ജഗന്നാഥ് റസ്റ്റോറന്റിൽ മുഖത്തോടുമുഖം നോക്കിയിരുന്ന് ഭക്ഷിക്കാനാരംഭിച്ചപ്പോൾ രതൻ ലാൽ ശ്രദ്ധിച്ചു. തനിക്ക് ഇഷ്ടമുള്ള വിഭവങ്ങൾ തന്നെയാണ് മണിലാലും ഓർഡർ ചെയ്തിരിക്കുന്നത്. ഭക്ഷണത്തിനു ഇടയിൽ വെള്ളം കുടിക്കാത്തതും നാരങ്ങ പിഴിഞ്ഞ് പരിപ്പുകറി ഇളക്കുന്നതും അങ്ങിനെ കുറേയധികം തന്റെ ശീലങ്ങൾ തന്നെ മണിലാലിനും. അവസാനം ലസ്സി കഴിക്കുന്ന ശീലവും രണ്ടുപേർക്കും ഒരേപോലെ. രതൻ ബാബു ശ്രദ്ധിച്ചത് കൂടെയുള്ള ജനങ്ങളേയാണ്. അവർ എല്ലാവരും ഞങ്ങളെ തന്നെ ശ്രദ്ധിക്കുന്നതു പോലെ. തങ്ങളുടെ രൂപസാമ്യത അവരേയും അത്ഭുതപ്പെടുത്തുന്നുണ്ടോ?
ഭക്ഷണം കഴിഞ്ഞ് രണ്ടുപേരും കുറേദൂരം വെറുതെ നടന്നു. രതൻ ബാബുവിനു കുറേനേരമായുള്ള സംശയം ദുരീകരിക്കുന്നതിനായി ചോദിച്ചു.
‘പ്രായം അമ്പതു കഴിഞ്ഞോ?’
‘ഈ ഡിസംബർ 19 ന് അമ്പത് തികയും’
രതൻ ബാബു ഒന്നു വിയർത്തു. താനും ജനിച്ചത് 50 വർഷം മുമ്പ് ഡിസംബർ 19-നു തന്നെ. അരമണിക്കൂർ കഴിഞ്ഞശേഷം രണ്ടുപേരും യാത്രപറഞ്ഞ് പിരിയുമ്പോൾ മണിലാൽ പറഞ്ഞു” ‘എന്തായാലും എനിക്ക് വളരെ സന്തോഷം തോന്നുന്നു. പരസ്പരം അറിഞ്ഞ് പരിചയപ്പെട്ട സുഹൃത്തുക്കൾ ആരും തന്നെ എനിക്കില്ല. ഇനി നമ്മുടെ വിശ്രമവേളകൾ കൂടുതൽ ആസ്വാദ്യകരമാവും.’
സാദാരണ ഒരു മാസികയിൽ ബാബുവിനു ഉറക്കം വരും. തൊട്ടടുത്തുള്ള ടേബിൾ ലാമ്പ് ഓഫ് ചെയ്ത് മിനിട്ടുകൾക്കകം കൂർക്കം വലിക്കുകയായി. പക്ഷെ ഇന്ന് ഉറക്കം വരുന്നില്ല. മാസിക വായിച്ചും വീണ്ടും തിരിച്ചുവെച്ചും കുറേ ശ്രമിച്ചുനോക്കി-
‘മണിലാൽ മജൂംദാർ’
മുമ്പെവിടെയോ വായിച്ചിട്ടുണ്ട്- ലക്ഷക്കണക്കിനു ജനങ്ങൾക്കിടയിൽ ഒരിക്കലും രണ്ടുപേര ഒരുപോലെ കാണാനാവില്ലെന്ന്. രണ്ട് പേരെ കുറെയൊക്കെ സാമ്യതയോടെ കണ്ടെന്നിരിക്കട്ടെ – പക്ഷെ ഒരെ പ്രായവും ഒരുപോലത്തെ ജോലിയും ശമ്പളവും, ശബ്ദരൂപസാദൃശ്യങ്ങളും എന്തിനു കണ്ണടയുടെ പവർപോലും ഇത്ര സാമ്യമായി കാണാൻ കഴിയുമോ? ഇത് അസാദ്ധ്യമാണെങ്കിലും ഇപ്പോൾ സത്യമായി മുന്നിൽത്തന്നെ കാണുകയല്ലേ?
എങ്ങിനെയെങ്കിലും ഈ ‘സുഹൃത്തിനിനെ’ ഒഴിവാക്കിയേ പറ്റൂ. ഇല്ലെങ്കിൽ തന്റെ ‘അസ്തിത്വം’ കൂടി ഇല്ലാതാകും.
