തിരമാലയ്ക്കൊരു ദുഃഖം തീരാതുള്ളൊരു ദുഃഖം തീരത്തണയും നേരത്തെത്തും തല തല്ലുന്നതിൽ ദുഃഖം. ഒരു കാറ്റൊഴുകി വരുന്നേരം മറുകാറ്റോങ്ങിയടിക്കുന്നു തിരയുടെ നെഞ്ചിൽപ്പിടയും നോവുകൾ കരയുടെ മാറിൽപ്പടരുന്നു. അലറും നോവായ് കടലാഞ്ഞെത്തി കരയുടെ നെഞ്ചിൽച്ചിതറുമ്പോൾ തിരയുടെ തേങ്ങലിൽ നെഞ്ചകമുരുകി കര ചൊല്ലുന്നു : “പിരിയില്ല”. …
Read More »Poems
മഴ
വേനൽപ്പറവകൾ ദൂരങ്ങൾ തേടവേ, മണ്ണിന്റെ മാദകഗന്ധം പരക്കവേ, വസുധയും വാനവും കോരിത്തരിക്കവേ, കാറ്റിൽ പഴുത്തിലക്കൂട്ടം കൊഴിയവേ, ചായുന്ന കൊമ്പിലെ പൂവിറകൊള്ളവേ, ഒരു നൂറു നൂപുരമൊന്നായിക്കിലുങ്ങവേ, ഉന്മത്തനർത്തന റാണിമാർ തണുവിന്റെ നൂറു നൂറായിരം സൂചി തറയ്ക്കവേ, ആകെത്തണുത്തുവീമണ്ണിന്റെയാത്മാവു മാസ്യം കുനിച്ച തരുക്കൾ നീരാടവേ! …
Read More »അധികാരം
കൈക്കുമ്പിളിലെത്തുമ്പോൾ നിറം ചോരുന്ന കടൽജലം. തുടൽ പൊട്ടിയ കാറ്റിനെ തളയ്ക്കാനൊരുങ്ങുന്ന ഉന്മാദം നെഞ്ചോടു ചേർക്കുമ്പോൾ നീരൂറ്റുന്ന കനൽച്ചുണ്ടുകൾ വിഭ്രമങ്ങളുടെ നീർചുഴിയിലെ കടിഞ്ഞാൺ കൈവിട്ട കുതിര – നറുനിലാപ്പാലമൃതുണ്ടിട്ടു താരാട്ടിൻ പഞ്ചാരനുണഞ്ഞ പുഞ്ചിരി… വളപ്പൊട്ടുതേടി, മഞ്ചാടി തേടി മയിൽപ്പീലി തേടിയോടും കുതൂഹലം… വ്രണത്തിൻ …
Read More »സാരി
കനിമൊഴിയുടേത് കാഞ്ചീപുരം, സുപ്രിയയ്ക്കോ സിലുക്കത്രേ, മാനം വിലയിലും മാറ്റിലുമല്ലേ… മൂന്നായിക്കീറി മക്കൾക്കും മാനം കൊടുത്ത മാത്തിയ്ക്കും, മുന്താണിയിൽ തൊട്ടിൽ കെട്ടി നെഞ്ചിൻ ചൂട് നരുന്തിനു പകർന്ന നാടോടിക്കും, സാരിക്ക് നീളം പോരത്രേ… അതുകൊണ്ട് സാരിയെപ്പറ്റി ജനപ്രതിനിധികൾക്ക് സഭയിലാവണം ചൂടൻ ചർച്ചകൾ; …
Read More »നിഴൽ
വെട്ടപ്പെടാനാവില്ലെങ്കിലും വെട്ടത്തിൽ മാത്രമാ – യൊപ്പമിണങ്ങുവാൻ, കെട്ടിപ്പിടിക്കാതെ കൂടെ നടക്കുവാൻ, കർമങ്ങളെന്തും കാണുമ്പോലാടുവാൻ, ഇരുൾക്കോടി ചുറ്റി കാഴ്ച മറയ്ക്കുവാൻ, കനലീയമൂറ്റി കേഴ്‌വിയൊതുക്കുവാൻ, നിൻ നിഴൽ ഞാനേ നിനക്കെന്നും ഏകനാം മൂകസ്സാക്ഷി….
