ഇന്നുമുണ്ടെന്നുള്ളിലിന്നലെകളീണമി- ട്ടിന്നോളമുരുവിടാ മന്ത്രം ! മന്ദമെൻ അന്തരാത്മാവിനിടനാഴിയി- ലിടയ്ക്കിടയ്ക്കതു പെയ്തിറങ്ങും. അന്നേരമെൻ സിരാശൃംഘലകളിൽ വന്നു നിന്നോർമ്മ താളം പിടിക്കും ! തുച്ഛമായ് പിച്ചിയെറിയപ്പെട്ട മൗനത്തി- ലൊച്ചിഴയുമൊച്ചകൾ കനക്കും. പണ്ടുനീയെൻനെഞ്ചിലൊരു സൂക്ഷ്മസുഷിരത്തി- ലിഴകോർത്ത സ്നേഹം തുരുമ്പിളക്കും.! ഓർമ്മതൻ ലോഹക്കനക്കൂടുകൾ താഴു- താനേ തുറക്കാൻ …
Read More »Murali S Kumar
അസുര ജന്മം
ഇരുണ്ട മുറിയിൽ ഒരാളും പേനയും കടലാസും മാത്രം. ചിന്തകൾ അലയടിക്കുന്നു. കടലാസിനു ശ്വാസം മുട്ടുന്നു. പേന നിലവിളിയ്ക്കുന്നു. ആശയങ്ങൾ കൈകാലിട്ടടിക്കുന്നു. മഷിത്തുള്ളികൾ ചിതറിത്തെറിച്ച് അക്ഷരസ്രാവമുണ്ടായി ഒരു കവിത ജനിക്കുന്നു.
Read More »അസഹിഷ്ണുത
ഉദിച്ചുനിൽക്കും സൂര്യനുകീഴേ കുതിച്ചുമറ്റൊരു സൂര്യൻ.. ചൊടിച്ചുകയറീ മുകളിലെ സൂര്യനു സഹിച്ചതില്ലതു കാൺകേ.. ഉറഞ്ഞുതുള്ളി താണ്ഡവമാടി പറഞ്ഞു അവനുച്ചത്തിൽ: “എനിക്കുകീഴിനിയുദിച്ചുപൊങ്ങാ- നൊരുത്തനും പാടില്ല. തിരിച്ചുപോകുക, കടലിൽ താഴുക, മറന്നു തീർക്കുക സ്വപ്നം.” യുവത്വസൂര്യൻ ചിരിച്ചുചൊന്നൂ: “പ്രഭുത്വമിനിയും വേണോ ? ജ്വലിച്ചുനിൽക്കാനെനിക്കുമിടമു- ണ്ടൊളിച്ചു പോകുകയില്ല. …
Read More »