അവൾ

ചിത്രകാരന്‍..

അവന്റെ
ആത്മാവില്‍ അലിഞ്ഞുപോയിരുന്നത്രേ
“പ്രണയം”
അവന്‍ ചിത്രങ്ങളിലെല്ലാം
അവളെ വരച്ചുവെച്ചു.

കവി

അവന്റെ
സ്വപ്നങ്ങളെല്ലാം
അവളെക്കുറിച്ചായിരുന്നത്രേ
അവന്‍ കവിതകളിലെല്ലാം
അവളെ എഴുതിവെച്ചു.

അവള്‍

കലതൊട്ടുതീണ്ടിയിട്ടില്ലാത്ത
ഒരുവനോടായിരുന്നു.
അവള്‍ക്കു പ്രണയം.
എന്തെന്നാല്‍ അവന്‍റെ
ഹൃദയം തുടിച്ചിരുന്നത്
അവള്‍ക്കു വേണ്ടിയായിരുന്നെന്ന്
പറയാതെ..
എഴുതാതെ….
വരയ്ക്കാതെ….
അവള്‍ അറിഞ്ഞിരുന്നു……

Check Also

ചുരുളൻ മുടിയുള്ള പെൺകുട്ടി

ഓണക്കോടി ഷർട്ടും പുതിയ കസവുമുണ്ടുമെടുത്ത് ഞാൻ ഇന്നൊരു കല്യാണത്തിന് പോയി. പോകുമ്പോൾ അമ്മ പറഞ്ഞു ” അഴകിയ രാവണൻ എങ്ങോട്ടാ …

Leave a Reply

Your email address will not be published. Required fields are marked *