മരണമൊഴിയോ…
മരണമൊഴിഞ്ഞതോ….
ചതുരം വരച്ച ചുമരുകളിൽ
ആത്മഹത്യാക്കുറിപ്പ്,
ചോര കുടിച്ച നിഴലുകൾക്ക്
വായിക്കാനറിയാത്ത ലിപിയിൽ….
മരവിച്ചിട്ടാവും
വലിച്ചു പുറത്തിട്ട
സ്വപ്നങ്ങൾക്ക് അല്പായുസ് .
പറന്നുയർന്ന്,
വിണ്ണുതൊട്ട് കുഴഞ്ഞു വീണ
ശലഭത്തിന്റെ ചിത്രമുണ്ട്.
ഊറയ്ക്കിട്ടപ്പോൾ
സ്ഫടികച്ചിറകിനു വർണമൊഴിഞ്ഞിട്ടില്ല.
നിറം തൊട്ടുണക്കാൻ വന്ന
കാറ്റിനറിയാത്ത ചോരച്ചുവപ്പ്.
വലിച്ചു മുറുക്കിയ
ധ്വനികൾക്കിടയിൽ,
തല കുരുങ്ങി, ശ്വാസമെടുക്കാൻ
പിടയുന്നുണ്ട്,
തേങ്ങലടങ്ങാത്തൊരു
പുള്ളോർക്കുടം…
It’s a good venture for the forbidden p0ets