Poems

ക്രിസ്തു

ജെറുസലേമിൻ മൊട്ടക്കുന്നു ചുവപ്പിക്കാൻ കിളിവാലൻ വെറ്റില തിന്ന പ്രഭാതമേ, നിണമണിഞ്ഞടിമുടി ജൃംഭിച്ച വിപ്ലവത്തുടി മുഴങ്ങും നെഞ്ചിടിപ്പൊന്നു കേട്ടുവോ ??? അവസാനയത്താഴമായിട്ടഴിമതി വിളമ്പിയ സമുദായക്കഥ പറഞ്ഞും, പെസഹതൻ നേരമൊരു കെട്ട മുത്തത്തിനാൽ ഗുരുനിന്ദ പുഷ്പിച്ച വഴിയളന്നും, അക്കൽദാമയിലൊരാദി താളത്തിന്റെ തനിയാവർത്തനമായവനേ, തോൽക്കാതിരിക്കേണ്ട കാൽപ്പന്തു …

Read More »

ഉത്തരം

അവസാനത്തെ പരീക്ഷയും കഴിഞ്ഞ് കുട്ടികൾ പുറത്തിറങ്ങി സ്കൂളടയ്ക്കുകയാണ് ആരവങ്ങളവസാനിക്കുകയാണ് ഒഴിഞ്ഞ ഉത്സവപ്പറമ്പു പോലെ ക്ലാസുറൂമുകളിൽ ഓർമ്മകൾ ചിതറിക്കിടന്നു! ക്ലാർക്ക്സ് ടേബിളിന്റെ കീറിയ ഒരു പേജ് കാറ്റിലുയർന്ന് ജനാലയിലൂടെ പുറത്തേയ്ക്കു പോകാൻ വിഫലമായ് ശ്രമിച്ച് തളർന്നുവീണു. പത്തു ബി ക്ലാസിന്റെ മൂലയിൽ ആരും …

Read More »

ചിലനേരംപൂവുകൾ

ചിലനേരങ്ങളിൽ ചില മനസ്സുകളിൽ ചിലപൂക്കൾ ചിരിക്കും.. ചെളി നിറഞ്ഞ മനസ്സിന്റെ ഓർമ്മകളിൽ ചെന്താമരപ്പൂ.. വിടർത്തും.. മനസ്സിൻ മുറ്റത്തൊരു ചെട്ടിച്ചിപ്പൂ .. പരിഭവിച്ചു- മണം പരത്തും .. മുല്ലപ്പൂ പടർന്നു കയറിയ തൈമാവിനെ പോൽ ചിലത് മനസ്സിനെ ചുറ്റിവരിയും മനസ്സിലൊരു തുമ്പപ്പൂവ് ഓണക്കോടിക്ക് …

Read More »

കെ. ആർ രഘുവിന്റെ കവിതകൾ

മരം ഏരംപൊട്ടിപ്പൊട്ടി എത്രയകന്നകന്നുപോയാലും ഇലപൊഴിയുന്നതും തളിർക്കുന്നതും പൂക്കുന്നതും ഒരുമിച്ചുതന്നെ… ഭരണകൂടമില്ലാത്ത ഒരുമാതൃകാരാജ്യമാണ് മരം. പരീക്ഷ കിട്ടിയത് വേഗം കുടിച്ചിട്ട് പിഞ്ഞാണം പരീക്ഷയ്ക്ക് പോകും, ഗ്ലാസ്സ് ചായേം വെച്ചോണ്ടിരിക്കും… നേരേമറിച്ചാണ് കടലും കുന്നും.. കുന്നിനാണെന്നും പരീക്ഷ. ആഴം ഞെട്ടറ്റയിലയ്ക്ക് കടലാഴം മരപ്പൊക്കം.

Read More »

നിങ്ങൾ ‘ക്യൂ’വിലാണ്

ആഗ്രഹങ്ങൾ വരിയിലാണ്, ഒറ്റനോട്ടത്തിൽ തിരിച്ചറിഞ്ഞു, മലർപ്പൊടിക്കാരന്റെ നീറുന്ന ഭാവനകൾ… നേടുമ്പോൾ മുതൽ സ്വയം തീറ്റ തേടുന്ന പറവകളാണ് സഫല സ്വപ്നങ്ങൾ..

