കലാലയ പ്രണയം(കഥ)

ടുത്ത ആഴ്ച്ച കോളേജ് തുറക്കുകയാണ്. പഠിപ്പിന്റെ കാര്യത്തിൽ ഞാൻ കോളേജിൽ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനം കോളേജിലെ സാഹിത്യകാരനായ ജബ്ബാറും രണ്ടാം സ്ഥാനം ഒരു പെണ്‍കുട്ടിക്കുമാണ്. ഈ ഒരു വർഷം കൂടെ കഴിഞ്ഞാൽ ഈ കലാലയത്തോട്‌ വിട പറയേണ്ടി വരും. അതാലോചിക്കുമ്പോൾ കുറച്ചു വിഷമം ഇല്ലാതില്ല. എങ്കിലും ഒരു എഞ്ചിനീയറാവുമല്ലോ എന്ന സന്തോഷം മറുവശത്ത്.

കോളേജ് തുറന്നു. കുറെ ആളുകൾ പുതുതായി ചേർന്നിട്ടുണ്ട്. അതിൽ ഒന്നാം വർഷം ചേരാൻ വന്ന ഒരു പെൺകുട്ടിയെ പ്രത്യേകം ശ്രദ്ധിച്ചു. മഫ്ത്തയിട്ട ഒരു മൊഞ്ചത്തി. കൂടുതൽ പെണ്‍കുട്ടികൾ ജബ്ബാറിന്റെ ആരാധകരായെന്ന് തോന്നുന്നു.

എന്തോ ആ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തിൽ തന്നെ എനിക്കിഷ്ടമായി. ഒരു ദിവസം ആ കുട്ടി ലൈബ്രറിയിൽ നിൽക്കുമ്പോൾ ധൈര്യം സംഭരിച്ചു ചോദിച്ചു – ‘ഇയാളുടെ പേരെന്താണ്?’

ഒരു കൂസലുമില്ലാതെ അവൾ മറുപടി തന്നു – ‘റാഹില’

റാഹില റഹിം,. നല്ല യോജിപ്പുള്ള പേര് എന്ന് മനസ്സിൽ പറഞ്ഞു. കൂടുതലൊന്നും പറയാതെ അവൾ പോയി.

‘നീയിതെന്താ റഹീം അധികനേരമായി ലൈബ്രറിയിൽ?’ അത് ചോദിച്ചു കരുണ്‍ വന്നു.

‘ഫൈനൽ ഇയർ അല്ലെ? കുറച്ചു ബുക്കുകൾ റഫർ ചെയ്യാൻ വന്നതാണ്’ ഒരു നുണ പറഞ്ഞു. ഇത് വരെ ലൈബ്രറിയിൽ കയറാത്ത എന്നെ കണ്ടപ്പോൾ ആര് സംശയിച്ചാലും കുറ്റം പറയാൻ പറ്റില്ല.

എനിക്ക് അവളെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്. പലപ്പോഴും പല സ്ഥലത്ത് വെച്ചും റാഹിലയെ കാണാറുണ്ട്‌. മനസ്സിലെ ആഗ്രഹം പറയണമെന്ന് ആഗ്രഹിക്കും. പക്ഷെ, അവളെ കാണുമ്പോൾ പറയാൻ കഴിയാറില്ല. ഒന്നുകിൽ ഒരു ചിരി, അല്ലെങ്കിൽ എന്തെങ്കിലും ചോദിക്കും. അത്ര മാത്രം.

ആഴ്ച്ചകൾ കഴിഞ്ഞു. ഒരു ദിവസം അവൾ കേമ്പസ്സിലെ മൂവാണ്ടൻ മാവിന്റെ താഴെ തനിച്ചു നിൽക്കുന്നത് കണ്ടു. ധൈര്യം സംഭരിച്ചു അത് വരെ ഒതുക്കി വെച്ചിരുന്ന ആഗ്രഹം അവളോട്‌ ഒറ്റവാക്കിൽ തുറന്നു പറഞ്ഞു. ‘എനിക്ക് റാഹിലയെ വളരെ ഇഷ്ടമാണ്’

അവളുടെ ഉത്തരം അറിയാനായി ഞാനവളുടെ മുഖത്തേക്ക് നോക്കി.

ഒരു മുഖവുര കൂടാതെ അവൾ പറഞ്ഞു. ‘ഇക്കാ, നമ്മളെ കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ച ഉപ്പാനേയും ഉമ്മയേയും ധിക്കരിച്ചു നമ്മൾ കാണുന്ന ഒരു പുരുഷനെ വിവാഹം കഴിക്കുന്നത് എത്ര തെറ്റാണ്?’

‘അതിന് നമ്മൾ ഒരേ ജാതിക്കാരല്ലേ?’ ഇതായിരുന്നു എന്റെ മറുചോദ്യം.

‘ഒരേ ജാതിയാണെങ്കിലും അല്ലെങ്കിലും അത് തെറ്റാണെന്നാണ് എന്റെ അഭിപ്രായം. അത് മാത്രമല്ല, ഇക്കാടെ ക്ലാസ്സിലെ ജബ്ബാർക്ക എന്റെ അമ്മാവന്റെ മകനാണെന്ന് അറിയാമല്ലോ. ഞങ്ങളുടെ കല്യാണം വീട്ടുകാർ ഉറപ്പിച്ചു വെച്ചിരിക്കയാണ്‌. അത് കൊണ്ട് ഇക്ക നന്നായി പഠിക്കുക, ഇപ്പോൾ തന്നെ പ്രേമം തലയ്ക്കു പിടിച്ചതിനാൽ ഇക്ക പഠിപ്പിൽ കുറച്ചു പുറകിലാണെന്ന് ജബ്ബാർക്ക പറഞ്ഞു. ഇക്കാക്ക് എന്നേക്കാൾ നല്ല പെണ്ണിനെ കിട്ടും. എന്നോട് ദേഷ്യം തോന്നരുത്. ഞാൻ പോട്ടെ ഇക്കാ’ അത് പറഞ്ഞു എന്റെ മറുപടിക്ക് കാത്ത് നിൽക്കാതെ അവൾ പോയി.

എനിക്ക് റാഹിലയോട് ദേഷ്യം തോന്നിയില്ല. അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് തോന്നി. എന്നാലും ജബ്ബാറിനോട് കുറച്ചു അസൂയ തോന്നി. അവൾ പറഞ്ഞ പോലെ പഠിപ്പിൽ കൂടുതൽ ശ്രദ്ധിച്ചു. അതിന്റെ ഗുണം കാണുകയും ചെയ്തു.

യുവമിഥുനങ്ങൾ പ്രേമസല്ലാപം നടത്തുന്നത് കാണുമ്പോൾ കണ്ടില്ലെന്നു നടിച്ചു. റാഹിലയെ കാണുമ്പോൾ ഒരു ചിരിയിൽ എന്തെങ്കിലും സംസാരിച്ചു പിരിയും. ചിലപ്പോൾ അവൾ തന്നെ എന്നോട് സംസാരിച്ചു വരും. അവളോട് എനിക്ക് യാതൊരു ദേഷ്യവും ഇല്ലാതെയായി.

മാസങ്ങൾ കുതിരവേഗത്തിൽ പാഞ്ഞു. പരീക്ഷ കഴിഞ്ഞു. കോളേജിലെ അവസാനദിവസം അവളെ കണ്ടു യാത്ര പറഞ്ഞു. റിസൾട്ട്‌ വന്നു. കോളേജിലെ ഒന്നാം സ്ഥാനം എനിക്ക് കിട്ടി. അനുമോദിക്കാൻ എന്നെ ആദ്യം ഫോണ്‍ ചെയ്തത് റാഹിലയും പിന്നീട് അതുവരെ ഒന്നാം സ്ഥാനത്തും ഇപ്പോൾ രണ്ടാം സ്ഥാനത്തും എത്തിയ ജബ്ബാറുമായിരുന്നു. എനിക്കും ജബ്ബാറിന്നും ഖത്തറിലെ ഒരു ഓയിൽ കമ്പനിയിലേക്ക് കേമ്പസ് സെലെക്ഷൻ കിട്ടി.

ഞങ്ങൾ ഖത്തറിൽ എത്തി.

എനിക്ക് നാട്ടിൽ കല്യാണാലോചന ഗംഭീരമായി നടക്കുന്നുണ്ടെന്നും ഒരു പെണ്‍കുട്ടിയെ അവർക്കിഷ്ട്ടപ്പെട്ടെന്നും എന്റെ അഭിപ്രായത്തിനു ശേഷം ഉറപ്പിക്കാമെന്നുമുള്ള വിവരങ്ങൾ കിട്ടി. അതോടൊപ്പം ഖത്തറിലുള്ള അവരുടെ ബന്ധുവും ആ പെണ്‍കുട്ടിയും എന്നെ കണ്ടിട്ടുണ്ടെന്നും അവർക്ക് എന്നെ ഇഷ്ടമാണെന്നും അറിഞ്ഞു. എന്തായാലും അടുത്ത മാസം ഞങ്ങൾക്ക് ലീവ് ഉണ്ട്. അപ്പോൾ ആ പെണ്‍കുട്ടിയെ പോയിക്കാണാം.

