ചലച്ചിത്ര ലോകത്തെ മലയാളി സാന്നിദ്ധ്യം

502445-95b7c99c-cf1b-11e2-9372-9a6a12975217
M Night Syamalan in the set of the movie – “After life”

സിനിമ ഇഷ്ടപ്പെടുന്നവരാണ് മലയാളികൾ. മാതൃ ഭാഷാചിത്രങ്ങൾ കഴിഞ്ഞാൽ പിന്നെ തമിഴ്, ഇംഗ്ലീഷ് സിനിമകളാണ് അവർക്കിഷ്ടം. അതും കഴിഞ്ഞാണ് ഹിന്ദി സിനിമകൾക്ക് ഉള്ള സ്ഥാനം എന്ന് തോന്നുന്നു. ഗാനങ്ങളും നായകന്മാരുമാണ് ഹിന്ദി സിനിമ കാണാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. നല്ല ഹിന്ദി പാട്ടുകൾ മലയാള ഗാനങ്ങളെപ്പോലെത്തന്നെ ഹൃദയത്തോട് ചേർത്ത് വയ്ക്കുന്നരുമാണ് മലയാളികൾ.

വിവിധ ഭാഷകളിലുള്ള പല ലോകോത്തര സിനിമകൾ കാണുവാനുള്ള ഭാഗ്യവും മലയാളികൾക്കു ലഭിയ്ക്കാറുണ്ട്.

സിനിമയെ സ്നേഹിക്കുമ്പോഴും വെള്ളിത്തിരയ്ക്കു പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരെക്കുറിച്ചോ, സാങ്കേതിക വിദഗ്‌ധരെക്കുറിച്ചോ അറിയാനുള്ള താത്പര്യം ഒരു സാധാരണ മലയാളിയ്ക്കുണ്ടോ എന്ന് സംശയമാണ്.

ചെമ്മീൻ ദേശീയ ശ്രദ്ധ നേടിയതിനു ശേഷമാണെന്ന് തോന്നുന്നു സംവിധായകരുടെ പേരുകൾ ശ്രദ്ധിയ്ക്കാൻ തുടങ്ങിയത്.

ആകാശവാണി ചലച്ചിത്രഗാനങ്ങൾ പ്രക്ഷേപണം ചെയ്യുമ്പോൾ ഗാന രചിയിതാവിന്റെയും സംഗീത സംവിധായകനറെയും പേരുകൾ കൂടി ചേർത്തു പറഞ്ഞിരുന്നതുകൊണ്ടാകണം വയലാർ, ദേവരാജൻ, പി. ഭാസ്കരൻ, ദക്ഷിണാമൂർത്തി, കെ. രാഘവൻ, എം. എസ്. ബാബുരാജ്, എം. കെ. അർജ്ജുനൻ, ശ്രീകുമാരൻ തമ്പി, സലിൽ ചൗധുരി തുടങ്ങിയവരെല്ലാം നമുക്കു പരിചിതരായി മാറിയത്.

സാഹിത്യ – നാടകരംഗങ്ങളിൽ നിന്നു വന്നവരായതുകൊണ്ടാകാം തോപ്പിൽ ഭാസി, എസ. എൽ. പുരം, എം. ടി., പത്മരാജൻ, ലോഹിതദാസ് എന്നിങ്ങിനെ അപൂർവ്വം ചില തിരക്കഥാകൃത്തുക്കളുടെ പേരുകളും നമുക്കു പരിചിതമായി.

അതിനുമപ്പുറം, ഛായാഗ്രാഹകരുടെയോ, ചിത്ര സംയോജകരുടെയോ, കലാസംവിധായകരുടെയോ, ശബ്ദലേഖകരുടെയോ, ചമയക്കാരുടെയോ, വസ്ത്രാലങ്കാരക്കാരുടെയോ പേരുകൾ ഓർമ്മിച്ചു വയ്ക്കാൻ നമ്മൾ മെനക്കെടാറില്ല. അഥവാ ഒരു ചിത്രത്തിന്റെ വിജയത്തിന് അവർ നൽകുന്ന സംഭാവനകളെപ്പറ്റി ഒരു സാധാരണ മലയാളി അജ്ഞനായിരുന്നു.

