കേരളത്തിന്റെ സാംസ്കാരികാനുഭവത്തെ ആഴത്തിൽ സ്വാംശീകരിച്ച പ്രതിഭയാണ് പത്മഭൂഷൺ കാവാലം നാരായണപ്പണിക്കർ. മലയാള-സംസ്കൃത നാടകങ്ങൾ, സോപാനസംഗീതം, ദേശിയും മാർഗിയുമായി പരന്നുകിടക്കുന്ന കേരളീയ രംഗകലകൾ, ചലച്ചിത്ര-ലളിത ഗാനങ്ങൾ, മോഹിനിയാട്ടം എന്നിങ്ങനെ അതിവിസ്തൃതമായ കലാനുഭവങ്ങളുടെയും അന്വേഷണങ്ങളുടെയും സംഘാതമാണ് കാവാലം. കേരളത്തിന്റെ തനതുസംഗീത പദ്ധതിയെക്കുറിച്ചും അവയുടെ ചരിത്ര സാഹചര്യത്തെക്കുറിച്ചും ആഴത്തിൽ അപഗ്രഥിക്കുന്ന ഗ്രന്ഥമാണ് സോപാനതത്വം. ആർട്ട്ക്രിട്ടിക്കിന് വേണ്ടി ‘സോപനതത്വം’ എന്ന പുസ്തകത്തെ മുൻനിർത്തി, കാവാലവുമായി ശ്രീചിത്രൻ എം ജെ നടത്തിയ അഭിമുഖം.
കേരളത്തിന്റെ തനതുസംഗീതരൂപമായ സോപാനസംഗീതത്തിന്റെ അകമ്പടിയോടെ മോഹിനിയാട്ടം അവതരിപ്പിക്കാൻ നടത്തിയ നൃത്തപരീക്ഷണങ്ങളും വളരെ ശ്രദ്ധ നേടി. ഡോ: കനക് റെലെ, ഭാരതി ശിവജി തുടങ്ങിയ മോഹിനിയാട്ടനർത്തകർ അദ്ദേഹത്തിന്റെ ഈ പരീക്ഷണത്തിനു് വളരെ സഹായങ്ങൾ ചെയ്തു. ഗ്രീക്ക് നാടകവേദിയുമായി ചേർന്നു് രാമായണവും ഗ്രീക്ക് ക്ലാസ്സിക്ക് ആയ ഇലിയഡും തമ്മിൽ സംയോജിപ്പിച്ച് അവതരിപ്പിച്ച ‘ഇലിയാണ’ അവിസ്മരണീയമായ മറ്റൊരു പരീക്ഷണാവതരണമായിരുന്നു. കാവ്യ, ചലച്ചിത്രഗാന രംഗങ്ങളിൽ അദ്ദേഹത്തിന്റെ കാൽവെയ്പ്പുകളും വളരെ വിജയകരമായിരുന്നു. ‘ആലായാല്‍ തറ വേണം’, ‘വടക്കത്തിപ്പെണ്ണാള്‍’, ‘കറുകറെ കാര്‍മുകില്‍’, ‘കുമ്മാട്ടി’, ‘അതിരു കാക്കും മലയൊന്ന് തുടുത്തേ’ തുടങ്ങിയ അദ്ദേഹത്തിന്റെ നാടോടിത്താളമുള്ള കവിതകള്‍ ഏറെ ജനകീയങ്ങളാണു്. 1978-ൽ ഭരതന്റെ ‘രതിനിർവ്വേദ’ത്തിനു വേണ്ടിയാണു് അദ്ദേഹം ആദ്യമായി ചലച്ചിത്രഗാനങ്ങൾ എഴുതുന്നതു്. അന്നു മുതൽ ഇന്നു വരെ അറുപതിലേറെ ചിത്രങ്ങൾക്കു് അദ്ദേഹം ഗാനങ്ങളെഴുതി. ശ്രീ എം. ജി. രാധാകൃഷ്ണനുമായി ചേർന്നാണു് അദ്ദേഹം ഏറ്റവുമധികം ചലച്ചിത്രഗാനങ്ങൾ അവതരിപ്പിച്ചിരിക്കുന്നതു്. സിനിമാഗാനങ്ങൾ കൂടാതെ വളരെ ജനപ്രീതി നേടിയ, ഇപ്പോഴും നിത്യഹരിതമായി തുടരുന്ന, ഒട്ടനവധി ലളിതഗാനങ്ങളും അദ്ദേഹത്തിന്റെ രചനയിൽ പുറത്തു വന്നിട്ടുണ്ടു്.
നടൻ നെടുമുടി വേണുവിന്റെ ആലാപനത്തിലൂടെ..
Photo Gallery
ഒരു പഴയകാല ഗാനം
2 comments
Pingback: കലാകേരളത്തിന്റെ ആചാര്യൻ കാവാലം നാരായണപ്പണിക്കർക്ക് ആദരവോടെ വിട.. | ചേതസ്സ്
Pingback: കലാകേരളത്തിന്റെ ആചാര്യൻ കാവാലം നാരായണപ്പണിക്കർക്ക് ആദരവോടെ വിട.. – ചേതസ്സ്