വെടിമരുന്ന് കൊണ്ടൊരു വീട് വരയ്ക്കുന്നു! കരിന്തമിഴും കരിനൊച്ചിയും കെട്ട്പിണയുന്നു ഓർമ്മചൊണ വീണ് പൊളളിയ പീളകണ്ണുകൾ ജഡക്കെട്ടിയ മുടിപ്പോളകളിൽ ചെളിക്കെട്ടിയ വിരലിഴയുന്നു കമ്പക്കാരൻ തിരുമലയുടെ പെണ്ണ് മരുത് കതിനകറുപ്പിന്റെയുടൽ പൊകച്ചിൽ തലപൊട്ടിയ ബീഡിതുണ്ടിലേക്ക് പകർന്നു ചോപ്പ, പച്ച,മഞ്ഞ മാനത്ത് നിന്ന് നക്ഷത്രക്കല്ലുകളൂർന്ന് വീണു …
Read More »Poems
ബാക്കി
തിരിച്ചറിയാൻ ഒരു ശവം കൂടി ബാക്കിയുണ്ട് വെളുത്ത കുപ്പായം വെളുക്കനെ ചിരി മാഞ്ഞിട്ടില്ല ചുരുട്ടിയ മുഷ്ടികളിൽ അടക്കിപ്പിടിച്ചതു് ആവേശമോ ആർത്തിയോ? നിറച്ചുണ്ടുകിടക്കുന്ന നിർവൃതി നീയല്ലെന്നു സമാധാനിക്കുന്നു നോക്കട്ടെ, ഞാൻ തന്നെയാണെങ്കിലോ?
Read More »നീ വരുമ്പോൾ….
നീ വരുന്നുണ്ടെന്നു കാറ്റു പറഞ്ഞൂ, കിനാവിന്റെ തോരണം തുന്നിയിരിയ്ക്കവേ – നീലിച്ചൊരുമ്മയാൽ ചൂടു പകർന്നൊരു, സൂചിമുഖിപ്പക്ഷി മെല്ലെപ്പറഞ്ഞു; നീ വരുന്നുണ്ടെൻ വിശാലമാകാശം – ആകെക്കഴുകിയൊരുക്കാതെ വയ്യ. പ്രാണന്റെ വാതിൽ മലർക്കെത്തുറന്നൊരു – താരപ്രഭയായ് ജ്വലിക്കാതെ വയ്യ . നീ വരുന്നുണ്ട് ,തണുവിരൽത്തുമ്പാൽ …
Read More »ഇലഞ്ഞിപ്പൂമണം
ഇലഞ്ഞിപ്പൂവിന് ഒരുതരം മദിപ്പിക്കുന്ന ഓർമ്മമണമാണ്…. ഇത്രയും ഉയരത്തിൽ അവൾ എങ്ങനെ കയറിപ്പറ്റിയെന്ന് എല്ലാവരും അമ്പരന്നു. അറുത്തകയറിന്റെ ബാക്കി ഒരു മരക്കൊമ്പിലും അവശേഷിക്കാത്തതെന്തേ…! അന്ന്മുതൽ ഇലഞ്ഞിപ്പൂവിന് ഒരുതരംമദിപ്പിക്കുന്ന ഓർമ്മമണമാണ്…
Read More »മൗനം…
ഒരു നിലവിളിയുടെ അന്ത്യം പരിഭവമഴകൾ അലാരിപ്പിൽ വിങ്ങി വർണ്ണവും തില്ലാനയും കഴിഞ്ഞു അരങ്ങു ശൂന്യം ഇനി മൗനത്തിനൊരൂഴം നോവുകൾ ചാലുകളായൊഴുകി തടയണകളിൽ തട്ടി ആത്മാവിലേക്കാവാഹനം മൗനം ഉള്ളിലെ ഋതുക്കളിൽ ശിശിരം കുടിയിരിക്കുന്നു ഇലപൊഴിക്കുന്നു ഒരു ശരത്കാല മരം പോലെ മൗനം ഞാനൊരു …
Read More »പ്രവാസി..
