“സർ, ബ്ലസ്സി സാറെ ഒന്നു കാണാൻ പറ്റ്വോ?”
“ഇല്ലല്ലോ, സർ ഇപ്പോ ഷൂട്ടിലാണ്”
“എന്താ പേര്?”
“വിഷ്ണു”
“എവിടെ നിന്നാ?”
“ഒറ്റപ്പാലം”
“എന്താ കാര്യം?”
ഒരു കഥ സംസാരിക്കാനാ”
“ഒന്നു നിൽക്കൂ ഞാൻ ചോദിക്കട്ടെ”
“സർ ഇന്നലെ വരാൻ പറഞ്ഞിരുന്നു, സാറുടെ പേരന്താ?”
“സത്യൻ, സാറുടെ അസ്സോസിയേറ്റാ”
“ശരി”
ആകെ കൂടി അങ്കാലപ്പിലായി. മനസ്സു പറയുന്നു. എല്ലാം നടക്കും.
“ഈശ്വരാ.. ഒരു ഒറ്റപ്പം കഴിക്കാം. ഒന്നു ശരിയാക്കണേ”
സമയം വൈകുൻ തോറും എന്റെ പേടി വർദ്ധിച്ചു വന്നു. നന്നായി വിയർക്കാൻ തുടങ്ങി. രാഘവേട്ടന്റെ പൊറോട്ട ദഹിച്ചു. ആദ്യമായിട്ടാണ് ഒരു വലിയ സംവിധായകനെ കാണാൻ പോകുന്നത്. സാറുടെ തന്മാത്ര, പളുങ്ക്, കാഴ്ച്ച, ഭ്രമരം ഞാൻ എത്രയോ തവണ കണ്ടിട്ടുണ്ട്. മാത്രമല്ല ഭ്രമരം എന്നെ വല്ലാതെ ഭ്രമിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എന്റെ കഥ സാറെ ആദ്യം കാണിക്കാം എന്നു വിചാരിച്ചത്.
കുറച്ചു വെള്ളം കുടിക്കണം എന്നുണ്ട്. പക്ഷെ ആരോട് ചോദിക്കും?
പെട്ടെന്ന് സത്യൻ സാറു വന്നു.
“വിഷ്ണു.., നിന്നെ ബ്ലസ്സി സർ വിളിക്കുന്നു.”
ഇതുകേട്ടതും രാവിലെ കഴിച്ച ചിക്കൻ കറി ഒന്നു കൂവി. നന്നായി പേടിച്ചു വിറക്കുന്നു. പിന്നെ ഒന്നും നോക്കിയില്ല. രണ്ടും കല്പിച്ചു ഞാൻ നടന്നു.
റൂമിൽ എത്തി. ബ്ലസ്സി സർ ഇരിക്കാൻ പറഞ്ഞു. ഞാൻ ഇരുന്നു.
“എന്താ പേര്?”
“വിഷ്ണു”
“എന്താ ചെയ്യുന്നത്?”
“പഠിക്ക്യാണ്, മാസ്സ് കമ്മ്യൂണിക്കേഷൻ”
“സിനിമയിൽ എന്താണ് താല്പര്യം”
“സംവിധാനം”
“പിന്നെ എന്തിനാ തിരക്കഥ എഴുതിയത്?”
“എന്തെങ്കിലും ഒക്കെ ആകണം. അതാ”
“ഞാൻ ഒരുപാട് പ്രാവശ്യം ഒറ്റപ്പാലത്തു വന്നിട്ടുണ്ട്. തന്മാത്രയുടെ ഷൂട്ട് മുക്കാലും പാലക്കാട് ആയിരുന്നു.”
ആട്ടെ, താൻ കഥ പറ. മുഴുവൻ വായിക്കണ്ട, ഒരു വൺ ലൈൻ മാത്രം.”
“ശരി സർ”
സർവ്വ ദൈവങ്ങളേയും ഓർത്ത് ഞാൻ പറയാൻ തുടങ്ങി.
പെട്ടെന്നാണ് ബെല്ലടിച്ചത്.
നിതിൻ വന്നിട്ട് പറഞ്ഞു.
“അടുത്ത പിരിയഡ് ലാബ് ആണ്”
“ഈശ്വരാ സ്വപ്നം ആയിരുന്നോ? വെറുതേ മോഹിച്ചു.”
കണ്ട സ്വപ്നം യാതാർഥ്യമാകട്ടേ എന്നു പ്രാർത്ഥിച്ചു കൊണ്ട് ഞാൻ ലാബിലേക്ക് നടന്നു.
ഹാ ഹാ ഹാാ.ഞാനും വല്ലാതങ്ങ് പ്രതീക്ഷിച്ച് പോയി.