K R Raghu

പേടി

കാലിത്തീപ്പെട്ടിയുടെ അരികിലെ മരുന്നും ഒന്നോരണ്ടോ കൊള്ളിയുമെടുത്ത് രഹസ്യമായി ചില പതിവിടങ്ങളിലിരുന്ന് ബീഡി കത്തിച്ചൂതി തോന്ന്യാസവട്ടങ്ങളെഴുതിയ സുഖമൊന്നും പൊതുസ്ഥലത്ത് പുകവലിക്കുമ്പോൾ കിട്ടാറില്ല… അരികിൽ വേഷം മാറിനില്ക്കുന്ന പോലിസുകാർ കണ്ടേക്കാം അകലെ ക്യാമറയും… എപ്പൊഴാ പിടികൂടുകയെന്നറിയില്ല, പേനയ്ക്കും ഇതുതന്നെയാണ് പേടി.

Read More »

കെ. ആർ രഘുവിന്റെ കവിതകൾ

മരം ഏരംപൊട്ടിപ്പൊട്ടി എത്രയകന്നകന്നുപോയാലും ഇലപൊഴിയുന്നതും തളിർക്കുന്നതും പൂക്കുന്നതും ഒരുമിച്ചുതന്നെ… ഭരണകൂടമില്ലാത്ത ഒരുമാതൃകാരാജ്യമാണ് മരം. പരീക്ഷ കിട്ടിയത് വേഗം കുടിച്ചിട്ട് പിഞ്ഞാണം പരീക്ഷയ്ക്ക് പോകും, ഗ്ലാസ്സ് ചായേം വെച്ചോണ്ടിരിക്കും… നേരേമറിച്ചാണ് കടലും കുന്നും.. കുന്നിനാണെന്നും പരീക്ഷ. ആഴം ഞെട്ടറ്റയിലയ്ക്ക് കടലാഴം മരപ്പൊക്കം.

Read More »