ആരോ ചവച്ചു തുപ്പിയെറിഞ്ഞ
പെറ്റമ്മയുടെ അമ്മിഞ്ഞ
തേടിയുള്ള ചോരക്കുഞ്ഞിൻ
രോദനം കേട്ടിട്ടും ശ്രദ്ധിക്കാത്ത
നിന്നെ ഞാൻ
ബധിരൻ എന്നു വിളിച്ചു…
പങ്കുവെക്കപ്പെട്ട അന്നത്തിലും
സ്നേഹത്തിലും ഒരു പങ്കും
ഇച്ഛിക്കാതെ മക്കളേ എന്നു
മാത്രം സ്പന്ദിക്കുന്ന ആ
പെറ്റമ്മയെ
തെരുവോരത്തുപേക്ഷിക്കുന്ന
കണ്ടിട്ടും കാണാതിരിക്കുന്ന
നിന്നെ ഞാൻ കുരുടൻ എന്നു
വിളിച്ചു…
പാൽമണമിയലുന്ന
ചോരിവായിൽ പഴന്തുണി
തിരുകി തളിരുടൽ
ഞെരിച്ചുടക്കുന്ന കണ്ടിട്ടും
ഹൃദയം നുറുങ്ങാത്ത ദൈവമേ,
നിന്നെ ഞാൻ മനുഷ്യാ എന്നു
വിളിക്കുന്നു…
ആശംസകൾ
വളരെ നന്നായി പറഞ്ഞു. ആശംസകൾ