Vishnu Menon

അമ്മക്ക് ഈശ്വര ഭക്തി കൂടിയപ്പോൾ ജനിച്ച മകന് വിഷ്ണു എന്ന് വിളിച്ചു . തന്റെ അച്ഛന്റെ പേര് മകന്റെ പേരിനൊപ്പം ചേർത്തി അച്ഛൻ അചിച്ചനോടുള്ള സ്നേഹവും ആദരവും പ്രകടമാക്കി. സ്കൂളിലെ ബഞ്ചിലും വീട്ടിലെ ചുമരിലും താളം പിടിക്കാൻ തുടങ്ങിപ്പോൾ അച്ഛൻ ചെണ്ട പഠിപ്പിക്കാൻ ചേർത്തു, അതുകൊണ്ട് മട്ടന്നൂര് ശങ്കരന്കുട്ടി മാരാരുടെ ശിഷ്യനായി. ഉണ്ണി എന്നാണ് വിളിപ്പേര് , പിന്നീട് ഉണ്ണിമൂലമായി.

ഉണ്ണിമൂലം

“എടാ ഉണ്ണീ.. ഇന്ന് ഒന്നാം തിയ്യതി അല്ലേ. അമ്പലത്തിൽ പോയി തൊഴുത് സ്കൂളിൽ പോയാൽ മതി” മനസ്സില്ലാ മനസ്സോടേ തേവരെ തൊഴുകാൻ വീട്ടിൽ നിന്നിറങ്ങി. “എടാ പുഷ്പാഞ്ചലി കഴിക്കണം ട്ടോ. അപ്പുമാമോടു പറഞ്ഞാമതി വഴിപാടിന്റെ കാര്യം” പിന്നിൽ നിന്നു പറഞ്ഞു അമ്മ. …

Read More »

ഉണ്ണി

ഉണ്ണിയുണ്ടൊരു ഉണ്ണി, ഉണ്ടപോലൊരു ഉണ്ണി, ഉണ്ണിയപ്പം പോലൊരുണ്ണി, ഉണ്ണി തിന്നു ഉണ്ണിയപ്പം തിന്നു. ഉണ്ണിയുണ്ടൊരു ഉണ്ണി, ഉണ്ടപോലൊരുണ്ണി.

Read More »

ഗാന്ധിയുടെ തിരിച്ചുവരവ്

ഒന്ന് പാർട്ടിയുടെ തീരുമാനങ്ങൾ എന്നും പ്രകാശൻ ശിരസാവഹിച്ചിട്ടേയുള്ളൂ എന്നിട്ടും പാർട്ടിക്ക് തന്റെ മേലെ ഇത്ര അമർഷം എന്തുകൊണ്ടാണെന്ന് മനസ്സിലായിട്ടില്ല. ഇരുപത്തഞ്ച് വർഷമായിട്ട് പ്രകാശൻ പാർട്ടിയുടെ സാരഥിയാണ്. എല്ലാവർക്കും പ്രകാശേട്ടനെ ഇഷ്ടമാണ്. കാണുമ്പോൾ വെളുത്ത ഖദർ മുണ്ടും ഖദർ ഷർട്ടുമാണ് വേഷം. മുഖത്ത് കട്ടി …

Read More »

പകൽ കിനാവ്

“സർ, ബ്ലസ്സി സാറെ ഒന്നു കാണാൻ പറ്റ്വോ?” “ഇല്ലല്ലോ, സർ ഇപ്പോ ഷൂട്ടിലാണ്” “എന്താ പേര്?” “വിഷ്ണു” “എവിടെ നിന്നാ?” “ഒറ്റപ്പാലം” “എന്താ കാര്യം?” ഒരു കഥ സംസാരിക്കാനാ” “ഒന്നു നിൽക്കൂ ഞാൻ ചോദിക്കട്ടെ” “സർ ഇന്നലെ വരാൻ പറഞ്ഞിരുന്നു, സാറുടെ …

Read More »

