“എങ്കിലും സ്വപ്നങ്ങൾ കാണുന്ന നമ്മുടെ കണ്ണുകൾ കാലം കവർന്നില്ലിതുവരെ…”

onv

“എങ്കിലും സ്വപ്നങ്ങൾ കാണുന്ന നമ്മുടെ

കണ്ണുകൾ കാലം കവർന്നില്ലിതുവരെ:

കന്നിവെറിയിൽ മകരക്കുളിരിനെ

കർക്കിടകക്കരിവാവിൽ തെളിവുറ്റ

ചിങ്ങപ്പുലരിയെ സാന്ദ്രമൗനങ്ങളിൽ

സംഗീതധാരയെ–കാളും വിശപ്പിലും

നല്ലോണമുണ്ണുന്ന നാളിനെ കല്ലിന്റെ–

യുള്ളിലുമേതോ കരുണതൻ മൂർത്തിയെ

നമ്മൾ കിനാവു കാണുന്നൂ! കിനാവുകൾ

നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു”

എലിപ്പത്തായത്തിൽ കിടക്കുന്ന എലികളാണോ നമ്മൾ? അല്ല. ഖാണ്ഡവ-വനത്തിൽ തീപിടിച്ചപ്പോൾ അതിനകത്തായിപ്പോയ ശാർങ്‌ഗകപ്പക്ഷികളാണ്. ആ പക്ഷികളായ നമ്മുടെ ദൈന്യവും പ്രത്യാശയും കാവ്യാത്മകമായി ആവിഷ്കരിച്ചു് സമകാലിക ലോകത്തിന്റെ ചിത്രംവരയ്ക്കുന്നു ഒ.എൻ.വി. കുറുപ്പ് (ശാർങ്‌ഗകപ്പക്ഷികൾ, കലാകൗമുദി, ലക്കം 522). സംസ്കാരത്തിന്റെയും പരിഷ്കാരത്തിന്റെയും അടിത്തറ തകർന്നു കൊണ്ടിരിക്കുന്നു ഇന്ന്. മനുഷ്യർക്കു മഹാക്ഷോഭവും ആകസ്മികവിപത്തും തകർച്ചയും വരുത്തിയ ഈ കാലയളവു പോലെ മറ്റൊരു കാലയളവു് ഒരിക്കലും ഉണ്ടായിട്ടില്ല. അവയൊക്കെക്കണ്ട കവിയുടെ മനുഷ്യത്വത്തിന്റെ സാക്ഷ്യപത്രമാണ് ഈ ഉജ്ജ്വലമായ കാവ്യം. അതിനിന്ദ്യമായ നരത്വത്തിലൂടെ നീങ്ങുന്നവരുടെ പ്രതിനിധികളായി രണ്ടുപേരെ കവി അവതരിപ്പിക്കുന്നു. ഒരാൾ ഉറങ്ങുമ്പോളൾ മറ്റേയാൾ ഉണർന്നിരിക്കുന്നു. രണ്ടുപേരും ഉറങ്ങിയാൽ ജീവിതത്തിന്റെ സംഹാരാത്മകശക്തി അവരെ നശിപ്പിച്ചുകളയും. അതുകൊണ്ടു് സുഷുപ്തിതിയിൽ വീഴുന്ന വ്യക്തിയെ ഉണര്ന്നിരിക്കുന്ന വ്യക്തി സൂക്ഷിച്ചുകൊണ്ടിരിക്കുന്നു. എങ്ങനെ സൂക്ഷിക്കാതിരിക്കും? വെറും കിടാങ്ങളായ അവരെ നടുക്കുന്ന നൃശംസതകളെ കണ്ടാലും:

“മാമ്പൂവുരുക്കുന്ന വേനലിലെ — കണ്ണി–

മാങ്ങകൾ തല്ലിക്കൊഴിക്കുന്ന കാറ്റിനെ.

