ഇന്ത്യൻ സിനിമാലോകത്തെ ശിൽപ്പികൾ – ഭരതൻ

BHARATHANഒരു ചിത്രകാരനായിരുന്നു ഭരതൻ. ഒരു ചിത്രകാരന്റെ മനസ്സിൽ വിടർന്നു നിറയുന്ന ചിത്രങ്ങളും കഥാമുഹൂർത്തങ്ങളും അവയുടെ ആത്മാവിഷ്കാരങ്ങളും കൂടിയായപ്പോൾ ഭരതന്റെ ചിത്രങ്ങളെല്ലാം തന്നെ ഇന്ത്യൻ സിനിമാലോകത്തിനു മുതൽക്കൂട്ടുകളായി.

1946 നവംബർ 14നാണ് ഭരതന്റെ ജനനം. 1998 ജൂലായ് 30ന് ഭരതൻ സിനിമാലോകത്തോട് മാത്രമല്ല, ഈ ലോകത്തോടുതന്നെ യാത്രപറഞ്ഞുപോവുകയും ചെയ്തു. പത്മരാജനേപ്പോലെ ഒരു വെള്ളിനക്ഷത്രം ഉദയം ചെയ്ത് അസ്തമിച്ചതു പോലെ ഒരുപിടി നല്ല സിനിമകൾ സംഭാവന ചെയ്ത് അതിൽ കൂടുതൽ മനസ്സിൽ ബാക്കിവെച്ചാണ് ഭരതൻ യാത്രയായത്. വടക്കാഞ്ചേരി എണക്കാട് ചാലിശ്ശേരി പരമേശ്വരൻ നായരുടേയും കാർത്ത്യായനിയമ്മയുടേയും മൂന്നാമത്തെ പുത്രനാണ് ഭരതൻ. മൂത്തത് രണ്ട് പേരും സഹോദരിമാർ. പ്രശസ്തസിനിമാനിർമ്മാതാവും കലാസംവിധായകനും പരസ്യചിത്രകാരനുമായ ശ്രീ പി.എൻ. മേനോൻ, ഭരതന്റെ പിതൃസഹോദരനാണ്. ശ്രീ പി.എൻ. മേനോനുമായുള്ള അടുപ്പവും സഹപ്രവർത്തനങ്ങളും തന്നെയാണ് ഭരതന്റെ സിനിമാലോകത്തിലോട്ട് പറിച്ചുനട്ടത്.

പ്രശസ്ത സിനിമാനടിയും ഇപ്പോഴത്തെ സംഗീതനാടക അക്കാദമി ചെയർപ്പേഴ്സനുമായ ശ്രീമതി കെ.പി.എ.സി. ലളിതയാണ് ഭരതന്റെ സഹധർമിണി. അവർക്ക് രണ്ടു മക്കൾ – ശ്രീക്കുട്ടിയും സിദ്ധാർത്ഥും.

അൻപതു സിനിമകൾ – എല്ലാ സിനിമകളും ഒരുപോലെ മലയാളി പ്രേക്ഷകൾ മനസ്സിലിട്ട് താലോലിക്കുന്നവ – ഭരതന്റെ അമ്പത്തിരണ്ടു വർഷം അമ്പതു സിനിമകൾ പിറവിയെടുത്തു. അമ്പതുസിനിമകളിൽ 38 എണ്ണം മലയാളത്തിലും തമിഴിൽ 7 എണ്ണം, തെലുങ്കിൽ 3, കന്നടയിലും ഹിന്ദിയിലും ഓരോന്നു വീതം.350px-Lohitadas_and_Bharathan

‘പ്രയാണ’ത്തിലൂടെയാണ് ഭരതൻ ചലച്ചിത്രലോകത്തിലേക്ക് കടന്നുവരുന്നത്. പത്മരാജന്റെ തിരക്കഥയും ഭരതന്റെ സംവിധാനവും ചേർന്നായപ്പോൾ ‘പ്രയാണം‘ ഭംഗിയുള്ള അഭ്രകാവ്യമായിമാറി. തീക്ഷണമായ പ്രണയം തന്നെയായിരുന്നു അതിലെ പ്രമേയം. ഭരതന്റെ സിനിമകളിലെ അടിയൊഴുക്ക് ഒട്ടുമിക്ക കഥകളിലും പ്രണയവും സ്ത്രീ പുരുഷ ബന്ധങ്ങളിലെ സങ്കീർണ്ണതകളുമായിരുന്നു. ‘പ്രയാണം‘ കൂടാതെ മറ്റുചിത്രങ്ങൾ അണിയറ, ഗുരുവായൂർ കേശവൻ, രതിനിർവ്വേദം, ആരവം, തകര, ലോറി, ചാമരം, പറങ്കിമല, ചാട്ട, പാർവ്വതി, നിദ്ര, പാളങ്ങൾ, മർമ്മരം, ഓർമ്മക്കയി, കാറ്റത്തെ കിളിക്കൂട്, സന്ധ്യമയങ്ങും നേരം, ഇത്തിരിപ്പൂവേ ചുവന്നപൂവേ, ഒഴിവുകാലം, ഈണം, എന്റെ ഉപാസന, പ്രണാമം, ചിലമ്പ്, കേളി, അമരം, വെങ്കലം, പാഥേയം, താഴ്‌വാരം, വൈശാലി, ദേവരാഗം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, പൂരം, നീലക്കുറിഞ്ഞി പൂത്തപ്പോൾ, കാതോട് കാതോരം, ഒരു സായാഹ്നത്തിന്റെ സ്വപ്നം, ചമയം, മാളൂട്ടി, മഞ്ചീരധ്വനി എന്നിവയാണ്.