അർദ്ധരാത്രി കഴിഞ്ഞിട്ടും ഉറക്കം വരുന്നില്ല. രതൻ ബാബു കുറച്ച് വെള്ളം കുടിച്ച്, കുറേ വെള്ളം തലയിൽ തളിച്ചു. നനഞ്ഞ ടവൽ തലയിൽ ചുറ്റി തണുപ്പുണ്ടാക്കി വീണ്ടും ഉറങ്ങാൻ ശ്രമിച്ചു. രാത്രി അതിന്റെ മൗനം മുഴുവൻ മുറിയിൽ നിറച്ചു. പതുക്കെ രതൻ ബാബു ഉറങ്ങ്നിയെന്നു തോന്നുന്നു. ഉണർന്നപ്പോൾ സമയം 8 മണിയായിരിക്കുന്നു. ഒമ്പതുമണിയാവുമ്പോഴേക്കും മണിലാൽ വരാമെന്ന് ഏറ്റിരുന്നു. ഇന്ന് ചൊവ്വാഴ്ച്ചയാണ് ആഴ്ച്ചയിലൊരിക്കൽ ഈ ഗ്രാമത്തിലെ പ്രധാന സംഭവമാണ് ‘ചന്ത’. സാധനങ്ങൾ വാങ്ങുകയെന്നതിലുപരി അവിടം നടന്നു കാണുക, ആൾക്കൂട്ടത്തിലൂടെ വെറുതെ നടക്കുക- അതുതന്നെ ഒരു നേരമ്പോക്കാണ്.
പ്രാതൽ കഴിഞ്ഞ് കുറച്ച് മധുരജീരകവും കഴിച്ച് പുറത്തിറങ്ങിയപ്പോൾ പാകം സമയം- മണിലാൽ ബാബു തന്നെയും തിരഞ്ഞ് എതിരേവരുന്നു. കണ്ടതും മണിലാൽ പറഞ്ഞു.
‘ഇന്നലെ ഉറങ്ങാനേ കഴിഞ്ഞില്ല. നമ്മുടെ രണ്ടുപേരുടേയും സാമ്യതകൾ മനസ്സിലിട്ട് കൂട്ടിക്കിഴിച്ച് രാത്രി മുഴുവൻ കിടന്നു. സാധാരണ 6 മണിക്ക് ഉണരാറുള്ളതാണ്. ഇന്ന് എഴുന്നേറ്റപ്പോൾ 8 മണി കഴിഞ്ഞു.’ രതൻ ബാബു പ്രതികരിച്ചില്ല. രണ്ടുപേരും ‘ചന്ത’ ലക്ഷ്യമാക്കി നടന്നു. എതിരേവരുന്ന ചെറുപ്പക്കാർ കൈകൊട്ടി ആർത്തുവിളിച്ചു. ‘ നോക്കെടാ ഇരട്ടകൾ’. രതൻ ബാബു അതിനെ തികച്ചും അവഗണിച്ച് തിരക്കിലൂടെ നടന്നു. മാർക്കറ്റ് മുഴുവൻ തിരക്കാണ്. വാങ്ങലുകളുടേയും, കൊടുക്കലുകളുടേയും. പച്ചക്കറി, വസ്ത്രങ്ങൾ, ചെരുപ്പുകൾ, വീട്ടുസാധനങ്ങൾ തുടങ്ങി കന്നുകാലികൾ വരെയുണ്ട്. എതിരേ ഹോട്ടൽ ബോയ് ‘പാഞ്ച്’ നടന്നുവരുന്നുണ്ടായിരുന്നു. രതൻ ബാബു ഇവനെ കാണാൻ അവസരം കൊടുത്തില്ല. ഇനി അവനും ‘ഇരട്ടകളേ’ കണ്ടു ആശ്ചര്യപ്പെടേണ്ട. അങ്ങിനെ നടക്കുമ്പോൾ, രതൻ ബാബുവിന്റെ മനസ്സിന്റെ വ്യത്യസ്തമായ പുതിയ ഒരാശയം ഉയിരെടുക്കുകയായിരുന്നു. എന്തിനാണ് തനിക്ക് മണിലാലിനെപ്പോലെ ഒരു സുഹൃത്ത്? എന്ത് ചോദിച്ചാലും ഉത്തരം ചോദ്യത്തിൽ തന്നെയുണ്ട്. എല്ലാം, പറയുന്നതിനു മുൻപുതന്നെ അറിയുന്ന ഉത്തരങ്ങൾ മാത്രം. എതിരഭിപ്രായങ്ങൾ ഒന്നും തന്നെയില്ല. വാദങ്ങളില്ല. തെറ്റിദ്ധാരണകളില്ല. ഇതാണോ ശരിക്കുള്ള സൗഹൃദത്തിന്റെ ലക്ഷണങ്ങൾ? തന്റെ പഴയ പരിചയക്കാരെ ഓർമ്മവരുന്നു – കാർതിക് റായിയും മുകുന്ദ ചക്രവർത്തിയും. അവരുമായി എത്രതവണ കലഹിച്ചിരിക്കുന്നു. പിണങ്ങിയിരിക്കുന്നു. എന്നിരുന്നാലും അവർ മണിലാലിനേക്കാൾ സൗഹൃദം തന്നവരല്ലേ?
