ലോകാവസാനം അടുത്തെത്തി !

asteroid-to-hit-earth-wallpaper-768x480

മായന്‍ കലണ്ടര്‍ പ്രകാരം 2012-ല്‍ ലോകം അവസാനിക്കുമെന്ന അഭ്യൂഹം മുന്‍പ് ഉണ്ടായിരുന്നു. ഇപ്പോഴിതാ ഗൂഢാലോചനാ സിദ്ധാന്തക്കാര്‍ വീണ്ടും ലോകാവസാനം അടുത്തെത്തിയെന്ന മുന്നറിയിപ്പ് നല്‍കുന്നു. ക്ഷുദ്രഗ്രഹങ്ങള്‍ വന്ന് ഭൂമിയില്‍ പതിച്ചാണ് ലോകാവസാനം സംഭവിക്കുക എന്നാണ് ഇവരുടെ സിദ്ധാന്തം.

ഏകദേശം ആയിരത്തോളം ക്ഷുദ്രഗ്രഹങ്ങളാണ് ഭൂമിയെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്നത്. മണിക്കൂറില്‍ 60,000 മൈലാണ് (മണിക്കൂറില്‍ 96560.64 കിലോമീറ്റര്‍) ഈ ഗ്രഹങ്ങളുടെ വേഗത.

ചൊവ്വാഴ്ച പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നാല് ക്ഷുദ്രഗ്രഹങ്ങളാണ് ഭൂമിക്ക് സമീപത്തേക്ക് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ കൂടുതല്‍ ഗ്രഹങ്ങള്‍ ഉണ്ടെന്നാണ് ഗൂഡാലോചനാ സിദ്ധാന്തക്കാര്‍ വാദിക്കുന്നത്. കൂടുതല്‍ ക്ഷുദ്രഗ്രഹങ്ങളെ വരും വര്‍ഷങ്ങളില്‍ കണ്ടെത്തപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ പറയുന്നു.

ഈയിടെയാണ് ബെന്നു എന്ന ക്ഷുദ്രഗ്രഹത്തെ കുറിച്ച് പഠിക്കാനായി ഒസിരിസ്-റെക്‌സ് എന്ന ബഹിരാകാശപേടകം നാസ വിക്ഷേപിച്ചത്. ക്ഷുദ്രഗ്രഹങ്ങളുടെ സഞ്ചാരപാതയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ ദൗത്യത്തില്‍ പഠനവിധേയമാക്കും. എന്നാല്‍ ക്ഷുദ്രഗ്രഹം ഭൂമിയില്‍ ഉണ്ടാക്കിയേക്കാവുന്ന ആഘാതത്തെ പഠിക്കാനാണ് ഈ ദൗത്യമെന്ന് നെയ്ചര്‍ വേള്‍ഡ് ന്യൂസിന്റെ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി ചിലര്‍ പറയുന്നു.

2009 ഇ.എസ്. എന്ന ക്ഷുദ്രഗ്രഹം ഉടനെ ഭൂമിയില്‍ പതിക്കുമെന്നാണ് ചൈനയിലെ ഒരു ജ്യോതിശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കുന്നത്. 10 മൈല്‍ വീതിയുള്ള കൊലയാളി ഗ്രഹം ഭൂമിയില്‍ പതിക്കുന്നത് മൂന്ന് ദശലക്ഷം ആണവ ബോംബുകള്‍ പൊട്ടുന്നതിന് തുല്യമാണ് എന്നാണ് മോണിംഗ് ലെഡ്ജറിന്റെ റിപ്പോര്‍ട്ട്.

സമ്പാദകൻ:- അഹ്‌ലുദേവ്

Check Also

ചുള്ളിക്കാടിന്റെ അഭിപ്രായത്തോട് ഭാഗികമായി യോജിക്കുന്നു: റഫീഖ് അഹമ്മദ്

പാലക്കാട് : അക്കാദമിക് നിലവാരം കുറ‍ഞ്ഞുവെന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ അഭിപ്രായത്തോടു യോജിക്കുന്നുവെങ്കിലും സ്കൂളിലോ കോളജിലോ തന്റെ കവിതകൾ പഠിപ്പിക്കരുതെന്ന …

Leave a Reply

Your email address will not be published. Required fields are marked *