ശ്രീ പി.പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രങ്ങളാണ് ‘പ്രയാണം, രതിനിർവ്വേദം, തകര, ലോറി, ഈണം, ഒഴിവുകാലം എന്നിവ. ടി. ദാമോദരനുമായി ചെയ്ത കാറ്റത്തെ കിളിക്കൂട്, തോപ്പിൽ ഭാസിയോടുകൂടി ചേർന്നു ചെയ്ത ‘എന്റെ ഉപാസന’ ഡെന്നീസ് ജോസഫിനോട് കൂടി ചെയ്ത ‘പ്രണാമം‘, എന്നീ സിനിമകളിലും ഭരതൻ ടച്ച് നിറഞ്ഞുകാണാം.

ലോഹിതദാസുമായി ചേർന്നു ചെയ്ത അമരം, വെങ്കലം, പാഥേയം; മണി ഷൊർണ്ണൂരിനൊപ്പം ചെയ്ത ദേവരാഗം; ഷിബു ചക്രവർത്തിയുടെ തിരക്കഥയിൽ തീർത്ത ‘പൂരം‘, പി.ആർ. നാഥിന്റെ കഥയിൽ പിറന്ന ‘ചാട്ട‘ എന്നിവയെക്കൂടാതെ എം.ടി.യുടെ തൂലികയിൽ വിടർന്ന രണ്ട് അഭ്രകാവ്യങ്ങൾ – ‘വൈശാലിയും’, ‘താഴ്‌വാരവും‘ ആഘോഷിക്കപ്പെട്ട ഭരതൻ ചിത്രങ്ങളാണ്. കാക്കനാടന്റെ പറങ്കിമല, പാർവ്വതി തുടങ്ങിയവകൂടാതെ ജോൺ പോളിന്റെ തിരക്കഥയിൽ പിറന്ന പാളങ്ങൾ, മർമ്മരം, ഓർമ്മയ്ക്കായി, സന്ധ്യമയങ്ങും നേരം, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, നീലക്കുറുഞ്ഞി പൂത്തപ്പോൾ, ഒരു സായാഹ്നത്തിന്റെ സ്വപ്നം, മാളൂട്ടി, ചമയം എന്നിവയും ഭരതന്റെ ചലച്ചിത്രയാത്രയിലെ വേറിട്ട അനുഭവങ്ങളായി മാറി നിൽക്കുന്നു.

03-1472887781-2സിനിമ നിർമ്മിക്കുന്നതിനുമുൻപ് ഒട്ടുമിക്ക പ്രധാന സിനിമാമുഹൂർത്തങ്ങളും ചിത്രങ്ങളാക്കുകയെന്നത് ഭരതന്റെ ഭാവനാവിലാസമായിരുന്നു. ചിത്രകല കൂടാതെ സംഗീതവും ഭരതന്റെ ജീവിതാവേശമായത് അദ്ദേഹത്തിന്റെ സിനിമകളിലെ ഗാനങ്ങൾക്കും ഗാനമുഹൂർത്തങ്ങൾക്കും വളരെ സഹായകരമായി നിലനിന്നു. ‘തകര’യിലെ നാടൻ ശീലകളും ‘വൈശാലി’യിലെ സംഗീതവും ഭരതന്റെ സംഗീത പ്രേമത്തിന്റെ സാക്ഷികളാണ്. ‘വൈശാലി’യിൽ തന്റെ കലാപൂർണ്ണത നേടിയ മനസ്സിന്റെ മുഴുവൻ ആവിഷ്കാരവും കൊണ്ടുവരുവാൻ എം.ടി.യുടെ തിരക്കഥക്കൊപ്പം ഭരതനു കഴിഞ്ഞു. ഭരതന്റെ സിനിമകൾ ഇന്ത്യൻ സിനിമാലോകത്തിലെ മുൻനിരശില്പങ്ങൾ തന്നെ.

About Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

Check Also

പാലക്കാട് പ്രസ്ക്ലബ് ടോപ് ടെൻ ഫെസ്റ്റിന് റജിസ്റ്റർ ചെയ്യാം

പാലക്കാട്∙ ജില്ലാലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ചു പാലക്കാട് പ്രസ് ക്ലബ് നടത്തുന്ന ടോപ് ടെൻ രാജ്യാന്തര …

Leave a Reply

Your email address will not be published. Required fields are marked *