നടന്നുതീരാത്ത വഴികളാണ് മുമ്പിലുള്ളത്….. തിരിച്ചുവരാത്ത ഇന്നലെകളാണ് പിന്നിലുള്ളത്…. കണ്ണെത്തുന്നിടത്തെല്ലാം ബീഭത്സമായ വർത്തമാന ദൃശ്യങ്ങൾ…… മുഷിഞ്ഞു കീറിയ മനസ്സ് ഉള്ളിലുണ്ട്. പാതി പൊള്ളിയ ഹൃദയം നഷ്ടപ്പെട്ടു. സ്വപ്നങ്ങൾ ജപ്തി- ഭീഷണിയിലാണ്. അസ്വസ്ഥമായ ചിന്തകൾക്ക് – കൂട്ടിരിക്കാൻ അവളുണ്ട്. ജല്പനങ്ങൾക്ക് – കാതോർക്കാൻ ഒറ്റമുറി …
Read More »Poems
വേനൽ പനി
പനിച്ചു പൊള്ളുന്ന രാത്രിയുടെ ഉടലിൽ നിന്ന് നീ എന്റെ വിയർപ്പ് ഒപ്പുന്നു നിന്റെ കണ്ണു നനച്ച് എന്റെ നെറ്റിയിൽ ഇടുന്നു ഞാൻ മറ്റൊരു രാത്രിയായി നിന്റെ സങ്കടങ്ങൾക്ക് കിടന്നുറങ്ങാൻ നെഞ്ചു വിരിക്കുന്നു ഗ്രീഷ്മം പെയ്യുമ്പോൾ പകൽ വെളിച്ചത്തിൽ ചൂടിൽ കളിക്കരുതെന്ന് നീ …
Read More »ഇലയും മുള്ളും
ഇലകൾ
പൊള്ളിപ്പഴുത്ത ഇലയിഴകളെ ചിക്കിപ്പെറുക്കി, കുടഞ്ഞെറിഞ്ഞ്, കാച്ചെണ്ണയിട്ട്, മിനുക്കിയെടുത്ത്, മെടഞ്ഞൊതുക്കി. എന്നിട്ടുമെന്തേ ഇലകളിങ്ങനെ ഭ്രാന്തു പിടിച്ച് ചങ്ങലപൊട്ടിച്ച് കുതറിപ്പറക്കുന്നു? കാറ്റിപ്പോൾ വ്യാജഭിഷഗ്വരനോ! പതം പറഞ്ഞ ഇലപ്പച്ചകളെ, സൂര്യാഘാതത്തിൽ കരിച്ചുണക്കി, നാടുകടത്തി. തനിയാവർത്തനം കാത്ത് മൗനം കുടിച്ച ഇളംമുറകളെ, പതിരു ചൊല്ലിച്ച് മനം മാറ്റി. …
Read More »ഉണക്കല്
വറചട്ടി ഒരുക്കുംമുൻപ് ക്ഷമയോടെ, സ്നേഹത്തണുപ്പിൽ കുതിർന്നുവീർക്കുന്നത് നോക്കിയിരിക്കണം. പിന്നെ, ആശ്വസിപ്പിക്കാനെന്നവണ്ണം തലോടി പിൻകഴുത്തിലേക്കെത്തണം. വിരലൊന്ന് അമർത്തി ആത്മാർത്ഥതയെ കളിയാക്കുമ്പോലെ തൊലിയുരിക്കണം. അപ്പോൾ തെളിഞ്ഞു വരും ചില ഉടൽ രഹസ്യങ്ങൾ! ഞെട്ടരുത് ! കണ്ട ഭാവം നടിക്കുകയും അരുത്. മുഖത്തു നോക്കിക്കൊണ്ടു തന്നെ …
Read More »കണക്കുകൾ