Read More »ഗൃഹാതുരത്വം
തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ താരതമ്യേന ശാന്തമായ ഗ്രാമം. മംഗല്യത്തിന്റെ നാടത്രേ മണമ്പൂര്‍. സുബ്രഹ്മണ്യന്‍ തിരുമണ(മംഗല്യം)മാഘോഷിച്ച ഊരാണ് (തിരുമണമൂര്) മണമ്പൂരായത് എന്നാണ് ഐതിഹ്യം. മണമ്പൂര് വാഴാംകോട്ട് ഗോവിന്ദനാശാന്‍റെ സംസ്കൃത പാഠശാല പ്രസിദ്ധമായിരുന്നു.(ശ്രീനാരായണ ഗുരുവിന്റെ സതീര്‍ത്ഥ്യനായിരുന്ന ഗോവിന്ദനാശാനില്‍ നിന്നാണ് മഹാകവി കുമാരനാശാന്‍ സംസ്കൃതം …
Read More »കനൽ
ശൂന്യമാക്കപ്പെടുന്ന വാക്കുകളിൽ ഒരു കനൽ പഴുക്കുന്നുണ്ട്, കരളീർപ്പം കറന്നെടുക്കാൻ നെഞ്ചോരം ചായുന്നുണ്ട്. വരണ്ടുപോയ കിനാപ്പാടങ്ങളിൽ കതിരു ചികഞ്ഞു ചിരിക്കുന്നുണ്ട്. ശൂന്യമാക്കപ്പെടുന്ന വാക്കുകളിൽ ഒരു കനൽ ചുവക്കുന്നുണ്ട്, കുരുട്ടുതിമിര- പ്പരവതാനി കണ്ണിൽ വിരിക്കുന്നുണ്ട്. ചോരക്കുടുക്ക എറിഞ്ഞുടച്ച് `നിണം’ കെട്ടി- യാർക്കുന്നുണ്ട്. ശൂന്യമാക്കപ്പെടുന്ന വാക്കുകളിൽ …
Read More »നഷ്ട സ്വപ്നങ്ങള്‍
നിറവേറാനിടയില്ലാത്ത വാഗ്ദാനങ്ങള്‍, നിറം പടര്‍ന്ന പ്രതീക്ഷകള്‍, മിഴിക്കുള്ളില്‍ സമാധിയായ നീര്‍മണിതുള്ളികള്‍, മൗനത്തിലലിഞ്ഞില്ലാതായ വാക്കുകള്‍ അവ തൂവല്‍മേഘങ്ങളായ് കുഞ്ഞു നക്ഷത്രങ്ങളായ് ആകാശപരപ്പിലേക്കോ തീര്‍പ്പുകിട്ടാത്ത വിങ്ങലായെന്നും അങ്ങനെയങ്ങനെ… അതോ വര്‍ണ്ണതുന്പിയായി നിമിഷശലഭമായി അറിയാതീരങ്ങളിലെവിടെയോ പാറുന്നുണ്ടോ ജന്മഭാരങ്ങളിലേക്കു വീണ്ടും വന്നണയാന്‍ ഏതെങ്കിലും ജന്മജന്മാന്തരങ്ങളില്‍ തീരമണിയാന്‍…..
Read More »അലക്ക്
സ്വന്തം വിഴുപ്പുകൾ അടിച്ചു നനച്ച്, തേഞ്ഞു തീരുന്ന അലക്കുകല്ലാണ് മനസ്സ്. ഒന്നും വെളുപ്പിക്കാനായില്ല, നാലുപാടും എറ്റിത്തെറിപ്പിക്കാനല്ലാതെ… ഒന്നും രഹസ്യമാക്കാനുമായില്ല, ഒച്ചയാൽ ചുറ്റുവട്ടം കലുഷമാക്കാനല്ലാതെ.. എത്രമേലിങ്ങനെ തേഞ്ഞു തീരണം നിന, ക്കൊത്ത ശില്പമായ്ത്തീരുവാൻ.
Read More »ഹെഡ്മാസ്റ്ററും ശിഷ്യനും – വൈലോപ്പിള്ളി
ആലാപനം: ജ്യോതിഭായി പരിയാടത്ത് (Blog)
Read More »