Muneer Agragami

അരക്ഷിത…

നാൽക്കാലിക്കും അറവുകത്തിക്കുമിടയിൽ മരിച്ചിട്ടും മഴ നനയുന്ന പെണ്ണ്! തെരുവിൽ അവളുടെ രക്തമേയുള്ളൂ അതിനെ തലോടി ബന്ധുക്കളുടെ വിലാപങ്ങൾ ഉറക്കമില്ലാതെ പിടയ്ക്കുന്നു നാൽക്കാലികൾ സുരക്ഷിതരാണ് ഒരു മഴയുമറിയാതെ ആലകളിൽ അവ വിശ്രമിക്കുന്നു. മഴ കൊളളുന്ന കീറത്തുണികൾ ദൈവത്തിന് ഇത്രയും കണ്ണീരോ എന്ന് അത്ഭുതപ്പെടുന്നു!

Read More »

ഇരുട്ടു കൊത്തിത്തിന്നുന്ന കിളി

ഇരുട്ടു കൊത്തിത്തിന്നുന്ന കിളി ചന്ദ്രനിലിരിക്കുന്നു സൂര്യനിൽ നിന്നാണതു പറന്നു വന്നത് താഴേക്കു നോക്കി അതു ചിറകു കുടയുന്നു; തൂവലുകൾ പൊഴിയുന്നു ഇലകളിലും ഇടവഴികളിലും അവ വീണു കിടക്കുന്നു ഉറക്കം കിട്ടാതെ പിടയുന്ന നഗരത്തിന്റെ ഉടയാടയിൽ അവ വീണു കിടക്കുന്നു. കിഴക്കോട്ടുപറന്നു വീണ …

Read More »

വേനൽ പനി

പനിച്ചു പൊള്ളുന്ന രാത്രിയുടെ ഉടലിൽ നിന്ന് നീ എന്റെ വിയർപ്പ് ഒപ്പുന്നു നിന്റെ കണ്ണു നനച്ച് എന്റെ നെറ്റിയിൽ ഇടുന്നു ഞാൻ മറ്റൊരു രാത്രിയായി നിന്റെ സങ്കടങ്ങൾക്ക് കിടന്നുറങ്ങാൻ നെഞ്ചു വിരിക്കുന്നു ഗ്രീഷ്മം പെയ്യുമ്പോൾ പകൽ വെളിച്ചത്തിൽ ചൂടിൽ കളിക്കരുതെന്ന് നീ …

Read More »