എന്താണ് വ്യാകരണം?

grammar

ഒരു ഭാഷയുടെ ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ്‌ ആ ഭാഷയുടെ വ്യാകരണം (ഇംഗ്ലീഷ്: Grammar, ഗ്രാമർ). ഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. വേദാംഗങ്ങൾ എന്ന പേരിൽ ഭാരതത്തിൽ അറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങളിൽ ഒന്നാണ് വ്യാകരണം.

സംസ്കൃതത്തിൽ വ്യാക്രിയന്തേ ശബ്ദാ: അനേന ഇതി വ്യാകരണം എന്നാണ് വ്യാകരണ ത്തെ നിർവചിച്ചിരിക്കുന്നത്

ആദ്യത്തെ വ്യാകരണരൂപങ്ങൾ ഇന്ത്യയിൽ ഇരുമ്പുയുഗക്കാലത്താണ് ആവിർഭവിച്ചത്. യസ്ക (ബി.സി. ആറാം നൂറ്റാണ്ട്), പാണിനി (ബി.സി. നാലാം നൂറ്റാണ്ട്) അദ്ദേഹത്തെ വ്യാഖ്യാനിച്ച പിങ്കള (ബി.സി. 200), കത്യയാന, പതഞ്ജലി (ബി.സി. രണ്ടാം നൂറ്റാണ്ട്) എന്നിവരാണ് എടുത്തുപറയാവുന്നവർ. പടിഞ്ഞാറൻ രാജ്യങ്ങളിൽ ബി.സി. മൂന്നാം നൂറ്റാണ്ടിൽ ഹെല്ലനിസത്തിലെ ഒരു ശാഖയായാണ് വ്യാകരണം നിലവിൽ വന്നത്. റയാനസ് അരിസ്റ്റാർക്കസ് എന്നിവർ എടുത്തുപറയാവുന്നവരാണ്. നിലവിലുള്ള ഏറ്റവും പഴയ വ്യാകരണഗ്രന്ഥം ആർട്ട് ഓഫ് ഗ്രാമർ , ഡയോണൈഷ്യസ് ത്രാക്സ് 100 ബി.സി.യിലെഴുതിയതെന്ന് വിശ്വസിക്കുന്നു) എന്ന ഗ്രന്ഥമാണ്. ഗ്രീക്ക് മാതൃകകൾ പിന്തുടർന്നാണ് ബി.സി. ഒന്നാം നൂറ്റാണ്ടുമുതൽ ലാറ്റിൻ വ്യാകരണം വികസിച്ചത്. ഓർബീലിയസ് പ്യൂപിളസ്, റെമ്മിയസ് പാലൈമോൺ, മാർക്കസ് വലേരിയസ് പ്രോബസ്, വെരിയസ് ഫ്ലാക്കസ്, ഐമിലസ് ആസ്പർ എന്നിവർ മുഖ്യ വൈയ്യാകരണന്മാരാണ്.

ആദ്യ തമിഴ് വ്യാകരണഗ്രന്ഥമായ തൊൾക്കാപ്പിയം എ.ഡി. ഒന്നാം നൂറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ എഴുതിയതാണെന്ന് കരുതപ്പെടുന്നു..

ഓറിയാസെപ്റ്റ് നാ എൻ-എസസോടുകൂടി ഏഴാം നൂറ്റാണ്ടിൽ ഐറിഷ് വ്യാകരണചരിത്രം ആരംഭിച്ചു.

അറബി ഭാഷയിലെ വ്യാകരണം അബു അൽ-അസ്വാദ് അൽ-ദുവാലിയോടുകൂടി ഏഴാം നൂറ്റാണ്ടിൽ ആരംഭിച്ചു. ഇദ്ദേഹത്തെ വ്യാകരണം പഠിപ്പിച്ചത് ഇസ്ലാമിലെ നാലാമത്തെ ഖലീഫയും ആദ്യ ഷിയ ഇമാമുമായ അലി ഇബ്ൻ അബി താലിബ് ആണത്രേ.