പ്രാവിൻകുരുന്നിനെ റാഞ്ചും പരുന്തിനെ–

പൂവാങ്കരുന്നിലരിക്കും പുഴുവിനെ–

കുഞ്ഞിന്റെ പൊക്കിളിൽ നോക്കിയിരുന്നതിൻ

കന്നിയിളം ചോരയൂറ്റുന്നാരോന്തിനെ–

പോത്തിന് പുറത്തു വന്നെത്തുന്ന രൂപത്തെ–

ഓർത്തു നടങ്ങും കിടാങ്ങൾ നാമിപ്പോഴും.”

ലോകത്തിന്റെ പാതകങ്ങളെയും ഉന്മാദങ്ങളെയും ഇങ്ങനെ പ്രതീകങ്ങളിലൂടെ സ്ഫുടീകരിച്ചിട്ട് പ്രസാദാത്മകത്വത്തിന്റെ പ്രകാശം വിതറുന്നു കവി.

“എങ്കിലും സ്വപ്നങ്ങൾ കാണുന്ന നമ്മുടെ

കണ്ണുകൾ കാലം കവർന്നില്ലിതുവരെ:

കന്നിവെറിയിൽ മകരക്കുളിരിനെ

കർക്കിടകക്കരിവാവിൽ തെളിവുറ്റ

ചിങ്ങപ്പുലരിയെ സാന്ദ്രമൗനങ്ങളിൽ

സംഗീതധാരയെ–കാളും വിശപ്പിലും

നല്ലോണമുണ്ണുന്ന നാളിനെ കല്ലിന്റെ–

യുള്ളിലുമേതോ കരുണതന് മൂർത്തിയെ

നമ്മൾ കിനാവു കാണുന്നൂ! കിനാവുകൾ

നമ്മളെ കൈപിടിച്ചെങ്ങോ നടത്തുന്നു”

ശരിയായ ജിവിതം. ധാർമ്മികമായ ചിന്ത ഇവയൊക്കെ ഈ കിനാക്കളുടെ ഫലങ്ങളാണ്. ആ സ്വപ്നങ്ങളെ സാക്ഷാല്കരിക്കാൻ ആഹ്വാനം നടത്തുന്ന കവി വിഷാദത്തിന്റെ “കരിനീല തടകങ്ങളെ” ദർശിക്കുന്ന ആളല്ല; ആഹ്ലാദത്തിന്റെ ധവളശൃംഗങ്ങളെ കാണുന്ന വ്യക്തിയാണ്. ഖാണ്ഡവവനത്തിൽ അകപ്പെട്ട ശാര്ങ്ഗകപ്പക്ഷികൾ രക്ഷപ്പെട്ടു. ക്രൂരതയുടെ അഗ്നി നാലുപാടും കത്തുന്ന ഈ ലോകത്ത് അകപ്പെട്ട നമ്മളും രക്ഷപ്പെട്ടു. സമകാലിക സമൂഹത്തിന്റെ സാഹിത്യവാരഫലം 1985-09-29 ചേതനയെ കണ്ടറിഞ്ഞ കവിയാണ് ഒ.എൻ.വി. കറുപ്പെന്ന് ഈ കാവ്യം ഉദ്ഘോഷിക്കുന്നു.”

(എം കൃഷ്ണൻ നായർ =സാഹിത്യവാരഫലം 1985-09-29)

>> മലയാളത്തിന്റെ ‘ഉപ്പി’ന് ഇനി ഓർമ്മകളുടെ കടലിൽ വിലയനം…

About Jyothibai Pariyadath

പ്ലാച്ചിമടസമരനായികയായിരുന്ന മയിലമ്മയുടെ 'മയിലമ്മ ഒരു ജീവിതം' എന്ന ആത്മകഥാഖ്യാനം 2006 ൽ പുറത്തിറങ്ങി.. (Mathrubhoomi Books) 'മയിലമ്മ ' പോരാട്ടമേ വാഴ്കൈ' എന്ന പേരിൽ ഈ കൃതി തമിഴിലേയ്ക്ക്‌ വിവർത്തനം ചെയ്യപ്പെട്ടു. മൈക്കേൽ ആഞ്ജലോ അന്റോണിയോനിയുടെ 'ലാ-നൊട്ടേ'യുടെ തിരക്കഥാവിവർത്തനം (പി.എസ്‌. മനോജ്‌കുമാറുമൊത്ത്‌) 2008 ൽ പ്രസിദ്ധീകരിച്ചു. (Fabian Books) പേശാമടന്ത പ്രഥമകാവ്യസമാഹാരം 2009 ൽ പ്രസിദ്ധീകരിച്ചു.

