Guillaume Apollinaire
“Come to the edge,” he said.
“We can’t, we’re afraid!” they responded.
“Come to the edge,” he said.
“We can’t, We will fall!” they responded.
“Come to the edge,” he said.
And so they came.
And he pushed them.
And they flew.”
– Guillaume Apollinaire
ഇവിടെ, ഈയറ്റത്തേക്ക് വരൂ!
ഇവിടെ നോക്കുക, വിശാലമായ
പൂമുറ്റങ്ങളും നീലാകാശങ്ങളും,
കൊച്ചരുവികളും നീലനദികളും
സാഗരസംഗീതവും
പൂവിളികളും ഉണരുന്ന കണിക്കൊന്നകളും
ദീപകാഴ്ച്ചകളും അമ്പലങ്ങളും
നിറങ്ങള്‍ ചാര്‍ത്തിയ ദൈവങ്ങളും
കൈവല്യം നിറഞ്ഞ കഥകളും
നിര്‍മാല്യം ചാര്‍ത്താന്‍ പറന്നകലുന്ന
പറവകളും കരിമ്പനകളും
മാവിന്‍തോപ്പുകളും തെങ്ങിന്‍ തലപ്പാവുകളും
സാന്ദ്രമാം സന്ധ്യകളും
ഇനിയെന്തൊക്കെ?
എന്തിനു മടിച്ചു നില്‍ക്കുന്നു?
അറ്റത്തേക്ക് വരൂ!
ഇവിടെ, ഈ ഭൂമിയുടെയറ്റത്തേക്ക് വരൂ –
നിറകണ ചിരികളും, കാര്‍മേഘം
മൂടുന്ന സന്താപങ്ങളും
വിഹ്വലതയാര്‍ന്ന പെൺ വിളികളും
കൊച്ചുകുഞ്ഞുങ്ങളുടെ ചൂഴ്ന്നെടുത്ത കണ്ണുകളും
അടിമുടി പൊള്ളിച്ച കുഞ്ഞുടലുകളും
കാമാര്‍ത്ത നിലവിളികളും
പിന്നില്‍ പാഞ്ഞു വരുന്ന കടാരകളും
നിരത്തില്‍ ചീറുന്ന ചോരച്ചോലകളും
പിറന്നതിന്‍ പിറ്റേന്ന് എല്ലാം നഷ്ടമായി —
ക്കേഴുന്ന പൈതങ്ങളും
ഈ ഭൂമിയിലെന്തൊക്കെയുണ്ട് കാണുവാന്‍?
ഈ ഭൂമിയിലെന്തൊക്കെയുണ്ട് കരയുവാന്‍?
ഈ ഭൂമിയിലെന്തൊക്കെയുണ്ട് മറക്കുവാന്‍?
ഈ ഭൂമിയിലെന്തൊക്കെയുണ്ട് അറിയുവാന്‍?
എല്ലാമറിയേണ്ടേ? എല്ലാം കാണെണ്ടേ?
അറ്റത്തേക്ക് വരൂ!
ഇവിടെ, ഈ ഭൂമിയുടെയറ്റത്തേക്ക് വരൂ –
- അവര്‍ വന്നു, മൃദുവായി ജീവിതം അവരെ തള്ളിയിട്ടു
- അങ്ങിനെ അവര്‍ ഭൂമിക്കു മീതെ പറന്നകന്നു!
(പ്രചോദനം – French Poet, Guillaume Apollinaire’s poem “Come to the edge”)