ഹീബ്രൂ വ്യാകരണത്തിലെ ആദ്യ ഗ്രന്ഥം ഉയർന്ന മദ്ധ്യകാലഘട്ടത്തിലാണ് പ്രത്യക്ഷപ്പെട്ടത്.

മതപ്രചാരണത്തിനും ബൈബിൾ തർജ്ജമയ്ക്കുമായാണ് ഭൂരിഭാഗം ഭാഷകളിലും പതിനാറാം നൂറ്റാണ്ടുമുതൽ വ്യാകരണഗ്രന്ഥങ്ങൾ രചിച്ചു തുടങ്ങിയത്.

വ്യാകരണത്തിലെ വിഷയങ്ങൾ

ഒരു വാക്യത്തിലെ പദങ്ങളെ വിശകലനം ചെയ്ത് പഠിക്കുന്നതിനെ വ്യാകരിപ്പ് എന്ന് പറയുന്നു. ഒരു വാക്യത്തിലെ പദങ്ങളുടെ ലിംഗം,വചനം,വിഭക്തിതുടങ്ങിയവയും, നാമപദത്തിന്റെ ലിംഗം,വചനം,വിഭക്തി,കാരകം,അന്വയം ഇവ വിവരിച്ച്, ക്രിയാപദത്തിന്റെ ക്രിയ, കേവലക്രിയ, പ്രയോജകക്രിയ, കാരിതക്രിയ, അകാരിതക്രിയ, സകർമ്മകക്രിയ, അകർമ്മകക്രിയ, കർത്തരിപ്രയോഗം, കർമ്മണിപ്രയോഗം, ഭൂതകാലം, ഭാവികാലം, വർത്തമാനകാലം, ഭേദകം, അവ്യയം, സർവ്വനാമം എന്നീ കാര്യങ്ങളെ അപഗ്രഥിച്ച് പഠിക്കുന്നതിനെയാണ് വ്യാകരണം എന്ന് പറയുന്നത്.

മുഖ്യ വ്യാകരണഗ്രന്ഥങ്ങൾ

സംസ്കൃതത്തിൽ

സംസ്കൃതവ്യാകരണത്തിന്റെ അടിസ്ഥാനമായി ഗണിക്കപ്പെടുന്നത് പാണിനി രചിച്ച വ്യാകരണസൂത്രങ്ങളാണ്. ഈ സൂത്രങ്ങളുടെ എട്ട് അധ്യായങ്ങളിലായുള്ള സമാഹാരം അഷ്ടാധ്യായി അഥവാ പാണിനീയം എന്നറിയപ്പെടുന്നു. പാണിനിയുടെ സൂത്രങ്ങളെ തുടർന്ന് കാത്യായനൻ വാർത്തികമെഴുതി. പതഞ്ജലി മഹാഭാഷ്യം രചിച്ചു. പാണിനി, കാത്യായനൻ, പതഞ്ജലി എന്നിവർ സംസ്കൃതവ്യാകരണശാസ്ത്രത്തിലെ ‘മുനിത്രയം’ എന്ന് അറിയപ്പെടുന്നു.

മലയാളത്തിൽ

മലയാളവ്യാകരണഗ്രന്ഥങ്ങളിൽ പ്രമുഖസ്ഥാനമുള്ളത് എ.ആർ. രാജരാജവർമയുടെ കേരളപാണിനീയത്തിനാണ്.

അഭ്യാസങ്ങൾ

ഭാഷ ഉപയോഗിക്കുന്നതിനായി വ്യാകരണം കൂടാതെ ഭംഗിയായി ഭാഷ ഉപയോഗിക്കുന്നതിനായി എഴുതുവാനുള്ള കഴിവും വികസിപ്പിക്കുന്നതിനായി ഭാഷാപണ്ഡിതന്മാർ ആറ് വിധത്തിൽ പ്രായോഗിക പരിശീലനമുറകൾ വികസിപ്പിച്ചിട്ടുണ്ട്. ആശയവിപുലീകരണം, അവധാരണം, സംക്ഷേപണം, പരാവർത്തനം, വിവർത്തനം, ഉപന്യാസം എന്നിങ്ങനെ വേർതിരിച്ചിട്ടുണ്ട്.

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *