ഈ കഴിഞ്ഞ 16 മുതൽ രാമായണമാസം ആരംഭിച്ചല്ലോ. കർക്കിടക മാസത്തിൽ രാമായണം വായിക്കുന്നത് ഉൽകൃഷ്ടമാണെന്ന് ഏവർക്കും അറിയാവുന്നതാണു. എന്നാൽ നമ്മുടെ തിരക്കുപിടിച്ച ഈ ജീവിതശൈലിയിൽ രാമായണം വേണ്ടരീതിയിൽ പാരായണം ചെയ്യാൻ പലർക്കും കഴിയുന്നില്ല. പല സുഹൃത്തുക്കളോടും ഇക്കാര്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ സൗകര്യപ്രദമായ ഒരു രീതി ഉണ്ടായിരുന്നെങ്കിൽ വായിക്കാമായിരുന്നു എന്നു മനസിലാക്കി. അതിൻ പ്രകാരം രാമായണം മൊബൈൽ ഫോണിൽ വായിക്കാവുന്ന വിധം ചിട്ടപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കുകയും ആയതിന്റെ പൂർത്തീകരണത്തിലേക്കായി കഴിഞ്ഞ കുറേ മാസങ്ങളായി പ്രവർത്തിക്കുകയുമായിരുന്നു. ഇപ്പോൾ ആ ഉദ്യമം അവസാന ഘട്ടത്തിലായിരിക്കുന്നു.
ഏതു സ്മാർട് ഫോണിലും വായിക്കാവുന്ന രീതിയിൽ pdf file ആയിട്ടാണു ഇപ്പോൾ ചെയ്തിരിക്കുന്നത്. ആകെ 4280ഓളം സ്ലൈഡുകൾ ഉള്ള ഈ പാരായണസഹായി 30 ദിവസങ്ങളിൽ രാമായണപാരായണം പൂർത്തിയാക്കത്തക്ക വിധം 30 ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
ഈ പാരായണസഹായി ലഭിക്കുന്ന ഓരോരുത്തരും അവരുടെ സുഹൃത്തുക്കൾക്കും മറ്റ് ആവശ്യക്കാർക്കും ഇത് സൗജന്യമായി അയച്ചു ചെയ്തു കൊടുക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
Next >> രാമായണം ഇവിടെ വായിക്കാം – ഏഴാം ദിവസം
One comment
Pingback: രാമായണം ഇവിടെ വായിക്കാം – ഏഴാം ദിവസം | ചേതസ്സ്