തന്റെ ചിന്തകൾ അതേ പടി മണിലാലിനും ഉണ്ടെങ്കിൽ, ഇപ്പോൾ അയാൾ ചിന്തിച്ചതും ഇതു തന്നെയാവില്ല? അപ്പോൾ തന്റെ ജീവൻ?
മണിലാൽ ബാബു തന്റെ ജീവിതത്തിലേക്ക് വരരുതായിരുന്നു. ഒരുപോലെ തോന്നിക്കുന്ന മനുഷ്യർ ലോകത്തിൽ എത്രയുണ്ട്? പക്ഷെ അവരാരും തന്നെ തമ്മിൽ അടുക്കണമെന്നില്ലല്ലോ – കൽക്കത്തയിലേക്ക് ഈ സൗഹൃദം നീളുമെന്ന് ഓർത്തപ്പോൾ രതൻ ബാബുവിനു നിരാശ തോന്നി. വഴിയിൽ ചൂരൽവടി വിൽക്കുന്ന കട കണ്ടപ്പോൾ രതനു തോന്നി. പണ്ടേ മനസ്സിൽ കരുതിയതാണ്. ഒരു ചൂരൽ വടി, നടക്കുമ്പോൾ കൂടെ കൊണ്ടുനടക്കാൻ, വാങ്ങിക്കണമെന്ന്. സ്വയം നിയന്ത്രിച്ചു. പക്ഷെ മണിലാൽ പെട്ടെന്ന് കടയിൽ കയറി രണ്ടു വടികൾ വാങ്ങിച്ചു. ഒരെണ്ണം രതൻ ബാബുവിനു സമ്മാനിച്ചു. മടക്കയാത്രയിൽ തന്റെ ജീവിതകഥ ചെറുപ്പം മുതൽക്കുതന്നെ വിവരിക്കാൻ തുടങ്ങി. മാതാപിതാക്കൾ, സ്കൂൾ ദിവസങ്ങൾ, കോളേജ് ദിനങ്ങൾ എല്ലം തന്റെ തന്നെ ജീവിതകഥയായി രതൻ ബാബുവിനു തോന്നി.
രതൻ ബാബുവിന്റെ മനസ്സ്, പക്ഷെ മറ്റൊരുദിശയിലായിരുന്നു സഞ്ചരിച്ചത്. എങ്ങിനെയെങ്കിലും ഈ ‘സുഹൃത്തിനിനെ’ ഒഴിവാക്കിയേ പറ്റൂ. ഇല്ലെങ്കിൽ തന്റെ ‘അസ്തിത്വം’ കൂടി ഇല്ലാതാകും. മുമ്പു ചെന്നു നിന്ന റെയിൽവേ പാലത്തിനു മുകളിൽ എത്തിയപ്പോൾ ദൂരെ നോക്കി മനസ്സുരുക്കി പ്രാർത്ഥിച്ചപ്പോൾ രതൻ ബാബുവിനു ഉത്തരം കിട്ടുന്നു – ദൂരെ പ്രത്യക്ഷപ്പെട്ട ട്രെയിൻ എഞ്ചിൻ ഏതാണ്ട് ഇരുപതുവാര അടുത്തെത്തിയപ്പോൾ എല്ലാ ശക്തിയും ഉപയോഗിച്ച് ഒരു തള്ളൽ – മണിലാൽ ബാബു…
അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. പിന്നെ കണ്ണുതുറന്നു. പതുക്കെ അയാൾ മണിലാലിനെ ശ്രദ്ധിച്ചു. തന്റെ ചിന്തകൾ അതേ പടി മണിലാലിനും ഉണ്ടെങ്കിൽ, ഇപ്പോൾ അയാൾ ചിന്തിച്ചതും ഇതു തന്നെയാവില്ല? അപ്പോൾ തന്റെ ജീവൻ?
പക്ഷെ അതൊന്നും മണിലാലിനെ അലട്ടിയതായി കണ്ടില്ല. നേരെ മണിച്ചു കേട്ടു പഴകിയ, തനിക്കും പ്രിയപ്പെട്ട ഒരു ഹിന്ദി പാട്ടിന്റെ ട്യൂൺ മണിലാലിന്റെ ചുണ്ടിൽനിന്നും വരുന്നു. രാത്രി മെല്ലെ അടുത്തുവരുന്നു. ആരും അടുത്തില്ല. രതൻ ബാബുവും മണിലാലും മാത്രം. ദൈവത്തിനു സ്തുതി. ആരെങ്കിലും അടുത്തുണ്ടായിരുന്നുവെങ്കിൽ പദ്ധതി ആകെ പൊളിഞ്ഞേനേ.