ഒരു ദിവസം ജബ്ബാർ എന്നോട് പറഞ്ഞു.. ‘നമുക്ക് അടുത്ത മാസം ലീവ് കിട്ടുമല്ലോ? നമ്മൾ നാട്ടിലെത്തുന്നതിന്റെ പിറ്റേന്ന് നമ്മുടെ കോളേജിൽ ഒരു പൂർവവിദ്യാർഥി സംഗമം വെച്ചിട്ടുണ്ട്. എന്നോടാണ് അത് ഉൽഘാടനം ചെയ്യാൻ ആവശ്യപ്പെട്ടിട്ടുള്ളത്. ഞാൻ സമ്മതിച്ചിട്ടുണ്ട്. ക്ഷണക്കത്ത് നമ്മുക്ക് അയക്കും’.

എനിക്കത് കേട്ടപ്പോൾ വളരെയധികം സന്തോഷം തോന്നി. പഠിച്ച കലാലയം കാണുന്നത് സന്തോഷമുള്ള കാര്യമാണല്ലോ?

ലീവിന്ന് നാട്ടിലെത്തി. നാളത്തെ സംഗമം കഴിഞ്ഞിട്ട് പെണ്ണ് കാണാൻ പോകാം എന്ന് തീരുമാനിച്ചു… കാരണം, ജബ്ബാറിനെ കൂടെ കൊണ്ട് പോകണമെന്നുണ്ട്. അവനാണെങ്കിൽ സംഗമം കഴിഞ്ഞേ വരാൻ പറ്റുകയുള്ളൂ.

അങ്ങിനെ ഞാൻ സംഗമത്തിനെത്തി. അദ്ധ്യക്ഷനായി എന്നെ ക്ഷണിച്ചു. ഞാൻ അദ്ധ്യക്ഷവേദിയിലെത്തി. ‘ഈ സംഗമം ഉൽഘാടനം ചെയ്യാനായി ഈ കോളേജിലെ സാഹിത്യകാരനായ ജബ്ബാറിനെ ക്ഷണിക്കുന്നു’. ഞാൻ അങ്ങിനെയാണ് പറഞ്ഞത്.

‘ഈ അദ്ധ്യക്ഷൻ റഹീമിനോട് എനിക്ക് കുറച്ചു അസൂയയുണ്ട്. കോളേജിൽ പരീക്ഷയിൽ ഒന്നാമനായ എന്നെ മൂന്നാമനായ റഹീം പിന്തള്ളി അവൻ ഒന്നാം സ്ഥാനത്തെത്തുകയും ഞാൻ രണ്ടാമത് സ്ഥാനത്താവുകയും ചെയ്തു. സാരമില്ല, അതിന്നു പകരം ഇന്ന് ഞാനവനൊരു പണി കൊണ്ടുക്കുന്നുണ്ട്’ ഇങ്ങിനെയാണ്‌ ജബ്ബാർ പ്രസംഗം തുടങ്ങിയത്. എന്തായിരിക്കും എനിക്കുള്ള ശിക്ഷ എന്ന് ഞാൻ ആലോചിച്ചു.

പ്രസംഗങ്ങളും കലാപരിപാടികളും കഴിഞ്ഞപ്പോൾ ഉൽഘാടകനായ ജബ്ബാർ ഒരു അനൗൺസ്മെന്റ് നടത്തി. ‘ഇക്കഴിഞ്ഞ വർഷം ഈ കോളേജിൽ നിന്ന് ഒന്നാം സ്ഥാനം ലഭിച്ച ആൾക്ക് ഈ സംഗമത്തിന്റെ ഒരു അവാർഡ് അദ്ധ്യക്ഷൻ കൊടുക്കുന്നതായിരിക്കും. അത് മാത്രമല്ല, എന്റെ പ്രസംഗത്തിൽ അദ്ധ്യക്ഷനായ റഹീമിന് ഒരു പണി കൊടുക്കുമെന്ന് പറഞ്ഞിരുന്നല്ലോ? അതും ഇപ്പോൾ കാണാം. റഹീം നാളെ പെണ്ണ് കാണാൻ പോകുന്ന ആ പെണ്‍കുട്ടിയാണ് ഈ സമ്മാനത്തിന്നു അർഹയായിട്ടുള്ളത്. ആ സമ്മാനം ഏറ്റു വാങ്ങുവാനായി ആ കുട്ടിയെ സാദരം ക്ഷണിച്ചു കൊള്ളുന്നു.’

