൾ ആ പോലീസുകാർ വീണ്ടും എത്തി . എന്റെ അടുത്തു നിന്നു .
” സർ മേട്ടുപ്പാളയത്തിലേക്കാണോ ? ”
“അല്ല , ഒരു ഗവണ്മെന്റ് അതിഥി വരുന്നുണ്ട് ട്രെയിനിൽ “
തീവണ്ടി ദൂരേ നിന്നും കൂവി .
Break അടിച്ചു , പുക മുഴുവൻ പുറത്തേക്ക് തുപ്പി തീവണ്ടിനിന്നു . പുക പ്ലാറ്റഫോമിലാകെ നിറഞ്ഞു . അത് മൂക്കിൽകയറിയപ്പോൾ ഞാൻ കൂടെ നിന്ന പോലീസുകാരോടു ചോദിച്ചു
” ഈ പുക തുപ്പിയാൽ നിങ്ങൾ എന്നോട് പിഴ അടക്കാൻ പറയുമോ സർ ? “
എനെറെ ഫലിതം കേട്ട് പോലീസുകാരൻ ചിരിച്ചു , തണുപ്പത്ത് നിന്ന് ഞാനും ചിരിച്ചു .