ഭാഗം 1
“ഉണ്ണീ മതി നിന്റെ കുളി , പെട്ടെന്ന് കേറൂ , മഴ വരുന്നുണ്ട് “
” കുറച് കഴിയട്ടേ അച്ചമ്മേ , നമ്മുക്കു മഴ കൊണ്ട് പോവാം ”
കുന്തിപ്പുഴയെ ഇളക്കി മറച്ചു ഞാൻ നീന്തി . ആകാശത്തു ബലിക്കാക്കകൾ . ഒരു കാക്ക പറന്നു വന്ന് പുഴയിൽ ഊളി , ഒരു മത്സ്യം കൊക്കിലൊതുക്കി വീണ്ടും ആകാശത്തേക്ക് കുതിച്ചു . കാക്കക്കൂട്ടം മത്സ്യംകൊണ്ടുപോയ കാക്കയെ കൊത്താൻ തുടങ്ങി . ഞാൻ ഒരു വെള്ളാരംകല്ലെടുത്ത ആ കാക്കക്കൂട്ടത്തെ എറിഞ്ഞു .
” ഉണ്ണി ബാലികാക്കകളെ ഏറിയരുത് ട്ടോ , മരിച്ചാൽ നമ്മളെല്ലാവരും ബാലികാക്കകളാവും ”
” എന്നിട്ട് ”
” ഗതികിട്ടാതെ അലയും ”
” അച്ചമ്മേ ആ മല എങ്ങനെയാ വെളുത്തിരിക്കുന്നത് ? , ഇന്നലെ പച്ചയായിരുന്നു ”
” നിന്റെ ഓരോ ചോദ്യങ്ങളേ , അവിടെ മഴ പെയുന്നുണ്ട് അതാ ”
ഞാൻ കരയിൽ കയറി തല തോർത്തി , അച്ഛമ്മ വീണ്ടും എന്റെ തല തോർത്തി .
” അതെങ്ങനെ മഴ വന്നാൽ മല വെളുക്കുന്നേ !! …. ”
അച്ഛമ്മ മുഖത്ത് ഒരു കള്ള ചിരി പടർത്തി .
” മേഘങ്ങള് വന്ന് മലയേ പൊതിയും അപ്പൊ അവിടെ മഴപെയും . ദൂരേന്ന് നോക്കിയാൽ മല നിറം മാറുന്നത് പോലെ കാണാം. പ്രകൃതിയുടെ
പ്രതിഭാസം !!!!…. ”
” ആ മേഘങ്ങള് ഇങ്ങോട്ടാ വരോ ? ”
” വരും , ഇങ്ങോട്ടുതന്നെയാ വരണേ ”
” അപ്പൊ ഇവിടെ മഴ പെയ്യില്ലേ ?”
” പെയ്യും, ”
ആകാശത്തു ബലിക്കാക്കകൾ വീണ്ടും ബഹളമുണ്ടാക്കി . പ്രകൃതിയുടെ വേഷപ്പകർച്ച കണ്ടു നില്ക്കുന്നതിനിടെ അച്ഛമ്മ പറഞ്ഞു
” നോക്കൂ ഉണ്ണീ , മരിച്ചാൽ ഞാനും ഒരു ബലിക്കാകയാവും “
” അച്ഛമ്മ മരിക്കുമോ ?…”
” പിന്നേ മരിക്കണ്ടേ ?… ജീവിച്ചാൽ മരിക്കണം “
” അപ്പൊ ഇന്നലെ ക്ലാസ്സില് ലത ടീച്ചര് പറഞ്ഞുലോ ഹനുമാന് മരണമില്ലാന്ന് …!!!! ”
” നിന്റെ ഒരു കാര്യം ! അതൊക്കെ കഥകളല്ലേ ഉണ്ണീ ? മരണം ഒരു സത്യമാണ് , കഥകള് നുണകളും , ആര് കൂടുതൽ ജീവിക്കും ? കഥകള് തന്നെ ”
മേഘങ്ങള് പ്രകൃതിക്ക് പുതിയ മായാരൂപം പകരുന്നത് ഞങ്ങൾ കണ്ടുകൊണ്ടിരുന്നു . കുന്തിപ്പുഴ ഹനുമാനെ വളരുന്നതുപോലെ വലുതായി വന്നു . അന്ന് വലുതായി കണ്ട കുന്തിപുഴയേ ഞാൻ പിന്നീട് വലുതായികണ്ടട്ടില്ല .