മണിലാലിനെ ഇല്ലാതാക്കുകയെന്നത് തന്റെ ലക്ഷ്യം തന്നെ. പക്ഷെ ആ കൃത്യത്തിൽ തനിക്ക് ഒരു ‘അരോപി’യാവാനും വയ്യ. ഒരുപോലെ പ്രകൃതമുള്ള രണ്ടാളുകൾ ഈ ഭൂമുഖത്ത് ജീവിക്കുന്നതിലർത്ഥമില്ല. തനിക്ക് സ്വന്തമായി ഈ ഭൂമിയിൽ ജീവിക്കണം. ഒരപരനില്ലാതെ. അതിനു മണിലാലിനെ കളയുകയല്ലാതെ വേറെ വഴിയില്ല. രണ്ടുപേരും പാലത്തിനു മുകളിലെത്തി.
ഇത്ര വലിയ കൃത്യം ചെയ്തശേഷം ശ്രദ്ധിക്കണമായിരുന്നു. പലരും ഒരുമിച്ച് നടന്നിരുന്നത് കണ്ടുകാണും, ശ്രദ്ധിച്ചുകാണും.
‘വല്ലാത്ത വിമ്മിഷ്ടം തോന്നുന്നു. ഇന്ന് രാത്രി മഴപെയ്യും. അന്തരീക്ഷം ഒന്നു തണുത്തുകിട്ടും. ‘ – മണിലാൽ പറഞ്ഞു. രതൻ ബാബു പതുക്കെ വാച്ചിലേക്ക് നോക്കി. ആറുമണിയാവാൻ പന്ത്രണ്ടുമിനിട്ടുകൂടി. ട്രെയിൻ വൈകാൻ വഴിയില്ല. ഉള്ളിലുള്ള വിറയൽ പുറത്തുകാണിക്കാതിരിക്കാൻ രതൻ ബാബു ഒരു കോട്ടുവായിട്ടു. ‘എന്തായാലും മഴയുണ്ടെങ്കിൽ തന്നെ നാലഞ്ചു മണിക്കൂറിനുള്ളിൽ ഉണ്ടാവില്ല’ രതൻ ബാബു പറഞ്ഞു. ‘ഒന്നു മുറുക്കുന്നോ?’ മണിലാൽ തന്റെ പോക്കറ്റിൽ നിന്നും ചെറിയൊരു ‘വെള്ളിച്ചെല്ലം’ കൈയിലെടുത്തു. രതൻ ബാബുവിന്റെ പോക്കറ്റിലും അതേപോലെ പെട്ടിയുള്ള കാര്യം പുറത്തുപറഞ്ഞില്ല. പകരം വെറ്റിലയും അടക്കയും എടുത്ത് വായിൽ തിരുകി. അപ്പോഴേക്കും ട്രെയിൻ വരുന്ന ശബ്ദം കേട്ടു. മണിലാൽ ബാബു പാലത്തിന്റെ കൈവരിയിലേക്ക് നീങ്ങി നിന്നുകൊണ്ട് പറഞ്ഞു: ഏഴുമിനിട്ട് നേരത്തേയാണ്’.
മഴമേഘങ്ങളുടെ കറുപ്പ് ട്രെയിനിന്റെ ഹെഡ്‌ലൈറ്റ് ഒന്നുകൂടി പ്രകാശിപ്പിച്ചു. അടുത്തുവരുന്തോറും അവ കൂടുതൽ പ്രകാശമുള്ളതായി. ഒരു സൈക്കിൾ വെൽ പിന്നിൽനിന്ന് കേട്ടപ്പോൾ രത്തനു സംശയമായി. അയാൾ സൈക്കിൾ നിർത്താൻ ഭാവിക്കുകയാണോ? അല്ല, രത്തന്റെ സംശയം അസ്ഥാനത്താണ്. സൈക്കിൾക്കാരൻ പാലത്തിനപ്പുറം ഇരുട്ടിൽ അപ്രത്യക്ഷനായി. ട്രെയിനിന്റെ അടുത്തുവരുന്ന ശബ്ദത്തിൽ സ്ഥലസന്നിദ്ധ്യം നഷ്ടപ്പെട്ടിരിക്കുന്നു. ഒന്നും കാണാൻ വയ്യ. കണ്ണീർ കുത്തിക്കയറുന്ന എഞ്ചിൻ വെളിച്ചു. ശബ്ദം ഏതാണ്ട് പരിസരം മുഴുവൻ മുഴങ്ങി. മണിലാൽ ബാബു റെയിൽ പാലത്ത്റ്റിന്റെ കൈവരിയിൽ പിടിച്ചു താഴേക്കുതന്നെ നോക്കുകയാണ്. എല്ലാ ശക്തിയും സംഭരിച്ച് രതൻ ബാബു മണിലാലിന്റെ പുറത്ത് ശക്തമായി ഇടിച്ച് തള്ളി താഴെയിട്ടു! നാലടി താഴേക്ക് മണിലാലിന്റെ ശരീരം ശക്തിയോടെ പതിച്ചു – ട്രെയിനിന്റെ എഞ്ചിനു മുകളിൽതന്നെ!. ആ നിമിഷം പാലം നന്നായി കുലുങ്ങുന്നുണ്ടായിരുന്നു.. ടർക്കിഷ് ടവൽ കഴുത്തിനുചുറ്റും ചുറ്റി രതൻ ബാബു തിരിഞ്ഞു നടന്നു. ഹോട്ടലിലെത്തുമ്പോഴേക്കും മഴ ചാറിത്തുടങ്ങി. ഓടി ഹോട്ടലിനു അകത്ത് കയറിയതും എവിടെയോ എന്തോ പിശകുപറ്റിയത് പോലെ രതൻ ബാബുവിനു അനുഭവപ്പെട്ടു. ഓടിക്കയറിയത് ‘കലിക’ ഹോട്ടലിലേക്കാണ്, മണിലാൽ താമസിച്ചിരുന്ന ഹോട്ടൽ.
