നമ്മൾ എല്ലാരുടേയും ഒരുപാട് കാലത്തെ കാത്തിരിപ്പിനുശേഷം പുലിമുരുകൻ ഇന്നു പ്രദർശനത്തിനു എത്തി. സാധാരണ ഒരു മലയാള സിനിമയിൽ വച്ചു ഒരുപാട് പ്രത്യേകതകൾ അതിന്റെ പിന്നണിയിൽ ഉള്ളതുകൊണ്ടാണ് എല്ലാവരും ആകാംക്ഷയോടെ തന്നെ കാത്തിരുന്നതു.
- മോഹൻലാൽ എന്ന മഹാ പ്രതിഭ അഭിനയിക്കുന്നു.
- മലയാളത്തിലെ എക്കാലത്തേയും ബിഗ് ബജറ്റ് സിനിമ.
- പീറ്റർ ഹെയ്ൻ എന്ന സ്റ്റണ്ട് മാസ്റ്റർ(ബാഹുബലി, എന്തിരൻ ഫെയിം).
- ഗ്രാഫിക്സ്(ബാഹുബലി ഫെയിം).
- വൈശാഖ് സംവിധാനം.
ഇതൊക്കെകൊണ്ടുതന്നെ നമ്മൾ എല്ലാരും ഉറ്റുനോക്കിയ ഒരു സിനിമ ആയിരുന്നു പുലിമുരുകൻ. അതുകൊണ്ടു തന്നെ ആദ്യത്തെ ഷോയ്ക്കു തന്നെ ഞാൻ പോയി കണ്ടു. എനിക്ക് ഈ സിനിമയെക്കുറിച്ച് പറയാനുള്ളത് ഇതാണ്..
1. മോഹൻലാൽ – മോഹൻലാൽ എന്ന വ്യക്തിയുടെ അഭിനയ മികവും മെയ്‌വഴക്കത്തിനും ഒരു കോട്ടവും തട്ടിയിട്ടില്ല എന്നു തെളിയിക്കുന്ന ഒരു കാഴ്ചയാണൂ കണ്ടതു. മുഴുവൻ ആക്ഷൻ സീക്വൻസുകളും ഡ്യൂപ് ഇല്ലതെ ആണു മോഹൻലാൽ ചെയ്തത്. നമ്മൾ ഇന്നത്തെ യുവ തലമുറയിലെ നായകന്മാർ മാത്രം ചെയ്തുകാണാറുള്ള ആക്ഷൻ സീക്വൻസ് എല്ലാം അതേ കൃത്യതയോടെ മോഹൻലാൽ അനായാസമായി ചെയ്തിരിക്കുന്നു. ഈ പ്രായത്തിലും ഇത്രയ്ക്കും എഫേർട് എടുത്തു ചെയ്തതിൽ അംഗീകാരം അർഹിക്കുന്നു
2. പീറ്റർ ഹെയ്ൻ – പീറ്റർ ഹെയ്ൻ എന്ന ഫൈറ്റ് മാസ്റ്റർ ഒരു തരംഗമാണ് മലയാള സിനിമയിൽ സൃഷ്ടിച്ചിരിക്കുന്നത്. മലയാള സിനിമയിൽ ഇന്നുവരെ കാണാത്ത ആക്ഷൻ രംഗങ്ങളാണ് അദ്ദേഹം ഒരുക്കിയിരിക്കുന്നത്.
3. വൈശാഖ് – വൈശാഖ് എന്ന സംവിധായകന്റെ ഒടുവിലത്തെ സിനിമയും ഒരു ബിഗ് ബജറ്റ് സിനിമ ആയിരുന്നു. പക്ഷെ അത് പ്രതീക്ഷിച്ചത്ര വിജയം ഉണ്ടായില്ല. അങ്ങനെ ഒരു പ്രതിസന്ധിയിൽ നിന്നും ശരിക്കും ഒരു ഉയർത്തെഴുന്നേൽപ്പു തന്നെ ആയിരുന്നു വൈശാഖ് നടത്തിയത്. വൈശാഖ് തന്നെക്കൊണ്ട് സാധിക്കും എന്നുള്ളത് വ്യക്തമായി കാണിച്ചു തന്നു ഈ സിനിമയിലൂടെ.
4. ഗോപി സുന്ദർ – തികച്ചും വ്യത്യസ്തമാർന്ന സംഗീതമാണു ഗോപി സുന്ദർ പുലിമുരുകനായി ഒരുക്കിയത്. എന്നെ സംബന്ധിച്ചിടത്തോളം പാട്ടിനെക്കാൾ മികച്ചു നിന്നത് ബാക്ക്ഗ്രൗണ്ട് സ്കോർ ആണ്.
5. ലാൽ – നമ്മൾ ഇപ്പോൾ കുറേ കാലമായി കണ്ടുവരുന്നത് ലാലിന്റെ സീരിയസ് കഥാപാത്രങ്ങൾ മാത്രം ആണു. പക്ഷെ ഇതിൽ അതോടൊപ്പം തന്നെ ലാൽ കോമഡി രംഗങ്ങൾ ചെയ്യുന്നതു ശരിക്കും പഴയകാലത്തെ ലാലിനെ നമ്മൾ ഓർത്തു പോവും.
6. അജാസ് – മോഹൻലാലിന്റെ ചെറുപ്പകാലം അഭിനയിച്ചതു അജാസ് ആയിരുന്നു. ടി.വി. റിയാലിറ്റി ഷോയിലൂടെ എല്ലാവർക്കും പരിചിതമായ കുട്ടിത്തം നിറഞ്ഞ മുഖം ആയിരുന്നു അജാസിന്റേത് പക്ഷെ ഇൻട്രൊടക്ഷനിൽ അജാസ് ശരിക്കും മരണ മാസ്സ് ലൂക്ക് ആയിരുന്നു. ഭാവിയിൽ നമുക്ക് അജാസിൽ നിന്നും ഏറെ പ്രതീക്ഷിക്കാം.
7. കമലാനി മുഖർജി – നായികാ കഥാപാത്രം വളരെ മനോഹരമായി തന്നെ കമാലിനി കൈകാര്യം ചെയ്തു.
8. ഗ്രാഫിക്സ് – ഒന്നു രണ്ടു രംഗങ്ങളിലൊഴിച്ചാൽ ഗ്രാഫിക്സ് ടീം നല്ല രീതിക്ക് തന്നെ വർക്ക് ചെയ്തിട്ടുണ്ട്.
Overall Review
പ്രേക്ഷകരെ ആകെ ആവേശത്തിൽ ആഴ്ത്തിയുള്ള ആക്ഷൻ പ്രകടനമാണു മോഹൻലാൽ കാഴ്ചവെച്ചത്. ക്ലൈമാക്സ് ഫൈറ്റ് സീക്വൻസ് 20 മിനിട്ട് ഗംഭീര പ്രകടനമായിരുന്നു അദ്ദേഹത്തിന്റെ. മൊത്തത്തിൽ ഒരു മരണ മാസ് സിനിമ. ഇതുപോലെ ഒരു സിനിമ മലയാളത്തിൽ ഇന്നു വരെക്കും ഉണ്ടായിട്ടില്ല. ആവശ്യത്തിനു ഫാമിലി ആവശ്യത്തിനു കോമഡി അതോടൊപ്പം തന്നെ ഹെവി ആക്ഷൻ.
ഡ്രോ ബാക്ക്
- തമിൾ നായിക നമിത ഈ സിനിമയോ കഥയോ ആയി ഒരു തരത്തിലും ബന്ധം പുലർത്തുന്നില്ല. ഒരുതരത്തിലും ഒരു ആവശ്യമില്ലാത്ത കഥാപാത്രം.
- ഗ്രാഫിക്സ് ഒന്നു രണ്ടു ഭാഗത്ത് പെർഫക്ഷൻ വന്നിട്ടില്ല