സ്വകാര്യ ടെലിവിഷൻ ചാനലുകളുടെ ആവിർഭാവവും, പിന്നീട് അവരേർപ്പെടുത്തിയ വർണ്ണ ശബളമായ ചലച്ചിത്ര പുരസ്‌കാര ചടങ്ങുകളുമാണ് മലയാളികൾക്ക് ഇവരെക്കുറിച്ച് കുറച്ചെങ്കിലും അറിയാൻ അവസരം ഒരുക്കിക്കൊടുത്തത് .

എഴുപതുകളിലും, എൺപതുകളിലും, തൊണ്ണുറുകളിലും മലായാള സിനിമയ്ക്കു ധാരാളം ദേശീയ പുരസ്കാരങ്ങൾ ലഭിയ്ക്കുയുണ്ടായി. അഭിനയത്തിനും, സംവിധാനത്തിനും മാത്രമല്ല ഒരു സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട ഏതാണ്ടെല്ലാ മേഖലകളിലും പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും അഭിനേതാക്കളുടെ പേരുകൾ മാത്രമേ നമ്മൾ സാധാരണയായി ഓർത്തുവയ്ക്കാറുള്ളൂ.

സ്വന്തം ഭാഷയിലെ കാര്യം ഇതാണെങ്കിൽ അന്യഭാഷാചിത്രങ്ങളിലെ മലയാളി സാന്നിദ്ധ്യം നമ്മൾ അറിയാതെ പോകുന്നതിൽ വലിയ അദ്ഭുതമൊന്നുമില്ല.

മറ്റു ഭാഷാ ചിത്രങ്ങളിലെ മികവിനും പുരസ്കാരങ്ങൾ നേടിയ മലയാളികൾ ധാരാളമുണ്ട്. പക്ഷേ നമ്മൾ ശ്രദ്ധിയ്ക്കാറില്ല എന്ന് മാത്രം.

thampy-antony-bമികച്ച നടനുള്ള നമ്മുടെ ദേശീയ പുരസ്‌കാരത്തിന് തത്തുല്യമായ അമേരിക്കൻ ദേശീയ പുരസ്‌കാരത്തിന് അർഹനായ ഒരു മലയാളിയുണ്ട്. “ബിയോണ്ട് ദ സോൾ ” എന്ന അമേരിക്കൻ സിനിമയിൽ “ഡോക്ടർ. ആചാര്യ” എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പൊൻകുന്നത്ത് കാരനായ “തമ്പി തെക്കേക്ക് “. നമ്മുടെ സ്വന്തം ബാബു ആന്റണിയുടെ ജ്യേഷ്‌ഠ സഹോദരൻ, നമുക്ക് സുപരിചിതനായ, നിർമാതാവും അഭിനേതാവുമായ തമ്പി ആൻറണി.

4മാഹിക്കാരനായ ഡോക്ടർ ശ്യാമളൻ  നെറ്റിക്കാട്ടിന്റെ  മകനും ഹോളിവുഡിലെ പ്രശസ്ത സംവിധായകനുമായ  മനോജ് നൈറ്റ്‌  ശ്യാമളാനാണ് ഓസ്കർ നോമിനേഷൻ  ലഭിച്ച ആദ്യ മലയാളി.

പക്ഷെ അതിനുമെത്രയോ വർഷങ്ങൾക്കു മുൻപ് ലോക സിനിമാ വേദികളിൽ പ്രശസ്തനായ മറ്റൊരു മാഹിക്കാരൻ ഉണ്ടായിരുന്നു. ഫ്രഞ്ച് ഭാഷാ ചിത്രങ്ങളിലെ ശബ്ദ ലേഖകൻ ആയിരുന്ന ‘നാരാ കൊല്ലേരി’ എന്നറിയപ്പെട്ടിരുന്ന, വലിയ കൊല്ലേരി നാരായണൻ.nara-kolleri.jpg.image.784.410

പാരീസിൽ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹത്തിന് “ബ്‌ളാക്‌ മൂൺ “എന്ന ചിത്രത്തിലെ ശബ്ദ ലേഖനത്തിന് 1975-ൽ “സീസർ പുരസ്കാരം” ലഭിച്ചിട്ടുണ്ട്.