‘മഴ നന്നായി പിടിച്ചു, അല്ലേ? ഒരപരിചിതൻ ചോദിച്ചപ്പോൾ രതൻ ബാബു തിരിഞ്ഞുനിന്നു. ‘സോറി, ഒരു നിമിഷം മണിലാൽ ബാബു ആണെന്ന് ധരിച്ചുപോയി.’
ഒരു വലിയ തെറ്റ് ചെയ്തതുപോലെ രതൻ ബാബു നിന്നു പരുങ്ങി. ഇതൊരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ഇത്ര വലിയ കൃത്യം ചെയ്തശേഷം ശ്രദ്ധിക്കണമായിരുന്നു. പലരും ഒരുമിച്ച് നടന്നിരുന്നത് കണ്ടുകാണും, ശ്രദ്ധിച്ചുകാണും. പക്ഷെ ആരെങ്കിലും കൃത്യമായി ഓർക്കുമോ? ഒരു പക്ഷെ, ആ സൈക്കിൽകാരൻ എന്തെനിലും കണ്ടുകാണുമോ> കാണാൻ വഴിയില്ല? അപ്പോഴേക്കും ഇരുട്ടുവന്നു മൂടിക്കഴിഞ്ഞിരുന്നുവല്ലോ.
മനസ്സിൽ സംശയം കൂടിവരുന്നതിനൊപ്പം സ്വയം ഉറപ്പിക്കുകയായിരുന്നു, രതൻ ബാബു – ഇല്ല ആരും ഒരിക്കലും സംശയിക്കാനില്ല. ആരും ഈ കുറ്റകൃത്യം കണ്ടെത്തുകയോ രതന്റെ പുറകെ വരികയോ ഉണ്ടാവില്ല. മനസ്സിനു ഉറപ്പുതോന്നുന്നു.
ഇപ്പോഴും മഴ പെയ്തുകൊണ്ടേയിരിക്കുന്നു. ഒരു കപ്പ് ചായ കുടിച്ച് ഏതാണ്ട് അരമണിക്കൂർ കഴിഞ്ഞപ്പോൾ മഴ നിലച്ചു. ഉടനെ ‘ന്യൂ മഹാമായ’ ഹോട്ടലിലെത്തുകയും ചെയ്തു. ഹോട്ടൽ തെറ്റിക്കയറിയതും മറ്റും ഓർത്ത് രതൻ ബാബുവിനു തമാശതോന്നി.
അത്താഴത്തിനു നല്ല രുചി തോന്നി. നന്നായി ഭക്ഷിച്ചു. പുസ്തകമെടുത്തു വായന തുടങ്ങി. ആസ്ത്രേലിയയിലെ ആദിവാസികളെക്കുറിച്ചാണ്. കുറച്ചു വായിക്കുമ്പോഴേക്കും കണ്ണുകളടയാൻ തുടങ്ങി. വിളക്കണച്ച് കിടന്നപ്പോൾ അയാൾക്ക് തോന്നി, താൻ വീണ്ടും സ്വതന്ത്രനായിരിക്കുന്നു. ഒരു സുഹൃത്തിനേയും തനിക്കാവശ്യമില്ല. ഇനിയുള്ളകാലം വീണ്ടും പഴയപോലെ ആരുമായും അടുക്കാതെ സ്വയം വിശ്വാസമർപ്പിച്ചു..