Check Also

ഉണ്ണിക്കുട്ടൻ

അടുക്കള വാതിക്കൽ വന്ന് നിന്ന് ഉണ്ണിക്കുട്ടൻ പറഞ്ഞു ;  ” തിന്നാൻ താ അമ്മേ .. വിശക്കുന്നു.” മുറ്റത്ത് വീണുകിടന്നിരുന്ന മാവിലകളിൽ നല്ലത് നോക്കി ഒരെണ്ണമെടുത്ത് പല്ലു തേച്ചയുടനെ പതിവിനുവിപരീതമായി വിശപ്പിന്റെ വിളി വന്നു ഉണ്ണിക്കുട്ടന്. അല്ലായിരുന്നെങ്കിൽ തൊടിയിലൊക്കെ ഇറങ്ങി നടക്കുന്നഉണ്ണിക്കുട്ടനെ, അമ്മ മൂന്നാല് വിളി വിളിയ്ക്കണം പ്രാതല് കഴിയ്ക്കാൻ.  അമ്മ ആവി പറക്കുന്ന ഇഡ്‌ലി , അതിന്റെ ചെമ്പിൽ നിന്നും തട്ടോടു കൂടി പുറത്തേയ്‌ക്കെടുത്തു. അതും നോക്കിതാടിയ്ക്ക് കയ്യും കൊടുത്ത് ചുളിഞ്ഞ മുഖവുമായി ഉണ്ണിക്കുട്ടൻ കൊരണ്ടിയിൽ ഇരുന്നു. ചെക്കന് ക്ഷമകെട്ടിരിയ്ക്കുന്നു. അമ്മ ഉണ്ണിക്കുട്ടന് നേരെ അവന്റെ വട്ടപ്പാത്രം നീട്ടി. അത്‌ ഉണ്ണിക്കുട്ടന്റെ മാത്രം പാത്രമാണ്. അതിലല്ലാതെ ആഹാരം കഴിച്ചതായി ഉണ്ണിക്കുട്ടന് ഓർമയില്ല. പാത്രം മടിയിലേക്ക് സൂക്ഷിച്ച് വച്ച് ഉണ്ണിക്കുട്ടൻഅതിലേക്ക് നോക്കി. ആവി പറത്തിക്കൊണ്ട് , വെളുത്ത് സുന്ദരന്മാരായ മൂന്ന് ഇഡ്‌ലിക്കുട്ടന്മാർ.  അരികിൽ ഒരുചെറിയ പഞ്ചസാരക്കുന്ന്. ചുറ്റും ചിതറിക്കിടക്കുന്ന പഞ്ചാസാരത്തരികളിൽ ചൂണ്ടുവിരൽക്കൊണ്ട് തൊട്ട്ഉണ്ണിക്കുട്ടൻ വായിലേക്ക് വച്ചു. വിശപ്പിന് ഒരു ആശ്വാസം എന്ന കണക്ക്. ചൂട് മുഴുവൻ ആറുന്നത് വരെ  കാത്തിരിയ്ക്കാൻ ഉണ്ണിക്കുട്ടന് ക്ഷമയില്ലായിരുന്നു. മെല്ലെ ഊതി ചെറിയ ചെറിയ കഷണങ്ങളാക്കിപഞ്ചസാരയിൽ തൊട്ട് ഉണ്ണിക്കുട്ടൻ കഴിപ്പ് തുടങ്ങി. രണ്ടെണ്ണം തീർന്ന് മൂന്നാമത്തേതിൽ കൈ വയ്ക്കുമ്പോൾഉണ്ണിക്കുട്ടൻ വിറക് കത്തിച്ച് അടുപ്പിലേക്ക് വെള്ളം നിറച്ച കലം വയ്ക്കുന്ന അമ്മയെ ഒന്ന് നോക്കി.  