ഒരു വലിയ ഉദ്യാനം. ഒരുപാട് പൂക്കളുണ്ട്. പല പല നിറങ്ങളിൽ . ഏറ്റവും ആകർഷണം ഉള്ളത് ചുവന്ന റോസ് പൂക്കളാണ്. ഇതിന്റെ ഒക്കെ തേൻ നുകർന്നുകൊണ്ട് ചിത്രശലഭങ്ങളും. മഞ്ഞ പച്ച നിറങ്ങൾ ആണ് അവർക്ക്.
ഉധ്യാനതിന്ടെ മൂലയിൽ ഒരു റോസ് മരമുണ്ട്. അതിൽ ഒരു റോസ് പൂവേ ഉള്ളു. ഉല്ലസിച്ചു മൂളിപട്ടുപാടി ഒരു പൂമ്പാറ്റ തേൻ നുകരാൻ എത്തി.
പൂമ്പാറ്റ പൂവിനോട് ചോദിച്ചു
” ഞാൻ തേൻ കുടിചോട്ടെ? ”
” അതെന്താ ഇപ്പോ ഇങ്ങനെ ഒരു ചോദ്യം. എന്നും കുടിക്കുന്നതല്ലെ.”
” അതല്ല നിന്റെ തേനിനു ഒരു പ്രേതേഗ സ്വാതുണ്ട്.”
പൂവിന്റെ നാണം കണ്ട് പൂമ്പാറ്റക്ക് അടങ്ങാത്ത ചിരി വന്നു. ആ നാണത്തിലുണ്ട് ഒരു സ്നേഹം.
ഇതിനുമുൻപ് ഒരുപാട് ഒരുപാട് ശലഭങ്ങൾ തൻറെ അടുത്ത് വന്നിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒരു നാണം ആദ്യമായിട്ടാണ്.
തേൻ കുടിച്ചു കഴിഞ്ഞ് പതിവുപോലെ പൂമ്പാറ്റ അടുത്ത പൂവിലേക്ക് പോയി. പിന്നെ രണ്ടു ദിവസത്തിന് ആ പൂമ്പാറ്റയെ റോസ് പൂവ് കണ്ടിട്ടില്ല.
മൂന്നാമത്തെ ദിവസം പതിവുപോലെ തേൻ കുടിക്കാൻ പൂമ്പാറ്റ എത്തി. പക്ഷെ സ്നേഹത്തിന്റെ സ്വാദ് തന്ന ആ റോസ് പൂവ് അവിടെ ഉണ്ടായിരുന്നില്ല
‘അത് വെറും വീണ പൂവായി മാറിയിരുന്നു. ‘