മഴ വീണ്ടും മുമ്പത്തേക്കാൾ ശക്തിയോടെ പെയ്തു തുടങ്ങി. ഇടിയും മിന്നലും- രതൻ ബാബു പക്ഷെ ഒന്നുമറിഞ്ഞില്ല. കൂർക്കം വലിയോടെ ഉറക്കം. രാവിലെ ‘പഞ്ച’ വന്ന് വാതിൽ തുറന്ന് ചായയുമായി നിൽക്കുമ്പോഴാണ് ബാബു ഉണരുന്നത്.
‘ഈ ചൂരൽവടി ചന്തയിൽനിന്ന് വാങ്ങിച്ചതാണോ, ബാബു?’
‘അതെ’
‘എത്ര കൊടുത്തു?’
വില പറഞ്ഞശേഷം ബാബു ചോദിച്ചു:
‘നീയും വന്നിരുന്നോ, ചന്തക്ക്?’
‘ഉവ്വല്ലോ – ഞാൻ അങ്ങയെ കാണുകയുമുണ്ടായി. എന്നെ കണ്ടില്ലേ?
‘ഇല്ലല്ലോ’-
സംഭാഷണം അവിടെ അവസാനിച്ചു.
ചായകുടി കഴിഞ്ഞ് ഒന്നു മുഖം കഴുകി ‘കലിക’ ഹോട്ടലിലേക്ക് രതൻ ബാബു നടന്നു.
തലേന്നു കണ്ട ചുരുളൻ മുടിക്കാരൻ കൗണ്ടറിൽ തന്നെ നിൽക്കുന്നുണ്ട്. ഇടയ്ക്ക് ‘മണിലാൽ ബാബു’ ‘ആത്മഹത്യ’ എന്നൊക്കെ കേൾക്കുന്നുണ്ട്. കുറേക്കൂടി അടുത്തുചെന്ന് മടികൂടാതെ രതൻ ബാബു ചോദിച്ചു-
‘ആരാണ് ആത്മഹത്യ ചെയ്തത്?’
‘ഇന്നലെ താങ്കളെ കണ്ടപ്പോൾ തെറ്റായി തോന്നിയ അതേ ആൾ തന്നെ.’
‘ആത്മഹത്യയാണോ?’
‘എന്നു തോന്നുന്നു. റെയിൽവേ ട്രാക്കിനു സമീപമാണ് ശവശരീരം കിടന്നിരുന്നത്. അയാൾ തന്നെ പാലത്തിനു മുകളിൽനിന്നും ചാടിയതാകാനാണ് വഴി. ഒരു വല്ലാത്ത മനുഷ്യൻ. ആരോടും സംസാരിക്കാത്ത പ്രകൃതം.’
‘ശവശരീരം-?’ രതൻ ബാബു ചോദിച്ചു.
‘പോലീസ് കസ്തടിയിൽ – കൽക്കത്തയിൽനിന്നും കുറച്ചുദിവസം ചിലവഴിക്കാൻ വന്നതാണ്. മറ്റൊന്നും ഇതുവരെ അറിയാറായിട്ടില്ല.’
തല പതുക്കെയാട്ടി രതൻ ബാബു അവിടെനിന്നിറങ്ങി. ആതമഹതയ!. ആരും ‘കൊലപാതക’മെന്ന് സംശയിക്കുന്നപോലുമില്ല. എത്ര നിസ്സാരം – ഈ കൊലപാതകമെന്ന ക്രൂരകൃത്യം! എന്തോ വിജയിച്ച ഭാവത്തോടെ രതൻ ബാബു നടന്നു. തനിച്ചാണെന്ന ചിന്ത തന്നെ രതൻ ബാബുവിനു ഉത്സാഹം നിറയ്ക്കുന്നതായി. തലേ ദിവസത്തെ പിടിച്ചുവലിയാണെന്നു തോന്നുന്നു. ഷർട്ടിന്റെ ഒരു ബട്ടൻ അടർന്നു വന്നിരിക്കുന്നു. ഒരു തയ്യൽക്കാരന്റെ അടുത്തുപോയി ബട്ടൻ പിടിപ്പിച്ച് ഒരു ‘നീം’ ടൂത്പേസ്റ്റും വാങ്ങി ഹോട്ടൽ ലക്ഷ്യമാക്കി രതൻ ബാബു നടന്നു. പതിനൊന്നു മണിയോടെ രതൻ ബാബു ഹോട്ടലിൽ തിരിച്ചെത്തി. കുളിയും ഭക്ഷണവും കഴിഞ്ഞ് ഒരു ചെറിയ മയക്കത്തിലേക്ക് ബാബു ഊഴ്ന്നിറങ്ങി.
ഇപ്പോൾ മുന്നിലേക്ക് വന്നു ചേരുന്ന ട്രെയിനിന്റെ ശബ്ദം കേൾക്കാം. പെട്ടെന്ന് രതൻ ബാബുവിനു തോന്നി, ആരോ തന്റെയരികിൽ നിൽക്കുന്നു.