Read More »

വേനലിൽ പെയ്യുന്നവൻ

നിത്യ യാത്രിക, നിന്റെ വിയർപ്പാൽ നനച്ചല്ലോ കത്തുന്ന വേനൽ ചൂടിൽ വരണ്ടൊരീ മണ്ണിനെ മൃത്യു പോൽ നിശ്ശബ്ദമീ ഭുമിയിൽ നീ പെയ്തല്ലോ ഹൃത്തടംകുളിർപ്പിക്കും മഴയായ് വീണ്ടും വീണ്ടും! നിനക്കായ്വിരിഞ്ഞില്ല പൂക്കൾ തേൻചുരത്തുവാൻ നിനക്കായുണർന്നില്ല പക്ഷികൾ ഗാനം ചെയ്വാൻ നിനക്കായുദിച്ചില്ല പൗർണ്ണമി തിങ്കൾവാനിൽ …

Read More »

ഇരട്ട വരി കോപ്പി

റയിൽ ഞരമ്പുകളെ ഓർമ്മപ്പെടുത്തുന്ന ഇരട്ട വരകൾ ഇടയിൽ വൃത്തിയുള്ള കൈപ്പടയിൽ എഴുതുന്നുണ്ട് ഒരുവൾ ജീവിതം പോലെന്തോ വരിയൊപ്പിച്ച് ഒട്ടുംപുറത്തേക്കു കടക്കാതെ തുളുമ്പലിൽ നിറഞ്ഞു തൂവാതെ അരികുകൾ കനപ്പിച്ച് അങ്ങനെയങ്ങനെ.. വിരൽത്തുമ്പുകളിൽ ഇലച്ച നന്തിയാർ വട്ടത്തിലൂടെ ഒരു പുലരിയെ കടത്തി വിടുന്നതും കൺതടങ്ങളിലെ …

Read More »

രസിക പ്രിയ

കൂട്ടുകാരി, വരയ്ക്കുന്നു നിന്നെ ഞാൻ കാട്ടുഞാവൽ നിലാവിന്റെ പള്ളിയിൽ ഒറ്റ നക്ഷത്ര രാത്രിയിൽ ഹേമന്ത- ഗർഭമുന്തിരി തോപ്പിന്റെ തൊട്ടിലിൽ! കൂട്ടുകാരി ,ജപിക്കന്നു നിന്നെ ഞാൻ സപ്ത സാഗര സ്വരജതി ശംഖിലെ മുത്തെടുത്തമ്മ വയ്ക്കുന്നൊരായിരം മാരിവില്ലിന്റെ വർണ്ണരേണുക്കളായ്! കൂട്ടുകാരി, പുനർജ്ജനിക്കുന്നു ഞാൻ പ്രതിനവ …

Read More »

ചിന്തകളുടെ പ്രേതങ്ങൾ

ഇന്നൊരു സ്വപ്നം ചത്തുപോയി.. എന്റെ – ആദ്യത്തെ സ്വപ്നം ! കുഴിച്ചുമൂടപ്പെട്ട ചിന്തകൾ മണ്ണിനടിയിൽ കിടന്ന് വീണ്ടും തളിർക്കുവാൻ ആഗ്രഹിച്ചു, ഒരു പുതുനാമ്പായ് , ജീവിതത്തിന്റെ തീച്ചൂളയിൽ വെന്തെരിഞ്ഞ ചിന്തകൾ ഉയർന്നു പറക്കാനാഗ്രഹിച്ചു, ഒരു ഫീനിക്സ് പക്ഷിയെ പോലെ.. ചിന്തകൾ കണ്ണീർ …

Read More »

പഴുത്

സ്വപ്നങ്ങളുടെ താക്കോൽ നഷ്ടപ്പെട്ടവന് ആത്മഹത്യ ചെയ്തവന്റെ മുഖമായിരുന്നുവെന്ന് നിലക്കണ്ണാടിയിൽ നോക്കുമ്പോഴാണെനിക്കും മനസ്സിലായത്. ദുരിതങ്ങളുടെ കടൽകയറി ജീവിതം വിഴുങ്ങും മുമ്പ്, ഒരേ ഒരു പോംവഴി അതു മാത്രമായിരുന്നു. ഉടഞ്ഞ കൽവിഗ്രഹം പോലെ ചുറ്റിനും കാരുണ്യത്തിന്റെ മരവിപ്പ് മടിശീലയിലെ മരണക്കിണർ മനസ്സിൽ പൂവിട്ടതും, “മലരേ” …

Read More »