തിരിച്ചു വീട്ടിലേക്ക് നടക്കുമ്പോൾ ഞാൻ അച്ഛമ്മയോട് ചോദിച്ചു .
” അപ്പൊ മേഘങ്ങളാണല്ലേ നമ്മുക്ക് വെള്ളം തരുന്നത് “
” കടലാ ഉണ്ണിയേ , അവിടുന്നാണല്ലോ മേഘങ്ങളുണ്ടാവുന്നത്”
” അതെങ്ങനെ “
” അത് നീ സ്കൂളിൽ പഠിക്കും , പെട്ടെന്നു നടക്കു വൈകിയാൽ ക്ഷേത്രം അടക്കും … ”
ഇരുട്ട് വീണ ഇടവഴിയിലൂടെ ഞങ്ങൾ നടന്നു , മേഘങ്ങൾ വീണ്ടും മഴ കൊണ്ട് വരുന്നുണ്ട് .
” അച്ഛമ്മ മരിക്കില്ലാട്ടോ , എന്നൂണ്ടാവും “
” പൊട്ടാത്തരം പറയാതെ നടക്കൂ കുട്ടീ ”
കാലങ്ങൾ മാറി , അച്ഛമ്മക്കു വയസ്സായി , എന്റെ യാത്രകൾ കൂടി വന്നു , വീട്ടിലേക്ക് വരാതെയായി .
ഒരു ദിവസം അച്ഛൻ വിളിച്ചു
” ഉണ്ണീ നീ ഉടൻ വീട്ടിലേക്ക് വരണം “
” എന്തെങ്കിലും അത്യാവശ്യമുണ്ടോ ? “
” എപ്പോ എത്തും ഉണ്ണീ നീ ? ”
” ഉടൻ എത്താം ”
വീട്ടിലെത്തിയപ്പോൾ അച്ഛൻ പറഞ്ഞു
” അച്ഛമ്മക്ക് സുഖല്ല്യാ , ഇനി നീ കുറച്ചു ദിവസം ഇവിടെ ഉണ്ടാവണം “
” ണ്ടാവും അച്ഛാ ”
ഭാഗം 2
ഒക്ടോബറിന്റെ തണുപ്പ് മെല്ലെ കുളിർന്നപ്പോൾ ഞാൻ എണീറ്റു
” ഉണ്ണീ നീ ആ മുറിയില് പോയി കിടക്ക് “
” ഇല്ലാ ശ്രീധരൻ മാമേ , അച്ഛമ്മ …. ! ”
” പോണ്ടവർ പോവും , അല്ല എല്ലാവരും പോവും , ബാലൻ മാമ നാളെ വരോ ? “
” ഇല്ലാന്നാ കേട്ടേ “
” നാളേ പത്തു മണിക്ക് body എടുക്കും എന്നാ അച്ഛൻ പറഞ്ഞേ , ഉണ്ണിയോട് പറയാൻ പറഞ്ഞു “
ഞാൻ ഒന്നും മിണ്ടിയില്ല . ശ്രീധരൻ മാമ തുടർന്നു
” നാട്ടുകാർക്കും അമ്മയായിരുന്നു അച്ഛമ്മ , എത്ര പേരാ ഈ വീട്ടിൽ വളർന്നിട്ടുള്ളത് , ഞാനും അതിലെ ഒരാളാ ”
കൂടുതൽ പറയാൻ ശശ്രീധരൻ മാമാനിന്നില്ല .
