ഒന്ന്
ഇന്നലത്തെ ജോലി ഭാരം കഴിഞ്ഞ് കിടക്ക കണ്ടപ്പോൾ സമയം രാവിലെ മൂന്നു മണി. ഉമ്മറത്തെ വെളിച്ചം സധാ സമയം കത്തിനിന്നതിനാൽ ആരും ഉറങ്ങിയില്ല. അമ്മയും അച്ഛനും ഒരേപോലെ ചീത്ത വിളിച്ചു.
“ടാ ഉണ്ണിയേ നീ ഉറങ്ങാൻ നോക്ക് നാളെ പോണ്ടതല്ലോ, അല്ലെങ്കിൽ ആ ലൈറ്റ് ഓഫ് ചെയ്യ്”. അമ്മ ഉള്ളിൽ നിന്നും വിളിച്ചു പറഞ്ഞു.
ഒരുപാട് സമയം കുത്തിയിരുന്ന് ആലോചിക്കുകയായിരുന്നു. മാത്രമല്ല ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ പോവണം തെയ്യം കാണാൻ, കുറേ കാലായി ആഗ്രഹിക്കുന്നു. കഥകളിയും ചാക്യാർകൂത്തും പാമ്പും തുള്ളലും പടയണിയും കോൽകൂത്തും ഒരുപാട് തവണ കണ്ടിട്ടുണ്ട്. തെയ്യം മാത്രം കണ്ടിട്ടില്ല. കാണാത്തതു കൊണ്ടാവണം തെയ്യം ഇപ്പോഴും ഒരു അത്ഭുതമായി നിൽക്കുന്നത്.
സി. വി. ബാലകൃഷണന്റെ ഒരു ദൈവമേ വരൂ എന്ന നോവലേറ്റും അമ്പികാ സുധൻ മങ്ങാടിന്റെ മരക്കാപ്പിലെ തെയ്യങ്ങൾ എന്ന നോവലും എന്റെ തെയ്യം കാണൽ ഭ്രാന്തിനു ഊക്കു കൂട്ടി. അതുകൊണ്ടാണ് ഇന്നലത്തെ ജോലി ഭാരം മറന്ന് തെയ്യം കാണാൻ പുറപ്പെട്ടത്.
ഉറങ്ങാൻ കിടന്നപ്പോൾ പല ചിന്തകളും വന്നു തട്ടി. ഗവേക്ഷണം തെയ്യത്തിന്റെ അടിവേരുകളിൽ നിന്നു തുടങ്ങണം. പുതിയ തലത്തിലേക്ക് തെയ്യതിനെ കൊണ്ടെത്തിക്കണം .
ജനലിലൂടെ നോക്കിയപ്പോൾ ആകാശത്ത് ചന്ദ്രക്കല. ചന്ദ്രക്കല മഞ്ഞുമലകളാൽ മാഞ്ഞുപോകുന്നതു കണ്ടു. ഡിസംബറിന്റെ മഞ്ഞ് മെല്ലെ മുറിയിലേക്ക് കയറിയപ്പോൾ അറിയാതെ കൺപോളകൾ അടഞ്ഞു.
“നിന്റെ പേരാണ് എനിക്കും” തെയ്യം പറഞ്ഞു.
ഞാൻ ശബ്ദരഹിതനായി നിന്നു. തെയ്യം എനിക്കു ചുറ്റും ഓടി. അടുത്തുള്ള കാട്ടിലേക്ക് തെയ്യം കുതിച്ചു. കാടുകൾ മുഴുവൻ തീയാൽ നിറഞ്ഞു. തീ പടരുന്നത് ഞൻ കണ്ടുകൊണ്ടിരുന്നു.
പേടിച്ച നാവുകൊണ്ട് ഞാൻ ഉരുവിപ്പിട്ടു. “കേൾക്കുക വിഷ്ണുമൂർത്തിയെ കാത്തുകൊൾക നീ എന്നെ”
തുടരും ………..