ആഗോള വാണിജ്യ സിനിമാ രംഗത്ത് ഹോളിവുഡ് കഴിഞ്ഞാൽ ഇന്നേറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു നാമമാണ് “ബോളിവുഡ് “എന്ന അപാരനാമത്തിൽ അറിയപ്പെടുന്ന ഹിന്ദി ചലച്ചിത്ര ലോകം. ധാരാളം പേർക്ക് തൊഴിലും തൊഴിലവസരങ്ങളും ഒരുക്കുന്ന, കോടികൾ മറിയുന്ന ഒരു ഭീമൻ വ്യവസായം.

ഇന്ന് മിക്ക ബോളിവുഡ് സിനിമകളുടെയും വിജയഗാഥകൾക്ക് പിന്നിൽ മലയാളി സാന്നിധ്യമുണ്ടെന്ന സത്യം പക്ഷേ പല മലയാളികൾക്കും അറിയില്ല.

ഹിന്ദി ചലച്ചിത്ര ലോകത്ത് ഇന്ന് ഏറ്റവും അറിയപ്പെടുന്ന രണ്ട് മലയാളികൾ പ്രിയദർശനും, സന്തോഷ് ശിവനും ആയിരിക്കണം. മലയാളത്തിലേയും തമിഴിലേയും പ്രദർശന വിജയം നേടിയ ചിത്രങ്ങൾ ഉത്തരേന്ത്യൻ പ്രേക്ഷകരുടെ അഭിരുചിയ്ക്കനുയോജ്യമായി പുനഃ സൃഷ്ടിച്ചാണ് പ്രിയദർശൻ പ്രശസ്തനായത്.2 (3)

1 (2)ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ച് പിന്നീട് സ്വതന്ത്ര സംവിധായകനായി പല നല്ല ചിത്രങ്ങളും സമ്മാനിച്ച സന്തോഷ് ശിവൻ ഷാരൂഖ് ഖാനെ നായകനാക്കി എടുത്ത “അശോക” പ്രദർശന വിജയം നേടിയ ഒരു സിനിമയായിരുന്നു.

ഇവർ രണ്ടുപേരും കേരളത്തിലും പ്രശസ്തരാണ്. ഇവരെക്കൂടാതെ ബോളിവുഡിലെ സജീവ സാന്നിധ്യമായ മലയാളികൾ ഇനിയുമുണ്ട്; പക്ഷെ പലരും നമുക്കപരിചിതരോ, അവർക്കു ലഭിച്ച പുരസ്‌കാരത്തിന് ശേഷം മാത്രം അറിയപ്പെട്ടവരോ ആകുന്നു.

ഓസ്കർ പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശത്തിനു മുൻപ് വരെ റസൂൽ പൂക്കുട്ടി മലയാളികൾക്ക് അപരിചിതനായിരുന്നു.

കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ പ്രദർശന വിജയം നേടിയ ഒട്ടുമിക്ക ഹിന്ദി സിനിമകളിലേയും ഛായാഗ്രാഹകർ മലയാളികളാണെന്ന സത്യം ശ്രദ്ധിച്ചിട്ടുണ്ടോ?

5പ്രശസ്ത സംവിധായകൻ രാജീവ് രവിയാണ് ഗാങ്സ് ഓഫ് വസ്സേയ്‌പൂർ ഒന്നും, രണ്ടും ഭാഗങ്ങൾ, ഉഡ്താ പഞ്ചാബ്, ബോംബെ ടാക്കീസ്, ബോംബെ വെൽ വെറ്റ്, ചാന്ദ്‌നി ബാർ തുടങ്ങിയവയുടെ ഛായാഗ്രാഹകൻ.

