മാധ്യമവേട്ട

ഒരു ഫ്ലാഷ് ന്യൂസ് ടി.വി യിൽ കണ്ടു; വ്യഭിചാരക്കുറ്റത്തിന് എറണാകുളത്തുള്ള ഒരു ഫ്ലാറ്റിൽ നിന്നും ഒരു യുവാവിനേയും, നാലു യുവതികളേയും പോലീസ് അറസ്റ്റു ചെയ്യുന്ന രംഗം. രംഗം ഷൂട്ട് ചെയ്യുന്ന ക്യാമറ, ഒരു പെൺകുട്ടിയുടെയെങ്കിലും മുഖം ഒപ്പിയിടുക്കാനുള്ള തീവ്രശ്രമത്തിലാണ്. പെൺകുട്ടികൾ ധൃതിയിൽ ഷാൾ കൊണ്ട് മുഖം മറയ്ക്കുന്നു. ഇതിനേയാണോ മാദ്ധ്യമവേട്ടയെന്നൊക്കെപ്പറയുന്നത്? ആ പെൺകുട്ടികളുടെ മുഖം പരസ്യമാകുന്നതിലൂടെ, അവരെ വേശ്യാവൃത്തിയിൽ ‘എസ്റ്റാബ്ലിഷ്’ ചെയ്യാനാണോ നാം ശ്രമിക്കുന്നത്? അതോ, അവരുടെ കുടുംബാംഗങ്ങളെ അപമാനത്തി ന്റെ പടുകുഴിയിലേക്കു തള്ളിയിടാനോ?
ഈ പെൺകുട്ടികളുടെ മുഖം പരസ്യമാക്കുന്നതിനെ അനുകൂലിക്കുന്ന ഒരു വാദം പറഞ്ഞു നോക്കാം. ഈ പെൺകുട്ടികളെ സമൂഹം തിരിച്ചറിയുന്നതിലൂടെ, ഇവരെ ജാഗ്രതയോടെ നോക്കിക്കാണാനും ഇവരുടെ വലയിൽപ്പെടാതിരിക്കാനും സമൂഹത്തിലെ മറ്റു പെൺകുട്ടികൾക്കു കഴിഞ്ഞേക്കാം.പക്ഷെ, അത്തരം മുരട്ടുവാദങ്ങളേക്കാൾ പ്രധാനമല്ലേ, ഈ പെൺകുട്ടികളുടെ മാനം? ഇരകളേയും, വേട്ടക്കാരേയും ഒരേ തട്ടിൽ തൂക്കിനോക്കുമ്പോഴാണ് ഇവരുടെ മാനത്തിന് വിലയില്ലാതാകുന്നത്.ആവർത്തിച്ചാവർത്തിച്ച് അതേ രംഗങ്ങൾ ടി.വിയിൽ കാണിച്ചുകൊണ്ടേ യിരുന്നു. എന്റെയുള്ളു വേദനിച്ചു…. അസ്വസ്ഥമായി. എനിക്കും ഒരു മകളുണ്ട്. അവളും വളരുകയാണ്.. ഇവിടെ… ഈ വഴികളിലൂടെ…

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *