ഉമ്മ കരയാൻ
ഭാവിക്കുമ്പോഴൊക്കെ
ഉള്ളി അരിയുമായിരുന്നു
————————————-
മഴ
***
ഇടിയും,മിന്നലുമില്ല
കാറ്റുമില്ല,
കണക്കുമില്ല
നിശബ്ധമായി
പെയ്തുകൊണ്ടിരിക്കും.
അമ്മ ഒരു
മഴക്കാലമാണ്…
———————-
സ്വപ്നം
******
ഉപ്പയുടെ ഖബറിൽതന്നെയാണ്
ഉമ്മയുടെ സ്വപ്നങ്ങളെയും
അടക്കം ചെയ്തത്
———————————–
മൈനയോട് …
**************
ഒറ്റയ്ക്ക് വരരുത്
അപശകുനമെന്ന് പറഞ്ഞ്
ഓടിക്കും അമ്മ !!
—————————
വിരോധാഭാസം
***************
ക്ഷണക്കത്തടിച്ചത്
ഇംഗ്ലീഷിൽ
ക്ഷണിച്ചത്
മലയയാളത്തിലും
—————————–
ഉമ്മവെക്കാൻ
പൂക്കളില്ലാത്തത് കൊണ്ട്
ഞാൻ വരില്ലന്ന് ഓണക്കാറ്റ് !!
—————————
സെൽഫി
*********
നക്ഷത്രങ്ങളുമൊത്ത്
പുഴയുടെ
സെൽഫി !!
——————-
കുടമടക്കി
കുന്ന് കയറി
സൂര്യൻ.
വിളക്ക് കൊളുത്തി
പുറത്തിറങ്ങി
നിലാവ്.
—————-
കുട
*****
മഴ നനഞ്ഞ കുടകൾ
ഉണങ്ങാൻ വച്ച
ക്ലാസ് മുറിയിൽ
നനയാനൊരു കുടയില്ലാതെ
ഞാനും ഉണങ്ങാനിരുന്നു!!
————————————