8ഷാരൂഖ് ഖാൻ നായകനായ കുച്ഛ് കുച്ഛ് ഹോത്താ ഹേ, ഹൃതിക് റോഷനെ പ്രശസ്തനാക്കിയ കൃഷ്‌, അക്ഷയ് കുമാറിന്റെ സൂപ്പർ ഹിറ്റ് പടങ്ങളായ റൗഡി റാഠോഡ്, റുസ്തം തുടങ്ങിയ പല ചിത്രങ്ങളിലും ക്യാമറ ചലിപ്പിച്ചത് ചങ്ങനാശ്ശേരിക്കാരനായ സന്തോഷ് തുണ്ടിയിൽ ആണ്.

2 (2)സലിം – ജാവേദ് രചിച്ച് അമിതാഭ് ബച്ചൻ നായകാനായി അഭിനയിച്ച പ്രദർശന വിജയം നേടിയ “ഡോൺ ” എന്ന ചലച്ചിത്രം നമ്മളിൽ പലരും ഓർക്കുന്നുണ്ടാകും. അതെ തിരക്കഥയിൽ കാലാനുസൃതമായ ചില മാറ്റങ്ങൾ വരുത്തി ജാവേദ് അഖ്തറിന്റെ മകൻ ഫർഹാൻ, ഷാരൂഖ് ഖാനെ നായകാനാക്കി വീണ്ടും സൃഷ്ടിക്കുകയുണ്ടായി. ആ ചിത്രത്തിന്റെ പ്രിവ്യുവിന് മുഖ്യാതിഥി സാക്ഷാൽ അമിതാഭ് ബച്ചൻ തന്നെയായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ ബച്ചൻ സാബ് ആദ്യം ചോദിച്ചത് “വേർ ഈസ് ദ ഫോട്ടോഗ്രാഫർ” എന്നായിരുന്നു. “മൈൻഡ് ബോഗ്ഗ്ളിങ്ങ് വർക്ക് ” എന്ന് പറഞ്ഞാണ് ആ ചിത്രം അഭ്ര പാളികളിൽ പകർത്തിയ മലയാളിയായ മോഹനനെ അദ്ദേഹം അഭിനന്ദിച്ചത്.

ആജാ ന്ചലെ, റയീസ്, തലാഷ് തുടങ്ങിയ പല സൂപ്പർ ഹിറ്റുകളുടേയും ഫോട്ടോഗ്രാഫർ കെ.യു. മോഹനൻ പയ്യന്നൂർ സ്വദേശിയാണ്.

6ലഗേ രഹോ മുന്നാ ഭായ്, 3 ഇഡിയറ്റ്‌സ്, പി. കെ., ഏജന്റ് വിനോദ്, ജോണി ഗദ്ദാർ എന്നീ വമ്പൻ ഹിറ്റുകൾക്കു പിന്നിൽ സി. കെ. മുരളീധരൻ എന്ന പ്രഗത്ഭനായ ഫോട്ടോഗ്രാഫറൊരുക്കിയ ദൃശ്യ വിസ്മയങ്ങൾ കാണാം.

മേൽപ്പറഞ്ഞത് ചില പേരുകൾ മാത്രം. പിന്നണിയിൽ പ്രവർത്തിയ്ക്കുന്ന അറിയപ്പെടാത്ത ധാരാളം പേർ ഇനിയുമുണ്ടാകും.

സ്വന്തം കഴിവിൽ പൂർണ്ണ വിശ്വാസമുള്ളവരും, എന്നാൽ പൊതുവെ പ്രശസ്തി ആഗ്രഹിയ്ക്കാത്തവരുമാണ് മലയാളികൾ. അതിനാലാവണം ഇവരിൽ പലർക്കും അർഹിയ്ക്കുന്ന അംഗീകാരം സ്വന്തം നാട്ടിൽ പോലും ലഭിയ്ക്കാതെ പോകുന്നത്.

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *