ഒരു നിലവിളിയുടെ അന്ത്യം പരിഭവമഴകൾ അലാരിപ്പിൽ വിങ്ങി വർണ്ണവും തില്ലാനയും കഴിഞ്ഞു അരങ്ങു ശൂന്യം ഇനി മൗനത്തിനൊരൂഴം നോവുകൾ ചാലുകളായൊഴുകി തടയണകളിൽ തട്ടി ആത്മാവിലേക്കാവാഹനം മൗനം ഉള്ളിലെ ഋതുക്കളിൽ ശിശിരം കുടിയിരിക്കുന്നു ഇലപൊഴിക്കുന്നു ഒരു ശരത്കാല മരം പോലെ മൗനം ഞാനൊരു …
Read More »Dr. Rekha Ajith Kumar
മാന്ത്രികം
ആത്മാവിലൊരു മന്ത്രക്കാരനുണ്ട്…. ആഴത്തിലോടിയ ചാലുകളെ മൂടിവയ്ക്കും…. ആകാശം കാണാത്ത മയിൽപ്പീലി പോലെ… ഇടയ്ക്കിടെ പൊഴിയുന്ന കുങ്കുമരേണുക്കളെ മന്ത്രവടിയാൽ മഞ്ഞ്കണങ്ങളാക്കും… മിഴികൾക്കുമൊരു പക്ഷപാതമുണ്ട്… പ്രിയമേറിയ നീർമണികളെ ഇറ്റാതെ തൂകാതെ കാത്ത് വയ്ക്കും ഒരിക്കലും ജലശൂന്യതയിലലിയാതെ നിത്യമാം ഈറനായുളളിൽ…..
Read More »നഷ്ട സ്വപ്നങ്ങള്‍
നിറവേറാനിടയില്ലാത്ത വാഗ്ദാനങ്ങള്‍, നിറം പടര്‍ന്ന പ്രതീക്ഷകള്‍, മിഴിക്കുള്ളില്‍ സമാധിയായ നീര്‍മണിതുള്ളികള്‍, മൗനത്തിലലിഞ്ഞില്ലാതായ വാക്കുകള്‍ അവ തൂവല്‍മേഘങ്ങളായ് കുഞ്ഞു നക്ഷത്രങ്ങളായ് ആകാശപരപ്പിലേക്കോ തീര്‍പ്പുകിട്ടാത്ത വിങ്ങലായെന്നും അങ്ങനെയങ്ങനെ… അതോ വര്‍ണ്ണതുന്പിയായി നിമിഷശലഭമായി അറിയാതീരങ്ങളിലെവിടെയോ പാറുന്നുണ്ടോ ജന്മഭാരങ്ങളിലേക്കു വീണ്ടും വന്നണയാന്‍ ഏതെങ്കിലും ജന്മജന്മാന്തരങ്ങളില്‍ തീരമണിയാന്‍…..
Read More »