വിരലിലെ ആ മോതിരം ഊരി,
കഴുത്തിലെ ആ മാല മാറ്റി,
പകരം നന്നായിമിന്നുന്ന ഈയെന്നെയിടൂ.
കാലുകളിലെ
പൊട്ടിച്ചിരിക്കുന്ന ആ പാദസരം മാറ്റി
ഒട്ടുംകുലുങ്ങാത്ത ഈയെന്നെയണിയൂ.
കാറ്റിൽ പാറുന്ന ആ
ഉടുവസ്ത്രം ഊരിമാറ്റി ഇനിമേൽ
കനത്ത ഈയെന്നെ വാരി ചുറ്റൂ.
പിന്നെ നിന്നെത്തന്നെ
അഴിച്ചുകളഞ്ഞ് വലിച്ചെറിയൂ,
പകരം ദാ ഈയെന്റെ നിഴലാകൂ.
ഇനിയാണ് നീ എന്റെ
നീ… എന്റെ….
ശരിക്കും നീയെന്റെ പെണ്ണ്!!