പാകമാണാര്‍ക്കും
നീണ്ടുനിവര്‍ന്നു
കിടക്കാന്‍
താഴെ വീഴില്ല.
കുടുങ്ങും
ഏതു വമ്പൻ മത്സ്യവും
പിടയ്ക്കില്ല,
നിശ്ശബ്ദം കൂടെപ്പോരും
ഉള്ളിലെ കടല്‍.
പച്ചിലകള്‍ക്കിടയില്‍
ഒളിച്ചുകളിക്കുമ്പോഴോ
അങ്കലാപ്പോടെ
മെഡിക്കല്‍ഷോപ്പിലേയ്ക്ക്
റോഡുമുറിച്ച്
കടക്കുമ്പോഴോ
വേലകഴിഞ്ഞ്
ഇരുട്ടത്ത്
തിരിച്ചുനടക്കുമ്പോഴോ,
വാഴ്ത്തപ്പെടാം
ആരുമറിയില്ല.
അണയാത്ത വിളക്കാണ്
വീട്
കരച്ചിലുയര്‍ന്നേക്കാം
മൗനം ശീലിക്കുക.
പൊട്ടിയ ചെരുപ്പോ,
മുറ്റത്തെ
പനിനീര്‍ചെടിയോ
കുഞ്ഞിന്
മുലകൊടുക്കുന്ന
ഒരുവളോ
കണ്ണില്‍പ്പെടാം,
യാത്ര പറയേണ്ട
ആരോടും.