നിന്റെ കാമക്കണ്ണേറ് കൊള്ളുന്ന രാത്തുമ്പിന്റെയന്ത്യത്തിലൊക്കെയും
എന്റെ മുഖത്തൊരു തീരാമോഹക്കുരുവായ് പുനര്‍ജ്ജനിക്കുന്നു നീ…
ഞാന്‍, ഞെക്കാതെ
തിരുമ്മാതെ
പൊട്ടിക്കാതെ
തടവി മാത്രം ചോപ്പിക്കുന്ന
എന്റെ മോഹത്തിന്റെ,
കാമത്തിന്റെ,
പ്രണയത്തിന്റെ,
സകല സ്നേഹാവേശങ്ങളുടെ,
സ്നേഹ ഗ്രന്ഥി പൂത്തിരിക്കുന്നു…
എന്നിട്ടും നീ,
നിന്റെ മുഖമാകെ മുഖക്കുരുവാണല്ലൊ പെണ്ണെ…!
ആ പഴിയുടെ പടിവാതിലിലും,
നീ, ഞെക്കിയ
തിരുമ്മിയ
പൊട്ടിച്ച
നീറി മാത്രം ഒലിക്കുന്ന
നിന്റെ സൗന്ദര്യ ബോധത്തിന്റെ,
രതി സങ്കല്‍പ്പത്തിന്റെ,
ചോദനയുടെ,
സകല കാമാവേശങ്ങളുടെ, ചോര ഞരമ്പില്‍
പിണഞ്ഞിരിക്കുന്നു ഞാന്‍.
എങ്കിലും
ഒരുങ്ങട്ടെ ഞാന്‍,
ഈ രാവിന്റെയന്ത്യത്തിലും
നീന്നെയൊന്ന് പുനര്‍ജ്ജനിപ്പിക്കാന്‍..