അടയാളങ്ങൾ

  പണ്ട് സന്ദേശങ്ങൾ കൈമാറിയിരുന്നത് പ്രാവുകൾ ആയിരുന്നു. സമാധാനം പരത്തുന്ന വെള്ളരി പ്രാവുകൾ. രാജ്യം മുഴുവൻ പ്രാവുകളെ കൊണ്ട് നിറഞ്ഞു. ഒരു ദിവസം ഒരു വലിയ പരാതിയുമായി ഒരു പ്രജ രാജ്യ സദസ്സിലെത്തി. “തിരുമനസ്സേ, അടിയനു ഒരു പരാതി ബോധിപ്പിക്കാനുണ്ട്” രാജാവ് …

Read More »

മാങ്ങാ കള്ളൻ

രാവിലെ മനക്കല് ചെണ്ട കൊട്ടുണ്ട്. കൊട്ടു കഴിഞ്ഞാൽ ഒമ്പതു മണിക്കു സ്കൂളിൽ പോകണം. മനയുടെ തൊട്ട് പിന്നിലാണ് സ്കൂൾ. കൊട്ട് കഴിഞ്ഞ് ഞാനും പടയും മനക്കൽ നിന്നിറങ്ങി. പിൻവശം  വഴി പോകാൻ  പറ്റില്ല . അവിടം വേലി കെട്ടിയിരിക്കുകയാണ്. മുൻവശം  വഴി മാത്രമേ …

Read More »

പുഴ

ഒരുപാട് നേരം പുഴയിലേക്ക് നോക്കിയിരുന്നു.. പുഴയോട് വല്ലാത്തൊരിഷ്ടം തോന്നി. മഴത്തുള്ളികൾ അവളുടെ ദേഹത്ത് നൃത്തം ചെയ്യുന്നുണ്ടായിരുന്നു. പുഴയോട് ഒന്ന് തനിച്ച് സംസാരിക്കണം, പക്ഷെ ഈ മഴ.. ഒരുപാട് കാത്തുനിന്നു. മഴ പോകുന്നതും വരെ. സൂര്യൻ പടിഞ്ഞാറെ ചക്രവാളത്തിൽ മറഞ്ഞു. കാത്തിരിപ്പവസാനിപ്പിച്ച് ഞാനും നടന്നു.

Read More »

കുളത്തിന്റെ വിലാപം

ഒന്ന് ചെമ്പട്ടുശ്ശേരി തറവാട്ടിലെ മൂത്ത കാരണവർ ഒരിക്കൽ ഒരു യാത്ര പോയി. അദ്ദേഹം നാടായ നാടൊക്കെ കണ്ടു തിരിച്ചു ചെമ്പട്ടുശ്ശേരിയിൽ വന്നു കയറി. യാത്രയിൽ താൻ കണ്ട  തറവാടുകളിൽ  ആനയും പശുക്കളും ധാരാളം ഭൂസ്വത്തും ഉണ്ടായിരുന്നു, ഇതൊക്കെ ചെമ്പട്ടുശ്ശേരിക്കും ഉണ്ട്. പക്ഷെ …

Read More »

അവൾ

നഗരകാഴ്ചകളിൽ മുഴുകി നിൽക്കുകയാണ് അവൻ. ഗ്രാമത്തിന്റെ പച്ചപ്പ് എവിടേയും കാണാനില്ല. എല്ലായിടത്തും നല്ല തണുപ്പുണ്ട്. റോഡുകളിൽ കാറുകളുടെ ബഹളം. ഒരു ചായ കുടിക്കാം എന്ന് തീരുമാനിച്ചു. രാത്രി ഒരേയൊരു കടയേ ഉള്ളൂ. ഒരു പച്ച ട്യൂബ് ലൈറ്റ് തൂക്കി ഒരുപാട് വിഭവങ്ങളുടെ …

Read More »

ചിന്ത

ഒരിക്കൽ ഉണ്ണികുട്ടൻ വലിയൊരു ചിന്തയിൽ മുഴുകി . താൻ ചിന്തികുന്നത് എന്തനെന്ന് തനിക്കും അറിയില്ല . ചിന്തിച് ചിന്തിച് അമേരിക്ക വരെ എത്തി. എങ്ങനെ തിരിച് വരും അതായിരുന്നു അടുത്ത ചിന്ത . താടിയും മുടിയും വളര്ന്നു . നാട്ടുകാരും കൂട്ടുകാരും …

Read More »