തിരുവോണനാളിൽ ഇനി വരും ദിനങ്ങളിലേയ്ക്കായി നമുക്കൊരു പ്രതിജ്ഞയെടുത്താലോ? ഇനി നമ്മളിടുന്ന പൂക്കളിലെ എല്ലാ പൂക്കളും നമ്മൾ തന്നെ നട്ടു നനച്ചു വളർത്തിയെടുത്ത ചെടികളിൽ നിന്നിറുത്തെടുത്തതാവുമെന്ന് പൂക്കളങ്ങളുടെ വലിപ്പത്തിലെന്തു കാര്യം? നമ്മൾ കുട്ടിക്കാലത്ത് വീട്ടുമുറ്റത്തിട്ട ചെറുപൂക്കളങ്ങൾക്ക് എന്തു ഭംഗിയുണ്ടായിരുന്നു! മണ്മറഞ്ഞുപോവുന്ന പൂത്തുമ്പികളേയും പൂമ്പാറ്റകളേയും …
Read More »K Girish Kumar
കുറ്റവും ശിക്ഷയും
യൂദാസിനെ തെരുവിലൂടെ ഒരു കൂട്ടം മുഖം മൂടികൾ വലിച്ചിഴച്ചുകൊണ്ടുപോകുന്നു. നിലത്തുരഞ്ഞ് തൊലിപൊട്ടുമ്പോൾ യൂദാസ് നിലവിളിക്കുന്നു. അവന്റെ ഉടുതുണിയിൽനിന്നുതിരുന്ന വെള്ളിക്കാശുകൾ നിലത്തുകിടന്നു തിളങ്ങുന്നു. അതിനെ ചവിട്ടിയരച്ച് കാണികൾ പിറകേ പോകുന്നു. ആർക്കും വേണ്ടാത്ത വെള്ളിക്കാശുകൾ മണ്ണിൽ പുതഞ്ഞുപോക്കുന്നു. ഒരു മൊട്ടക്കുന്നിന്റെ മുകളിൽ പണ്ടെന്നോ …
Read More »മാധ്യമവേട്ട
ഒരു ഫ്ലാഷ് ന്യൂസ് ടി.വി യിൽ കണ്ടു; വ്യഭിചാരക്കുറ്റത്തിന് എറണാകുളത്തുള്ള ഒരു ഫ്ലാറ്റിൽ നിന്നും ഒരു യുവാവിനേയും, നാലു യുവതികളേയും പോലീസ് അറസ്റ്റു ചെയ്യുന്ന രംഗം. രംഗം ഷൂട്ട് ചെയ്യുന്ന ക്യാമറ, ഒരു പെൺകുട്ടിയുടെയെങ്കിലും മുഖം ഒപ്പിയിടുക്കാനുള്ള തീവ്രശ്രമത്തിലാണ്. പെൺകുട്ടികൾ ധൃതിയിൽ …
Read More »ലെവി
LC യുടെ ജനറൽ ബോഡി മീറ്റിങ്ങിൽ ആരോ ഒരാൾ ചോദിച്ചു; പാർട്ടി ലെവി പിരിവിന്റേയും അതിന്റെ വിനിയോഗത്തിന്റെയൊന്നും കണക്ക് അവതരിപ്പിച്ചു കണ്ടില്ലല്ലോയെന്ന്. അതീവ പുഛത്തോടെയും അതിലേറെ ദേഷ്യത്തോടെയും നേതാക്കളിലൊരാൾ അയാളോട് പറഞ്ഞു – “പാർട്ടിലെവിയുടെ കണക്കൊന്നും അങ്ങനെ ചോദിക്കാൻ പാടില്ല. നല്ലവണ്ണം …
Read More »മുറിപ്പാടുകൾ
ഏതു ദിനത്തിലായിരുന്നുവെന്നോർമയില്ല. ഇക്കഴിഞ്ഞുപോയ ഏതോ മാസങ്ങളിലൊന്നിൽ ഒരു ദിവസത്തിലാണ്. രാവിലെയുള്ള പതിവു പത്രം വായനയിലായിരുന്നു, ഞാൻ. മാതൃഭൂമി ദിനപ്പത്രത്തിലെ അകത്തേതോ ഒരു താളിൽ, ഇടയിലെവിടെയോ, അത്ര പ്രാധാന്യമില്ലാതെ കൊടുത്തിരുന്ന ഒരു വാർത്തയിൽ മനസ്സുടക്കി. “എൺപതുകാരി മാനഭംഗത്തിനിരയായി” – അങ്ങനെയെന്തോ ഒന്നായിരുന്നു …
Read More »അമ്മൂമ്മ
അമ്മൂമ്മ… പഴയതെല്ലാം വീണ്ടും പറഞ്ഞ് പറഞ്ഞ് എല്ലാം സംഭാഷണങ്ങഴേയും വിരസമാക്കുന്ന അമ്മൂമ്മ. പുതിയ ഒന്നിനെക്കുറിച്ചും അവർക്കു ഗ്രാഹ്യമില്ലെന്നു തോന്നുന്നു. അതോ, പുതിയതിനെക്കുറിച്ചു പറയാൻ ആഗ്രഹമില്ലാഞ്ഞിട്ടോ.. പഴയ ഒരുപിടി ഓർമകളിലും അവ ദാനം ചെയ്യുന്ന ആനന്ദത്തിലും ഒതുങ്ങിക്കൂടുന്ന വയോവൃദ്ധ. കൂടെക്കൂടെ അമ്മൂമ്മ പറയും …
Read More »സുരക്ഷ
പെട്ടെന്നാണ് മുന്നിൽ അഗാധമായൊരു കുഴി കണ്ടത്. എന്റെ സ്കൂട്ടർ സഡൻ ബ്രേക്ക് ഇട്ടതു ഞാൻ പൊലുമറിഞ്ഞില്ലെന്നാണ് തോന്നുന്നത്. തൊട്ടു പിന്നിലുണ്ടായിരുന്ന കാർ ബ്രേക്ക് ഇട്ടെങ്കിലും ഉരഞ്ഞുരഞ്ഞു വന്നു എന്റെ സ്കൂട്ടറിലിടിച്ചു. സ്കൂട്ടർ മറിഞ്ഞു ഞാൻ റോഡിലേക്ക് വീണു. ഒരു മിനി വാനിന്റെ …
Read More »അമ്മ
യുദ്ധഭൂമിയിലേക്കു പോകും മുന്പ് മകൻ അമ്മയോടു പറഞ്ഞു, അമ്മേ എന്നെ അനഗ്രഹിക്കണം. ശത്രുനിഗ്രഹം ചെയ്തു മാതൃഭൂമിയുടെ മാനം കാക്കാൻ എനിക്കു കരുത്തേകണം. അമ്മ വിതുമ്പി കരഞ്ഞു. ഇല്ല മകനേ എനിക്കതിനാവില്ല, ഞാൻ അമ്മയാണ്. തോക്കിൻ കുഴലുകൾ ഗർജിക്കുമ്പോൾ.. പടനിലത്ത് പോരാളികൾ പിടഞ്ഞു …
Read More »