മടക്കിവച്ച പുസ്തകങ്ങൾ തുറക്കുമ്പോഴെല്ലാം,
മാറാല തട്ടി,
പൊടി കുടഞ്ഞു,
നിന്റെയോർമകളെ ശ്വസിക്കുമ്പോളെല്ലാം,
അടുപ്പത്തു കടുകുപൊട്ടണ ശബ്ദം പെയ്യുന്നു…
നിന്റെ ഗന്ധം ചങ്കിൽ കുരുങ്ങുന്നു..
മഴപെയ്യുന്നു എന്ന് കരുതി ജനൽപാളികൾ
തുറന്നു നോക്കുന്നു,
തണുത്തു പോയ ഒരു പായയിലേക്കു,
മുഷിഞ്ഞ പുതപ്പിലേക്കു,
ഉരുകിവീഴുന്നു..
ഇരുട്ടാണ് നാം എന്ന്
പരസ്പരം കാണാതെ ഇരുട്ടിൽ പിറുപിറുക്കുന്നു..