Nandakumar B

കല്ലടിക്കോട് ബാലകൃഷ്ണക്കുറുപ്പിന്റേയും പദ്മിനി അമ്മയുടേയും മകനായി 1952-ൽ പാലക്കാട് ജില്ലയിലെ വടവന്നൂരിൽ ജനനം. ഫെഡറൽ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു. 2012-ൽ വിരമിച്ചു. ഇതിനകം ഷെർലക്ക് ഹോംസ് കഥകൾ, ഡി.എച്ച്. ലോറൻസ് കഥകൾ(സുന്ദരിയായ സ്ത്രീയും മറ്റു കഥകളൂം), നിങ്ങൾക്കും സമ്പന്നനാകാം(വാലസ് ഡി വാറ്റ്ലസിന്റെ 'ദി സയൻസ് ഓഫ് ഗെറ്റിങ്ങ് റീച്ച്' എന്ന പുസ്തകത്തിന്റെ പരിഭാഷ) എന്നീ കൃതികൾ പൃസിദ്ധീകരിച്ചു. പരിഭാഷാരംഗത്ത് വളരെ സജീവം.

രതൻ ബാബുവും അജ്ഞാതനായ ആ മനുഷ്യനും – ഭാഗം രണ്ട്

ജഗന്നാഥ് റസ്റ്റോറന്റിൽ മുഖത്തോടുമുഖം നോക്കിയിരുന്ന് ഭക്ഷിക്കാനാരംഭിച്ചപ്പോൾ രതൻ ലാൽ ശ്രദ്ധിച്ചു. തനിക്ക് ഇഷ്ടമുള്ള വിഭവങ്ങൾ തന്നെയാണ് മണിലാലും ഓർഡർ ചെയ്തിരിക്കുന്നത്.

Read More »

രതൻ ബാബുവും അജ്ഞാതനായ ആ മനുഷ്യനും – ഭാഗം ഒന്ന്

യിനിൽ നിന്നിറങ്ങി പ്ലാറ്റ് ഫോമിൽ നിന്നപ്പോൾ രതൻ ബാബുവിന് പറയാനാവാത്ത ഒരു നിർവൃതി അനുഭവപ്പെട്ടു. ഈ സ്ഥലം തന്നെ കുറേക്കാലമായി വിളിക്കുകയായിരുന്നു. സ്റ്റേഷനു പുറത്തു നിൽക്കുന്ന കാറ്റാടി മരത്തിൽ ഒരു ചുവന്ന പട്ടം കുടുങ്ങിക്കിടക്കുന്നു. രണ്ടുമൂന്നു ചാവാലിപ്പട്ടികൾ സ്റ്റേഷനു പുറത്തു അലയുന്നു. …

Read More »

നഷ്ടമായ ഓർമ്മകൾ

എല്ലാ തിങ്കളാഴ്ച്ചയും ജോലി കഴിഞ്ഞ് മടങ്ങുമ്പോൾ ബിപിൻ ചൗധരിക്കതൊരു ശീലമായി- ന്യൂ മാർക്കറ്റിൽ കാളീച്ചരന്റെ പുസ്തകക്കടയിൽ പോയി കുറച്ച് പുസ്തകങ്ങൾ വാങ്ങുക- ക്രൈം നോവലുകൾ, ഡിക്റ്ററ്റീവ് പുസ്തകങ്ങൾ, ത്രില്ലറുകൾ. അഞ്ചണ്ണമെങ്കിലും വാങ്ങിക്കണം- എന്നാലേ ഒരാഴ്ച്ചക്കു മതിയാവൂ. ഏതാണ്ട് ഒരു ഒറ്റയാനാണ് ബിപിൻ …

Read More »

വിചിത്രമായ ഒരു രാത്രി

ഷംസാൽ ജയന്ത് ഈസി ചെയറിൽ ചാഞ്ഞിരുന്ന് ആശ്വാസത്തിന്റെ ദീർഘനിശ്വാസം എടുത്തു. ഈ വനത്തിനുള്ളിലെ ബംഗ്ലാവ് തന്നെ തിരഞ്ഞെടുത്തതിൽ ഷംസാലിനു വലിയ ആശ്വാസം തോന്നി. ഇത്രയും ശാന്തവും സ്വസ്ഥവും ആയ സ്ഥലം വേറെ ലഭിക്കുമെന്ന് തോന്നുന്നില്ല. താനിരിക്കുന്ന മുറിയാകട്ടെ വളരെ വിസ്താരമുള്ളതും ബ്രിട്ടീഷ്‌ …

Read More »

ദ്വന്ദ്വയുദ്ധം The Duel – സത്യജിത് റേ

വിവർത്തനം : നന്ദകുമാർ ബി “ഇംഗ്ലീഷിൽ ‘Duel’ എന്ന വാക്കിന്റെ അർത്ഥം അറിയാമോ?” – താരിണി അങ്കിൽ ചോദിച്ചു. “അറിയാം” – നാപ്‌ല മറുപടി പറഞ്ഞു. – “Duel” എന്നാൽ ഇരട്ട, ചില സിനിമകളില്ലെ, ഇരട്ട റോളുകൾ അഭിനയിക്കുന്നവർ” “ആ ‘Dual’ …

Read More »

നോക്കുകുത്തി – സത്യജിത് റേ

സാധാരണ സംഭവിക്കാറില്ല- പക്ഷെ ഇന്നെന്തേ ഇങ്ങനെയാവാൻ? ഉയർന്നുനിൽക്കുന്ന മേഘങ്ങളും, കറുത്തുവരുന്ന ചക്രവാളവും…. മ്രുഗാംഗബാബുവിന് ആധിയായി. ‘പനാഗദി’ ലെത്തിയപ്പോഴേക്കും സംശയം സത്യമായി. കാറിൽ പെട്രോൾ തീർന്നിരിക്കുന്നു. പെട്രോൾ ഗെയ്ജ് കുറച്ചുനേരമായി സ്തംഭിച്ചിരിക്കുകയാണ്. രാവിലെ യാത്ര പുറപ്പെടുമ്പോൾ തന്നെ ഇത് സുധീറിനോടു പറഞ്ഞതാണ്. അവനത് …

Read More »