സാമുവൽ മാഷ് ഉത്സാഹഭരിതനായി സ്കൂൾഗേറ്റ് തള്ളിത്തുറന്ന് പുറത്തിറങ്ങി. മുറുക്കാൻ കടയിൽ നിന്ന് ഭാസ്കരന്റെ ഇളിഭ്യച്ചിരിയും ചോദ്യവും: “അപ്പോ മാഷ് അറിഞ്ഞില്ലേ?” സാമുവൽ മാഷ് മറുചോദ്യമെറിഞ്ഞു: “കാണാൻ കഴിയ്വോ ഭാസ്കരാ ?” “ഉവ്വെന്നാ തോന്നണത്. കഴിഞ്ഞിട്ടിപ്പോ പത്ത് നിമിഷം പോലും ആയിട്ടില്ല” സാമുവൽ …
Read More »M.T. Rajalekshmi
സാരി
കനിമൊഴിയുടേത് കാഞ്ചീപുരം, സുപ്രിയയ്ക്കോ സിലുക്കത്രേ, മാനം വിലയിലും മാറ്റിലുമല്ലേ… മൂന്നായിക്കീറി മക്കൾക്കും മാനം കൊടുത്ത മാത്തിയ്ക്കും, മുന്താണിയിൽ തൊട്ടിൽ കെട്ടി നെഞ്ചിൻ ചൂട് നരുന്തിനു പകർന്ന നാടോടിക്കും, സാരിക്ക് നീളം പോരത്രേ… അതുകൊണ്ട് സാരിയെപ്പറ്റി ജനപ്രതിനിധികൾക്ക് സഭയിലാവണം ചൂടൻ ചർച്ചകൾ; …
Read More »നിഴൽ
വെട്ടപ്പെടാനാവില്ലെങ്കിലും വെട്ടത്തിൽ മാത്രമാ – യൊപ്പമിണങ്ങുവാൻ, കെട്ടിപ്പിടിക്കാതെ കൂടെ നടക്കുവാൻ, കർമങ്ങളെന്തും കാണുമ്പോലാടുവാൻ, ഇരുൾക്കോടി ചുറ്റി കാഴ്ച മറയ്ക്കുവാൻ, കനലീയമൂറ്റി കേഴ്‌വിയൊതുക്കുവാൻ, നിൻ നിഴൽ ഞാനേ നിനക്കെന്നും ഏകനാം മൂകസ്സാക്ഷി….
Read More »കനൽ
ശൂന്യമാക്കപ്പെടുന്ന വാക്കുകളിൽ ഒരു കനൽ പഴുക്കുന്നുണ്ട്, കരളീർപ്പം കറന്നെടുക്കാൻ നെഞ്ചോരം ചായുന്നുണ്ട്. വരണ്ടുപോയ കിനാപ്പാടങ്ങളിൽ കതിരു ചികഞ്ഞു ചിരിക്കുന്നുണ്ട്. ശൂന്യമാക്കപ്പെടുന്ന വാക്കുകളിൽ ഒരു കനൽ ചുവക്കുന്നുണ്ട്, കുരുട്ടുതിമിര- പ്പരവതാനി കണ്ണിൽ വിരിക്കുന്നുണ്ട്. ചോരക്കുടുക്ക എറിഞ്ഞുടച്ച് `നിണം’ കെട്ടി- യാർക്കുന്നുണ്ട്. ശൂന്യമാക്കപ്പെടുന്ന വാക്കുകളിൽ …
Read More »അലക്ക്
സ്വന്തം വിഴുപ്പുകൾ അടിച്ചു നനച്ച്, തേഞ്ഞു തീരുന്ന അലക്കുകല്ലാണ് മനസ്സ്. ഒന്നും വെളുപ്പിക്കാനായില്ല, നാലുപാടും എറ്റിത്തെറിപ്പിക്കാനല്ലാതെ… ഒന്നും രഹസ്യമാക്കാനുമായില്ല, ഒച്ചയാൽ ചുറ്റുവട്ടം കലുഷമാക്കാനല്ലാതെ.. എത്രമേലിങ്ങനെ തേഞ്ഞു തീരണം നിന, ക്കൊത്ത ശില്പമായ്ത്തീരുവാൻ.
Read More »ദൂരം
ആകാശത്തിനും ഭൂമിയ്ക്കുമിടയിൽ ഒരു നോട്ടത്തിന്റെ ദൂരം… പകലിനും ഇരവിനുമിടയിൽ ഒരു നിഴലിന്റെ ദൂരം.. ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു ശ്വാസത്തിന്റെ ദൂരം… കടലിനും കരയ്ക്കുമിടയിൽ ഒരു തിരയുടെ ദൂരം…. കാറ്റിനും പൂവിനുമിടയിൽ ഒരു ഗന്ധത്തിന്റെ ദൂരം… മരത്തിനും മണ്ണിനുമിടയിൽ ഒരു പഴുക്കില ദൂരം…. …
Read More »മൗനം
മൗനം ഒരു വിതുമ്പലാണ്, തുളുമ്പാന്‍ കാത്തിരിക്കുന്ന കണ്ണീര്‍ത്തടം. ചിലപ്പോള്‍ അതൊരു കാത്തിരിപ്പാണ്, ഉരുവിന്‍റെ ഊഴം തേടല്‍. ചിലപ്പോള്‍ അതൊരു പിന്‍ വാങ്ങലാണ്, പിറവിക്കു മുന്‍പുള്ള പിന്നായം. മൗനം ഒരു പിടച്ചിലാണ്, വിഭ്രമങ്ങളലയുന്ന ഇടനാഴി. എനിക്ക് അതൊരു പൂര്‍ണതയാണ്, എല്ലാം പകുത്തു പോയവന്‍റെ …
Read More »