കഥകളിയുടെ ഈറ്റില്ലം എന്ന് അറിയപ്പെടുന്ന പാലക്കാട് ജില്ലയിലെ വെള്ളിനേഴിയിലുള്ള ഒളപ്പമണ്ണ മനയിലേക്ക് ആയിരുന്നു ഈ അടുത്ത് പോകാന്‍ സാധിച്ചത്. മഹാകവി O.M സുബ്രമണൃന്‍ നമ്പൂതിരിപ്പാട് ജനിച്ചു വളര്‍ന്ന മനയ്ക്ക് ഇന്ന് 300ലേറെ വര്‍ഷം പഴക്കമുണ്ട്. തായമ്പക, കഥകളി, മേളം, സാഹിത്യം, സംഗീതം, തുടങ്ങി വിവിധ മേഖലകളില്‍ ഒരുപോലെ പ്രശസ്തമായിരുന്ന മന ഒരുപാട് കലാകാരന്മാരെ വളര്‍ത്തികൊണ്ടുവന്നിട്ടുമുണ്ട്. ഇന്ന് ഇവിടുത്തെ മേല്‍നോട്ടവും സംരക്ഷണവും “ദേവി പ്രസാദം ട്രസ്റ്റ്”എന്നൊരു ട്രസ്റ്റിന്റെ കീഴിലാണ്. മനയ്ക്ക് ഒരു കോട്ടവും സംഭവിക്കാതെ സംരക്ഷിക്കുന്ന കാര്യത്തില്‍ ട്രസ്റ്റ് വളരെ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് മന കണ്ടാല്‍ നമ്മുക്ക് വ്യക്തമാകും. ഇന്ന് കഥകളി
ഇവിടെ പഠിപ്പികുന്നിലെങ്കിലും ഏറ്റവും വലിയ കഥകളി കലാകാരന്മാരെ ആദരികാന്‍ വേണ്ടി ഒരു കഥകളി കലാകാരന് “ദേവി പ്രസാദം ട്രസ്റ്റ് പുരസ്കാരവും” നല്‍കുന്നുണ്ട്. കുന്തിപുഴയുടെ തീരത്ത് ഉള്ള ഈ മനയില്‍ ഒരുപാട് സിനിമ ഷൂട്ടിംഗ് നടക്കാറുണ്ട് അതില്‍ ഈ അടുത്ത ഇറങ്ങിയ “എന്ന് നിന്റെ മോയിദീന്‍ ” എന്ന സിനിമയുടെ വളരെ പ്രധാനപെട്ട ഒരു ഭാഗം ഇവിടെയാണ് ഷൂട്ട് ചെയ്തത്. ഒരുപാട് മനകളും ഇല്ലങ്ങളും കോവിലകങ്ങളും ഇന്ന് മൺ മറഞ്ഞു പോയിരിക്കുന്നു, മറ്റു പലതും ഇന്ന് മദ്യം വിളമ്പുന്ന ബാറുകളാണ്, എന്നാല്‍ ഒളപ്പമണ്ണ മന പോലത്തെ ചുരുക്കം ചില മനകള്‍ എന്നും കേരളീയ സംസ്കാരത്തെ സംരക്ഷികുന്നുണ്ടെന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. അടുത്ത തലമുറകള്‍ക്ക് കാണാനും മനസ്സിലാക്കാനും ഇതുപോല്ലെയുള്ള മനകളും, ഇല്ലങ്ങളും, കോവിലകങ്ങളും പാശ്ചാത്യ സംസ്കാരത്തിന്റെ കടന്നു കയറ്റം ഇല്ലാതിരികട്ടെ എന്ന് പ്രാര്‍ത്ഥികാം.
Check Also
മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം
മാര്‍ച്ച് എട്ട് സര്‍വ്വദേശീയ വനിതാദിനം ജനാധിപത്യതുല്യതയിലേക്ക് ലിംഗസമത്വത്തിലേക്ക് ഇനിയും ബഹുദൂരം. നിതാവിമോചനത്തിന്‍റെ ഉത്സവദിനമായി മാര്‍ച്ച് എട്ട് വീണ്ടും വരുമ്പോള്‍ പോരാട്ടങ്ങളുടെ …