പത്തുമാസം ചുമന്ന കണക്കിന്റെ കെട്ടുമായാണ് പിറന്നത് ഭൂമിയിൽ. ഇത്തിരി ക്കൂടി വളർന്നപ്പോൾ പഠിക്കുവാൻ കണക്കില്ലാതെ പറ്റാതെ വന്നു . പഠിപ്പിക്കാൻ മുതലാക്കിയ കണക്കിൻ ഉത്തരം ഇല്ലാത്ത ദിനങ്ങൾ. പിന്നെയും കാലം കടന്നപ്പോൾ ചെക്കനു കണക്കിന് കിട്ടാത്ത കുഴപ്പമെന്നോതി ലോകം. കണക്കറ്റു കുടിക്കല്ലെന്നു …
Read More »ഭൂപടം
ഭൂപടത്തിലൂടെ വിരലോടിച്ചു നിറങ്ങളുടെ രാജ്യം പകുക്കവേ, വിരൽ മുറിഞ്ഞ് ഒരു ഹൃദയം ഒഴുകിപ്പോയി. അക്ഷാംശങ്ങളുടെയും രേഖാംശങ്ങളുടെയും ഇടയിൽ ഒരു അരുവി മറന്നു വെച്ചു. ഞങ്ങളെല്ലാം പകുക്കപ്പെട്ടത് ഒരേ ഭൂപടത്തിൽ നിന്നാണ്, ഭൂപടങ്ങളെല്ലാം നിറം മങ്ങിയത് ഒരേ സൂര്യന്റെ വെയിലിലാണ്.
Read More »ഒരിലത്തണൽ
നീ കണ്ണിറുക്കി പിണക്കങ്ങളുടെ അരമതിൽ ചാരിയിരുന്ന് ഇങ്ങിനെ ഓർമ്മകളുടെ താളത്തിൽ കൊത്തങ്കല്ലാടരുത് ചിലപ്പോൾ ചിലകാര്യങ്ങൾ മറന്നുവച്ച് എനിക്ക് അല്ലെങ്കിൽ നിനക്ക് വരണമെന്ന് തോന്നിയാലോ തമ്മിൽ കൊരുത്തിട്ടും വാരിക്കൊടുത്ത് നമ്മൾ വിറ്റുകളഞ്ഞ പുഞ്ചിരികളെല്ലാം കൂടി തിരിച്ചുവന്നാൽ കൊതിയുടെ രാമച്ചം മണത്ത മഞ്ഞുപൂക്കളുടെ ഉള്ളംകാലിൽ …
Read More »വരം
നീ മിന്നൽച്ചിറകാർന്നു, കരിമേഘക്കുടം ചോർന്നു, കുലം കുത്തിത്തളിർ തോറും വിശിഖമായ്പ്പതിഞ്ഞാലും, നീ മണ്ണിൻ നിഗൂഢമാം നിലവറത്തൊഴുമാറ്റി- ക്കരിമ്പാറയലിഞ്ഞ നീർ- ത്തടമായി നിറഞ്ഞാലും, നിരന്തരം നിന്നെ ധ്യാനി- ച്ചിരുന്നീടും നിരതമാം നയനങ്ങളഗാധമാ- മതിദൂരഗളിതമാം കരുണതൻ ശേഖരങ്ങൾ കവിഞ്ഞതാം സരിത്തിനെ വണങ്ങീടും, വിറയോലു- മധരത്താൽ …
Read More »കുട
കുട – കൊതിച്ചൊരു കുട്ടിയായിരുന്നു ഞാൻ, ചുവന്ന പുള്ളിക്കുട സ്വപ്നം കണ്ടപ്പോൾ, കറുപ്പിൻ മഹിമ വാനോളം നിവർത്തിയ അച്ഛന്റെ കണ്ണിൽ, നിസ്സ്വതയുടെ ചുവന്ന പൊട്ടുകൾ…. ഇന്ന് – വിരലോളം പോന്ന വയലറ്റ് കുട തലയ്ക്കു മീതേ നീർത്തി നടക്കവേ, കുന്നോളം വളർന്ന …
Read More »