പ്രവാസം മരുഭൂമിയിൽ കെട്ടിയ കൂടാരം പോലെയാണ്… എത്ര കരുതലോടുള്ള കൂടാരവും ഒരു കൊടുങ്കാറ്റിൽ പിഴുതെറിയപെട്ടെക്കാം.. ചിതറിയപ്പോയ സ്വപ്നങ്ങളെ മാറോട് ചേർത്തു വിതുമ്പരുത് ഒരുപാട് നൊമ്പരങ്ങളുടെ കാണാകാഴ്ചയാണത്.. കൈവിട്ട പ്രതീക്ഷകൾക്ക് ജീവിതത്തെ ഒറ്റുകൊടുക്കരുത്.. കാത്തിരിപ്പിന്റെ കണ്ണുകളിൽ നീർ പൊടിഞ്ഞാലോ..? കെട്ടിപ്പിടിച്ച് കരയാൻ കൈത്താങ്ങായി …
Read More »മാന്ത്രികം
ആത്മാവിലൊരു മന്ത്രക്കാരനുണ്ട്…. ആഴത്തിലോടിയ ചാലുകളെ മൂടിവയ്ക്കും…. ആകാശം കാണാത്ത മയിൽപ്പീലി പോലെ… ഇടയ്ക്കിടെ പൊഴിയുന്ന കുങ്കുമരേണുക്കളെ മന്ത്രവടിയാൽ മഞ്ഞ്കണങ്ങളാക്കും… മിഴികൾക്കുമൊരു പക്ഷപാതമുണ്ട്… പ്രിയമേറിയ നീർമണികളെ ഇറ്റാതെ തൂകാതെ കാത്ത് വയ്ക്കും ഒരിക്കലും ജലശൂന്യതയിലലിയാതെ നിത്യമാം ഈറനായുളളിൽ…..
Read More »പിറവി
അന്നൊരു മരുഭൂമിയവൾ കുടിച്ചു തീർത്തു തളർന്ന കണ്ണുകളുള്ള ഒട്ടകങ്ങൾ നീന്തിയതിൽ തേച്ചുമിനുക്കിയ കുപ്പായ മനമതിൽ അഴുക്ക് മണൽതരികളിളകി മറിഞ്ഞു. തളിരൊത്തൊരിളം പൂവ് തലയാട്ടിയപ്പോൾ മുള്ളുകൾ മറന്നവൾ മുകർന്നാ പൊൻമുഖം. തണുതണെയൊരു മഞ്ഞു തുള്ളിക്കടലൊഴുകി ആഴത്തിലൊരു മുത്തിൻ ചിപ്പിയായന്ന്. തഴുകി തൻ കരങ്ങളാൽ …
Read More »കണിക്കൊന്ന
കണിക്കൊന്ന ചിരിക്കുന്നു, വേനലിനു ബലിയെന്നോതി വിലപിച്ചവരോട്, പുണ്യ നീർകണ്ണിൽക്കരുതിയവരോട്, തുലാസിൽ നീതിയളന്നവരോട്, ചിരി തൻ ചിരാത് നിറച്ചവരോട്, കൂടെ നിന്ന് കുട ചൂടിയവരോട്, കാറ്റത്ത് കൈ കൊട്ടിയവരോട്, വിരുന്നെത്തി വിസ്മയിക്കുന്നവരോട്, മേനി കാട്ടലെന്നെറിയുന്നവരോട്, എല്ലാവരോടും ചിരിച്ചു പറയുന്നുണ്ട്, പൊളളുന്ന വേനലിനെ മഞ്ഞച്ചിരിയിൽ …
Read More »ഇനിയും മരിക്കാത്ത കവിയ്ക്ക്…
മരിച്ചുവെങ്കിലും മറയാത്ത കവേ, നിലച്ചുവെങ്കിലും ഉറങ്ങാത്ത കാറ്റേ, നിനക്കു സ്വസ്തിയാം മറവിയില്ലെന്നു കരുതുന്നൂ ഞങ്ങൾ മലയാളം നോറ്റോർ…! വരികൾ, വാക്കുകൾ തെളിഞ്ഞു കത്തുന്നൂ, ഇരുട്ടു കേറുന്ന പഴുതടക്കുന്നൂ…! കടൽത്തിര പോലെ, മുകിൽനിര പോലെ, തുടിക്കുന്നൂ കാവ്യം, മിടിക്കുന്നൂ സ്നേഹം…! മരിക്കും ഭൂമിയിൽ …
Read More »