ഒന്നുകൂടെ കിട്ടിയിരുന്നെങ്കിൽ എന്നൊരു ആഗ്രഹം. ആഗ്രഹം കൊണ്ട് മാത്രമല്ല ഉണ്ണിക്കുട്ടന് വിശപ്പ്അടങ്ങിയിരുന്നില്ല. അവന്റെ മനസ്സ് അറിഞ്ഞെന്ന വണ്ണം അമ്മ ചോദിച്ചു; ” ഒരെണ്ണം കൂടെ തരട്ടെ ഉണ്ണീ..” വയറും മനസ്സും വേണം എന്ന് പറയുന്നുണ്ടെങ്കിലും ഉണ്ണി പക്ഷെ പറഞ്ഞു ; ” വേണ്ടാമ്മേ .. വയറ് നിറഞ്ഞു..” വിദഗ്ദ്ധമായി മറച്ചുപിടിച്ച ഒരു ആശ്വാസം അമ്മയിൽ വിടരുമെന്ന് ഉണ്ണിയ്ക്ക് ഉറപ്പുണ്ടായിരുന്നു. അമ്മയ്ക്ക് നേരെപാത്രം നീട്ടി പകരം അമ്മ നൽകിയ കട്ടൻകാപ്പിയുമായി ഉണ്ണി അടുക്കളമുറ്റത്തേയ്ക്ക് ഇറങ്ങി. അവിടെ ഒരുചെറിയ പാറക്കല്ലിന് മുകളിലായി അവൻ ഇരുന്നു. കുഞ്ഞ്  കിളികൾക്കും മറ്റുമായി ഒരു ചെറിയ പാത്രത്തിൽ അമ്മഅരിയിട്ട് വച്ചിരിയ്ക്കുന്നു. അത്‌ കൊത്തിപ്പെറുക്കാൻ എന്ന വണ്ണം കുറേ കരിയിലക്കിളികൾ കലപില ശബ്ദംഉണ്ടാക്കി അവിടെ ചുറ്റിനടപ്പുണ്ട്. അവയെ നോക്കി കാപ്പിയും കുടിച്ചിറക്കുമ്പോൾ ഉണ്ണിക്കുട്ടന്റെ മുഖത്തൊരുകുസൃതിച്ചിരി.  ഉണ്ണിക്കുട്ടനറിയാം.. ഇനി ആ പാത്രത്തിൽ ബാക്കിയുള്ളത്.. അത് അമ്മയുടെ പങ്കാണ്. കൂടിവന്നാൽരണ്ടെണ്ണമുണ്ടാകും. തന്റെ വയറ് നിറഞ്ഞോ എന്ന ഉത്ക്കണ്ഠ അമ്മയ്ക്കുണ്ട്. ഒന്നുകൂടെ വേണം എന്ന്പറഞ്ഞിരുന്നെങ്കിൽ അമ്മ തരാതിരിയ്ക്കില്ല. പക്ഷെ അമ്മ പട്ടിണിയാകും. ഉണ്ണിക്കുട്ടന്റെ കണ്ണുകളിൽ ഒരുനീർത്തിളക്കം. അത്  മായിച്ചുകൊണ്ട് ഉണ്ണിക്കുട്ടൻ അടുക്കള വാതുക്കൽ ചെന്ന് ഒന്ന് എത്തിനോക്കി. അടുപ്പിലെ തീ അണയുന്നുണ്ടോഎന്ന് നോക്കി ഒരു ആകുലതയോടെ കയ്യിലിരിയ്ക്കുന്ന ഇഡ്‌ലി നുള്ളിക്കഴിയ്ക്കുന്ന അമ്മ.  ഉണ്ണിക്കുട്ടന് വയറ് നിറഞ്ഞ സംതൃപ്തി.

Leave a Reply

Your email address will not be published. Required fields are marked *