Kureeppuzha Sreekumar

കടലിന്റെ കുട്ടികടലിന്റെ കുട്ടി

തിരിച്ചെന്നു വരുമെന്നു കടല്‍ ചോദിക്കെ ചിരിച്ചു നീരാവിക്കുട്ടി പറന്നു പൊങ്ങി. മഴവില്ലാല്‍ കരയിട്ട മുകില്‍മുണ്ടായി വിശാലാകാശപഥത്തില്‍ രസിച്ചു പാറി. ഗിരികൂടച്ചുമലില്‍ ചെന്നിരുന്നു നോക്കി ചെറുമഴത്തുള്ളികളായ് പുഴയിലെത്തി മണല്‍ക്കുണ്ടില്‍ തലകുത്തി മരിച്ചു പോയി തിരക്കയ്യാല്‍ കടല്‍ നെഞ്ചത്തിടിച്ചലറി!

Read More »