ക്യൂബാ, നീയീയുലകത്തിൻ
പഞ്ചാരക്കിണ്ണമായിടാൻ,
ചോര വറ്റിച്ചു കുറുക്കിയൊരു
കരിമ്പുമരമേ, ഓർമക്കനലായ്.
ഇനിയത്തെ വിഭാതങ്ങളിൽ
ചെന്താരകമേ, നീ ചുവപ്പിക്കും,
ഞങ്ങൾ തൻ ശുഭ്രവിപ്ലവ –
ക്കരുത്തിൻ വെൺകൊടിക്കൂറകൾ.
നിൻ ജീവിതം കുറിച്ചിട്ട
സത്യത്തിൻ പൊൻവെളിച്ചത്തിൽ
നിഷ്പ്രഭമായ്, ഇന്നലത്തെ-
ചരിത്രത്തിൻ പൊയ്‌ക്കാൽക്കുതിരകൾ.
മുരട്ടുവാദങ്ങളുരുക്കിയ കനവിലും
കതിരുകൾ വിളയിച്ച ചെങ്കതിർത്താരകേ,
ഉദിയ്ക്ക നീയെന്നും കർമസ്സാക്ഷിയായ്
ഇവിടെ വിപ്ലവവിത്തുകൾ മുളയ്ക്കട്ടെ.