ബോബ് ഡിലാന്‍ – 2016ലെ സാഹിത്യ നോബല്‍ ജേതാവ്
അറിയപ്പെടുന്ന പോപ് സംഗീത ഗായകനും കവിയുമായ ബോബ് ഡിലാനാണ് ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചിരിക്കുന്നത്. 1993-ല്‍ ടോണി മോറിസണു ശേഷം നോബല്‍ സമ്മാനം നേടുന്ന അമേരിക്കക്കാരനാണ് ബോബ് ഡിലാന്‍. പുതുമയുള്ള വാര്‍ത്ത – പോപ് സംഗീതത്തിലും സാഹിത്യമോ?
“ബോബ് ഡിലാന്‍ പുതിയ പാതയില്‍ അമേരിക്കന്‍ പാരമ്പര്യം തുടര്‍ന്നു കൊണ്ട് തന്നെ കവിതാവിഷ്കരണം നടത്തി” – സ്വീഡിഷ് അക്കാദമി.
മെയ്, 24, 1941-ല്‍ ജനനം. 1960 മുതല്‍ അറിയപ്പെടുന്ന പോപ് ഗായകന്‍ – ബോബിന്റെ ഗാനങ്ങള്‍ എല്ലാം തന്നെ സമൂഹ ജീര്‍ണ്ണതകള്‍ക്കെതിരെ, സാമുഹ്യോദ്ധാരണത്തിനുള്ള ആഹ്വാനമായി ജന മനസ്സുകളില്‍ സ്ഥാനം പിടിച്ചു. തുടക്കത്തിലെഴുതിയ “Blown in the wind”, The times they’re changin..” കവിതകള്‍ ലോകമെമ്പാടും ആഘോഷിക്കപ്പെട്ട പാട്ടുകളാണ്. മിക്ക കവിതകളിലും മനുഷ്യാവകാശത്തിനു വേണ്ടിയും യുദ്ധത്തിനെതിരായുമുള്ള നിലവിളികള്‍ ഉയര്‍ന്നു കേള്‍ക്കാം. 1965ല്‍ പുറത്തിറങ്ങിയ ‘Like a Rolling stone’ വളരെ പ്രശസ്തമായ പോപ് ഗാനമാണ്. പോപ് സംഗീതത്തെ ജനകീയമാക്കിയ കവിയാണ് ബോബ് ഡിലാന്‍. നിലനിന്നു വന്നിരുന്ന പോപ് രീതികളില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു ബോബിന്‍റെ ശൈലി.
1994-നു ശേഷം ചിത്രരചനയും ഗാനങ്ങളും അടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. പതിനൊന്നു തവണ ഗ്രാമി പുരസ്കാരങ്ങള്‍, ഓരോ തവണ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്, അക്കാദമി അവാര്‍ഡ് എന്നിവ കൂടാതെ പുലിറ്റ്സര്‍ സമ്മാന വിധികര്‍ത്താക്കള്‍ അദ്ദേഹത്തിന്റെ രചനകളെ പരാമര്‍ശിച്ചുകൊണ്ട് 2008ല്‍ ഇങ്ങിനെയെഴുതി – “അസാമാന്യ കവിതാ പ്രാഗത്ഭ്യം കൊണ്ട് അമേരിക്കന്‍ സംസ്കാരത്തിനും ജനകീയ പോപ് സംഗീതത്തിനും തനതായ മുദ്ര പതിപ്പിച്ച കവിയാണ് ബോബ് ഡിലാന്‍”.
Bob Dylan – Like a Rolling Stone
Once upon a time you dressed so fine
Threw the bums a dime in your prime, didn’t you?
People call say ‘beware doll, you’re bound to fall’
You thought they were all kidding you
You used to laugh about
Everybody that was hanging out
Now you don’t talk so loud
Now you don’t seem so proud
About having to be scrounging your next meal
How does it feel, how does it feel?
To be without a home
Like a complete unknown, like a rolling stone
അന്നൊരു കാലത്ത് സുന്ദരിയായി അണിഞ്ഞൊരുങ്ങി,
നല്ല കാലത്ത് അലഞ്ഞുതിരിഞ്ഞു കാണിച്ച കോപ്രായങ്ങള്‍
കണ്ടിരുന്നവര്‍ ഉറക്കെ പറഞ്ഞിരുന്നു – “മോളേ.. നീ വീഴാതെ”
കൂസലില്ലാതെ നീ കരുതി, അവര്‍ നേരമ്പോക്കു പറയുകയാണെന്ന്…….
നീ അവര്‍ക്കു നേരേ ചിരിച്ചു കൊണ്ടേയിരുന്നു.
ഇന്നു നീ ശബ്ദമുയര്‍ത്താറില്ല, വലിയ തോന്നലുകള്‍ ഒന്നും തന്നെയില്ല….
രാത്രി ഭക്ഷണത്തെക്കുറിച്ച് ഓര്‍ക്കുന്നതു പോലുമില്ല.
നിനക്കെങ്ങനെ… നിനക്കെങ്ങനെ..കഴിയുന്നു?
ഒരു വീട് പോലുമില്ലാതെ, ആരോരുമില്ലാതെ, ആരോരുമറിയാതെ..വെറുമൊരു കറങ്ങുന്ന കല്ലു മാത്രമായി!