പതിവുപോലെ മൂന്നുമണിയായപ്പോൾ ഉണർന്നു. ഉണർന്നതും റെയിൽപ്പാലത്തെക്കുറിച്ചുള്ള ഓർമ്മയാണ് തോന്നിയത്. ഇന്നു വീണ്ടും ആ പാലത്തിനു മുകളിൽ പോകണം. കറുത്ത ട്രെയിൻ എഞ്ചിൻ പാഞ്ഞുവരുന്നത് വിശദമായി കാണണം. തലേ ദിവസം ഇരുട്ടും മനസ്സിലെ അന്ധകാരവും കാരണം ഒന്നും കാണാൻ കഴിഞ്ഞില്ല. അത് ചക്രവാളത്തിൽ മറയുന്നതുവരെ നോക്കിനിൽക്കണം.
അഞ്ചുമണിക്ക് താഴെ പോയി ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ മാനേജർ ശംഭു ബാബു വന്നു. ‘താങ്കളറിയുമോ ഇന്നലെ മരിച്ച ആ മനുഷ്യനെ? ശംഭു ബാബു ചോദിച്ചു.
അത്ഭുതം നടിച്ച് രതൻ ബാബു ചോദിച്ചു.
‘ഊം.. എന്തേ?’
‘അല്ല, പഞ്ച പറയുകയുണ്ടായി, നിങ്ങൾ രണ്ടുപേരേയും ഒരുമിച്ച് ചന്തയിൽ കണ്ടിരുന്നുവെന്ന്’
ശരിയ്ക്കും, ഈ ഗ്രാമത്തിലെ ആരേയും അറിയില്ല. ആരോക്കെയോ എന്നോട് സംസാരിച്ചിരുന്നു. ചന്തയിൽ വെച്ചും റോഡിൽ വച്ചുമൊക്കെ. ആരാണ് മരിച്ചതെന്നുപോലും എനിക്കറിയില്ല!’
‘അതുശരി – ചിരിച്ചുകൊണ്ട് ശംഭു ബാബു പറഞ്ഞു: ‘അയാളും ഒരു മാറ്റത്തിനു കൽക്കത്തയിൽനിന്നും വന്നതായിരുന്നുവത്രെ. ‘കലിക’ ഹോട്ടലിലായിരുന്നു താമസം. ‘
‘അതുശരി’ – രതൻ ബാബുവും പറഞ്ഞുപോയ്യി.
രതൻ ബാബു പുറത്തിറങ്ങി. റെയിൽ പാലത്തിലെത്താൻ തിരക്കുകൂട്ടി നടന്നു. രണ്ടു മൈലോളം നടക്കണം. ധൃതിയിൽ നടന്നില്ലെങ്കിൽ ട്രെയിൻ കടന്നുപോയതു തന്നെ.
ആരും രതൻ ബാബുവിനെ ശ്രദ്ധിച്ചതേയില്ല. തലേ ദിവസം ഇരട്ടകൾ എന്നു വിളിച്ചു കളിയാക്കിയ ചെറുപ്പക്കാരെ ആരേയും വഴിയിൽ കണ്ടില്ല. അടുത്ത വീട്ടിൽ നിന്നും കൊട്ടും ഭജനയും കേൾക്കുന്നുണ്ട്. ഒരു പക്ഷെ, എല്ലാവരും അവിടേയ്ക്കു പോയതായിരിക്കും. നല്ലത്.
അങ്ങിന്റെ രതൻ ബാബുവിന്റെ ലോകത്തിൻ അയാൾ ഏകനായി. മണിലാൽ ബാബുവിനെ കണ്ടതുമുതൽ തന്റെ സ്വൈരം നഷ്ടപ്പെട്ടിരുന്നു. ഇപ്പോൾ കൂടുതൽ ഉന്മേഷം തോന്നുന്നു. റെയിൽ പാൽത്തിനു മുമ്പുള്ള ആൽ മരത്തിനു ചുവട്ടിൽ അയാളെത്തി. ആകാശം മുഴുവൻ തെളിഞ്ഞതല്ലെങ്കിലും ഇന്നലത്ത്റ്റെപ്പോളെ കനത്ത മേഘങ്ങളില്ല. കാറ്റും തീരി കുറഞ്ഞു. അന്തരീക്ഷം നിശ്ചലമായ്തുപോലെ. റെയിൽപ്പാലം ദൂരെ കണ്ടതും രതൻ ബാബുവിനു ഉത്സാഹമായി. ഒരു കൂട്ടം കൊറ്റികൾ തൊട്ടുമുകളിലൂടെ പറന്നുപോയ്യി. വിരുന്നുവന്ന ക്രെയിൻ വിഭാഗക്കാരാണോ? അറിയില്ല.
