Sabu K J

തനിച്ചിരിക്കുമ്പോൾ

തനിച്ചിരിക്കുമ്പോളൊരിക്കലെങ്കിലും തിരിച്ചുപോകാതെയിരിക്കുവാനാമോ..? തിരിച്ചുപോകുമ്പോളിടയ്ക്കുപാതയിൽ തനിച്ചിരിക്കാതെയിരിക്കുവാനാമോ..? ഇടയ്ക്ക് പൂവന്നും ഇടയ്ക്ക് കായ് വന്നും ഇടയ്ക്കിലയെല്ലാം കൊഴിഞ്ഞുണങ്ങിയും തിരക്കില്ലാതെയും തിരക്കിട്ടോടിയും തിമിർത്ത ജീവിതം തിരികെയോർമ്മയിൽ… വരുമോരോചിരി തുടർന്നുകണ്ണീരും നിറങ്ങൾപൂക്കും പിന്നിരുൾകനത്തിടും വെയിൽവരും കൊടുംതപംവരും പിന്നെ മഴചാറും മഹാ പ്രളയമായിടും ഒരിക്കൽ സ്നേഹത്താൽ മനംനിറച്ചവർ തിരിച്ചുകുത്തുന്ന …

Read More »