ഞാനെന്റെ ഭാവി വധുവിനെ കാണാൻ സദസ്സിലേക്ക് നോക്കി. സദസ്സിന്റെ പിൻഭാഗത്ത് നിന്നും റാഹിലയും വേറെ ഒരു പെണ്‍കുട്ടിയും സ്റ്റേജിലേക്ക് നടന്നു വരുന്നുണ്ടായിരുന്നു. ആ റാഹിലയുടെ കൂടെയുള്ള പെണ്‍കുട്ടിയാണെങ്കിൽ നാളെ പെണ്ണ് കാണാൻ പോകേണ്ട, വേറെ നോക്കാം എന്ന് മനസ്സ് മന്ത്രിച്ചു.

സ്റ്റേജിലേക്ക് റാഹില മാത്രം കയറി. എനിക്കൊന്നും മനസ്സിലായില്ല. ഞാൻ അവൾക്കു സമ്മാനം കൊടുക്കാൻ എഴുനേറ്റു. അപ്പോൾ വീണ്ടും ജബ്ബാർ അനൗൺസു ചെയ്തു – ‘ഇതാണ്.. ഞാൻ പറഞ്ഞ റഹീമിന്റെ വധു. റഹീം നന്നായി പഠിക്കാനായി ഞാനും റാഹീലയും ഒരു നാടകം കളിച്ചിട്ടുണ്ട്.. ഞാനും റാഹിലയുമായുള്ള വിവാഹം ഉറപ്പിച്ചെന്നൊക്കെ.. എന്തായാലും എന്റെ വ്യക്തിപരമായ ആശംസകൾ’

ഞാൻ സമ്മാനം കൊടുക്കുമ്പോൾ അവളുടെ ചെവിയിൽ പറഞ്ഞു ‘ഗള്ളീ…. നിനക്ക് ഞാൻ വെച്ചിട്ടുണ്ട്. കല്യാണം കഴിയട്ടെ’ അവൾ എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.

‘മൈക്ക് ഓഫാക്കിയിട്ടില്ല, ഞങ്ങൾ കേട്ടേ…’ സദസ്സിൽ നിന്ന് ആരൊക്കെയോ വിളിച്ചു പറഞ്ഞു.

മൈക്ക് വാങ്ങി ഞാൻ പറഞ്ഞു ‘ഞങ്ങളുടെ വിവാഹത്തിന്ന്…..’ മൈക്ക് വാങ്ങി റാഹില കൂട്ടിച്ചെർത്തു ‘നിങ്ങളെ എല്ലാവരേയും ക്ഷണിക്കുന്നു. എല്ലാരും വരണം’

‘അയ്യോ ഞങ്ങളെ ക്ഷണിക്കണ്ടാ’ – സദസ്സിൽ നിന്ന് ആരൊക്കെയൊ പറഞ്ഞു.

‘എന്തേ നിങ്ങൾ കല്യാണത്തിന് വരില്ലേ?’ – ജബ്ബാറാണത് ചോദിച്ചത്.

‘വിളിച്ചില്ലെങ്കിലും കല്യാണത്തിന്റെ അഞ്ചു ദിവസം മുമ്പ് മുതൽ ഞങ്ങൾ റഹീമിന്റെ വീട്ടിൽ ഉണ്ടാവും ബ്രോ…….’ – സദസ്സിൽ നിന്ന് കോറസ്സായി പറഞ്ഞു.

അപ്പോൾ ജബ്ബാർ എല്ലാവരോടുമായി പറഞ്ഞു ‘നമുക്കെല്ലാവർക്കും കൂടി ഒരു പാട്ട് പാടി ഈ സംഗമം അവസാനിപ്പിക്കാം.’
ഞങ്ങളെല്ലാം പാടി.

എന്റെ ഖൽബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരീ…
തട്ടമിട്ടു ഞാൻ കാത്തു വെച്ചൊരെൻ മുല്ലമുട്ടിലൂറും
അത്തറൊന്നു വേണ്ടേ? അത്തറൊന്നു വേണ്ടേ?
എന്റെ കൂട്ടുകാരീ – സുൽത്താന്റെ ചേലുകാരീ

———————

മേമ്പൊടി:
കലാലയപ്രേമത്തിന്റെ ഗുണദോഷങ്ങളെ പറ്റി പറയാൻ ഞാനാളല്ല. പക്ഷെ പ്രേമം പറഞ്ഞ് വിദ്യാഭ്യാസം കുളമാക്കുന്നത് തെറ്റാണ്. അത് പോലെ വളർത്തി വലുതാക്കി പഠിക്കാനുള്ളതെല്ലാം ചെയ്ത മാതാപിതാക്കളെ മറന്നു ഒരു സുപ്രഭാതത്തിൽ കണ്ട ഒരുത്തന്റെ കൂടെ ഒളിച്ചോടുന്നത് വളരെ വലിയ തെറ്റാണ്.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *