മഴമറയിൽ വളരും ചെടികളെന്നിലുണർത്തുന്നതും മിഴിനിറയും മഴയോർമ്മകൾ, മൊഴിയറിയാ മറയോർമ്മകൾ. ഇതുപോലൊരു ചെടിയായി, മറയ്ക്കുള്ളിലൊതുങ്ങി, ഒരു പെരുമഴക്കാലം ഇഴഞ്ഞുപൊയതും. കിളിവാതിലിലൂടെ എന്നെ നനയ്ക്കുമ്പോൾ, നെഞ്ചിലൊരു കൊള്ളിയാനും ഇടിമുഴക്കവും ഭാവിയോർമ്മപോൽ, ഭീതിയാൽ വരിഞ്ഞുമുറുക്കിയതും, നനയാതെ നനഞ്ഞും മിഴിനീരൊപ്പിയും, മൊഴിയാതെ മൊഴിഞ്ഞും മാനത്തുടയോനെ തേടിയും, മറയ്ക്കപ്പുറമെൻ …
Read More »