വീട്ടിൽ ആളുകൾ വരുന്നുണ്ട് അച്ഛമ്മയെ കാണാൻ , ചിലവർ കരയുന്നുണ്ട് , കുറേ പേർ തലതാഴ്ത്തി മൂകതയിൽ, ഉമ്മറത്തെ അലമാരയിലെ പുരാണ കൃതികൾ പറ്റികൂടി , ദുഖത്തോടെ വാചാലരായി .
പുറത്തു നിലാവ് മായുന്നത് കണ്ടു . നോക്കിയപ്പോൾ ആകാശത്തു മേഘങ്ങൾ .
” ഇന്ന് മഴ പെയ്യും , ഉണ്ണിയെ നമ്മുക്ക് ആ പന്തൽക്കാരോട് പന്തലിടാൻ പറയാം “
” അച്ഛാ ഇന്ന് മഴ പെയ്യില്ല “
” മണ്ടത്തരം പറയാതെ പോ ഉണ്ണീ , ആ പന്തലുകാരനെ വിളിച്ചു പന്തലിടാൻ പറയ് ”
ഞാൻ മിണ്ടാതെ പടിക്കിലേക്ക് നടന്നു , മേഘങ്ങൾ എന്നെ പിന്തുടർന്നു .
ആകാശത്തു നിന്ന് ഒരു വിളി .
” ഉണ്ണീ ”
മേഘമായിരുന്നു വിളിച്ചത് .
“ നീ എങ്ങോട്ടാ നടക്കണത് “
” അറിയില്ല ”
” നീ വിഷമിക്കണ്ടാ ഞങ്ങളില്ലേ നിനക്ക് ?…. ”
ഞാൻ മേഘത്തെ നോക്കി
” മഴ കഴിഞ്ഞാൽ കാറ്റിനൊപ്പം നിങ്ങൾ പോവില്ലേ ?”
” പൊവ്വും , പക്ഷേ പിന്നേയും വരിലോ !!!”
” എനിക്കൊരു കാര്യം മേഘത്തിനോട് പറയാൻ ഉണ്ട് ”
” എന്താ പറയൂ “
” ഇന്ന് മഴ വേണ്ടാ , അച്ഛമ്മ ഉറങ്ങട്ടേ …! ”
വിഷാദം ഉച്ചസ്ഥായിൽ മുഴങ്ങിയപ്പോൾ മേഘവും കണ്ണുകൾ നിറച്ചു , മഴയായി കരഞ്ഞു .
ആ മഴയിൽ ഞാനും നടന്നു
ഒരു ചിങ്ങമാസത്തിൽ കുന്തിപ്പുഴ വീണ്ടും ഹനുമാനായി , മേഘങ്ങൾ കുന്തിപുഴയേ വീണ്ടും വീണ്ടും വളഞ്ഞു കൊണ്ടിരുന്നു . കുന്തിപ്പുഴ ഗതിമാറിയൊഴുകി .
ഞാൻ പുഴയെ കണ്ടുകൊണ്ടിരുന്നു . ഒരു ബാലികാക്ക ഞാൻ ഇരുന്ന പാറക്കെട്ടിൽ വന്നിരുന്നു ., മെല്ലെ എണീറ്റ് , ബലികാക്കയെ നോക്കി
” അച്ചമ്മേ ഞാൻ പോട്ടെ , ഇനി ഇരുന്നാൽ ചിലപ്പോൾ ….. !! ”
ബലികാക്ക നിലവിളിച്ചു , എന്റെ ഉള്ളിൽ ആത്മഗതം
” കഥകള് ജീവിക്കും , മരണം സത്യം ”
ഇത് എഴുത്തുബോൾ അച്ഛമ്മ ഇല്ല , മേഘം പോവ്വാൻ തയ്യാറെടുക്കുന്നു . ഞാനും കുന്തി പുഴയും പടിഞ്ഞാറോട്ട് ഒഴുകുന്നു .
Nice man❤
Nsmaskaram Achuettan & Vishnu
Listened the viedeo clip on child behaviour it is really heart touching. Every parents should learn to behave with their children. Also the contribution of a teacher through his teaching behaviour, understanding and encourage the student will definitely mould his future career.
How Vishnu became “Unni Moolam” ? Anyway all the best wishes to Unni too