പാൽത്തിനു മുകളിൽ കയറി നിന്നപ്പോൾ നിശ്ചലമായ ലോകത്തെക്കുറിച്ച് രതൻ ബാബു ബോധവാനായി. വളരെ ദൂരെ നിന്നും നനുത്ത ശബ്ദത്തിൽ ഇഴഞ്ഞുവരുന്ന കൊട്ടിന്റെ താളം – അതും ചെവിയോർത്തു ശ്രദ്ധിച്ചുനിന്നാൽ മാത്രം.
പാലത്തിനു മുകളിൽ നിന്നാൽ മുന്നിൽ റെയിൽ സിഗ്നൽ കാലുകൾ. അതിനുമപ്പുറത്ത് റെയിൽവേ സ്റ്റേഷൻ. പാൽത്തിന്റെ കൈവരികൾക്കു ചുവട്ടിൽ തിളങ്ങുന്ന ഒരു സാധനം രതൻ ബാബുവിന്റെ കണ്ണിൽ പെട്ടു. വെറ്റിലയും പാക്കും നിറച്ച ചെറിയ വെള്ളിച്ചെല്ലം. രതൻ അതു പതുക്കെയെടുത്ത് താഴെ റെയിപ്പാളത്തിലേയ്ക്കിട്ടു. പാത്രം വീഴുമ്പോഴുള്ള ‘ണീം’ ശബ്ദം. എത്ര നേരം അതവിടെ കിടക്കുമെന്ന് ആർക്കറിയാം.
ദൂരെ നിന്നും വരുന്ന വെളിച്ചം. അത് ട്രെയിനാണ്. ശബ്ദം തീരെയില്ല. മങ്ങിയ വെളിച്ചം മാത്രം ദൂരെനിന്നും സഞ്ചരിച്ചു അരികിലേക്ക് വരുന്നു. പെട്ടെന്നൊരു കാറ്റ് വന്നു രതൻ ബാബുവിന്റെ മഫ്ലർ കഴുത്തിൽനിന്നും തട്ടിമാറ്റാൻ ശ്രമിയ്ക്കുന്നു. മുറുകെ പിടിച്ചതു കാരണം അത് പറന്നുപോയില്ല. കഴുത്തിൽ മുറുകെ ചുറ്റി പാലത്തിന്റെ കൈവരിയിൽ ചേർന്നുനിന്നു. ഇപ്പോൾ മുന്നിലേക്ക് വന്നു ചേരുന്ന ട്രെയിനിന്റെ ശബ്ദം കേൾക്കാം. പെട്ടെന്ന് രതൻ ബാബുവിനു തോന്നി, ആരോ തന്റെയരികിൽ നിൽക്കുന്നു. ട്രെയിനിൽനിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല. എന്നിട്ടും പതുക്കെ തിരിഞ്ഞുനോക്കി, ആരുമില്ല. ഇന്നലത്തെ പോലെ ഇരുട്ടില്ല. അതുകോണ്ടുതന്നെ കുറേയൊക്കെ കസണാൻ അക്ഴിയുന്നുണ്ട്. ഇല്ല, ആരുമില്ല, അടുത്തൊന്നും – ട്രെയിൻ ഏതാനം വാരകൾക്ക് എഞ്ചിനെ തന്നെ നോക്കിനിന്നു. പഴയ ആവി എഞ്ചിനായിരുന്നുവെങ്കിൽ ഇങ്ങനെ നോക്കാൻ കഴിയുമായിരുന്നില്ല. പക്ഷെ, ഇത് ഡീസൽ എഞ്ചിനാണ്. ഭൂമി കുലുക്കുന്ന ശബ്ദവും കണ്ണുകൾ തുളച്ചു കയറുന്ന ശബ്ദവും മാത്രം. എഞ്ചിൻ ഇപ്പോൾ പാൽത്തിനു നേരെ അടിയിലാണ്. താഴേക്ക് ഏന്തി രതൻ ബാബു എഞ്ചിനെ തന്നെ ശ്രദ്ധിച്ചു നിന്നു. ആ സമയത്ത്, ഒരു ജോഡി കൈകൾ ബാബുവിനു പിന്നിൽനിന്നും ശക്തമായി ഒരു തള്ളൽ. ബാബു നാലടിയോളം താഴ്ച്ചയിലേക്ക്, കൃത്യമായി എഞ്ചിനു മുകളിൽ തന്നെ. പതിവുപോലെ പാലം ഒന്നു കുലുക്കിക്കൊണ്ട് എഞ്ചിൻ പടിഞ്ഞാറു ഭാഗത്തേക്ക് കുതിച്ചുപോയി. പാൽത്തിൽ ഇപ്പോൾ രതൻ ബാബു ഇല്ല. പകരം അയാളുടെ ഓർമ്മയ്ക്കായി ഒരു ചെറിയ വെള്ളിച്ചെല്ലം – അതിൽ വെറ്റിലയും പാക്കും നിറച്ചുണ്ടായിരുന്നു.