ചൂര പെരട്ട്

Fish Fryആവശ്യമായ സാധനങ്ങൾ

  • നെയ്മീൻ ചൂര വൃത്തിയാക്കി മുള്ളില്ലാതെ ചെറുകഷണങ്ങളാക്കിയത് – 1/2 കിലോ
  • ചെറിയ ഉള്ളി തോൽ കളഞ്ഞ് മുഴുവനോടെ – 1/2 കിലോ
  • ഇഞ്ചി – ഒരു വലിയ കഷണം
  • പച്ചമുളക് – 4 എണ്ണം
  • വെളുത്തുള്ളി വലുത് – 1
  • മുളകുപൊടി – 1 1/2 ടേബിൾ സ്പൂൺ
  • മല്ലിപ്പൊടി – 1 ടേബിൾ സ്പൂൺ
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • ഗരം മസാല – 1 1/2 ടീസ്പൂൺ
  • വെളിച്ചെണ്ണ – 150ml
  • കടുക് – വറക്കാനുള്ളവ

പാകം ചെയ്യുന്ന വിധം

IMG-20170305-WA0004വൃത്തിയാക്കി ഒരുക്കിയ ചൂരക്കഷണങ്ങൾ മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരംമസാല, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റാക്കിയത്, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് ഇളക്കി ഒരു മണിക്കുർ നേരം വയ്ക്കുക. ചുവടു കട്ടിയുള്ള ചീനച്ചട്ടി കായുമ്പോൾ വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിക്കുക. ചെറുള്ളി മുഴുവനോടെയുള്ളതും, പച്ചമുളക് 1/2 ഇഞ്ച് നീളത്തിൽ കഷണങ്ങളാക്കിയതും ഇട്ട് നിറം മാറി വരുമ്പോൾ തയ്യാറാക്കി വച്ചിട്ടുള്ള ചൂര കൂടി ചേർത്ത് ചെറുതായി ഇളക്കുക. വഴന്നു വരുമ്പോൾ ചെറുതീയിൽ അടച്ചു വച്ച് വേവിക്കുക. ഇടയ്ക്കിടെ പൊടിയാതെ മറിച്ചു കൊടുക്കുക. എണ്ണമുകളിൽ തെളിഞ്ഞ ശേഷം വാങ്ങി വെച്ച് ചൂടോടെ ഉപയോഗിക്കുക.

(മസാലക്കൂട്ട് മുഴുവൻ അമ്മിക്കല്ലിൽ അരച്ചെടുക്കുന്നതായാൽ രുചിയും കൊഴുപ്പും കൂടും)

image used from http://chinnooskitchen.blogspot.in

Check Also

കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു

പ്രശസ്ത തുള്ളൽ കലാകാരൻ കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെ അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തിലെ …

Leave a Reply

Your email address will not be published. Required fields are marked *