ആകാശത്തിനും
ഭൂമിയ്ക്കുമിടയിൽ
ഒരു നോട്ടത്തിന്റെ ദൂരം…
പകലിനും
ഇരവിനുമിടയിൽ
ഒരു നിഴലിന്റെ ദൂരം..
ജീവിതത്തിനും
മരണത്തിനുമിടയിൽ
ഒരു ശ്വാസത്തിന്റെ ദൂരം…
കടലിനും
കരയ്ക്കുമിടയിൽ
ഒരു തിരയുടെ ദൂരം….
കാറ്റിനും
പൂവിനുമിടയിൽ
ഒരു ഗന്ധത്തിന്റെ ദൂരം…
മരത്തിനും
മണ്ണിനുമിടയിൽ
ഒരു പഴുക്കില ദൂരം….
നരനും
നാരായണനുമിടയിൽ
ഒരു ദേഹദൂരം…
എനിക്കും
നിനക്കുമിടയിൽ
എന്നും –
ഒരു മനസ്സിന്റെ ദൂരം…..