പാലക്കാട്∙ ജില്ലാലൈബ്രറി കൗൺസിൽ, ടോപ് ഇൻ ടൗൺ എന്നിവയുമായി സഹകരിച്ചു പാലക്കാട് പ്രസ് ക്ലബ് നടത്തുന്ന ടോപ് ടെൻ രാജ്യാന്തര ചലച്ചിത്ര മേള 20 മുതൽ 29 വരെ നടക്കും. രാജ്യാന്തര ചലച്ചിത്ര മേളകളിലെ മികച്ച വിദേശ ചിത്രങ്ങളും രണ്ട് ഇന്ത്യൻ സിനിമകളുമായിരിക്കും പ്രദർശിപ്പിക്കുക. പ്രമുഖരുമായുള്ള മുഖാമുഖം, സംവാദങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കും. പാലക്കാട് പ്രസ് ക്ലബ്, ടോപ് ഇൻ ടൗൺ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണു വേദി. മുൻകൂർ റജിസ്റ്റർ ചെയ്യുന്നവർക്കു മാത്രമാകും പ്രവേശനം. 18 വയസ്സിനു മുകളിലുള്ളവർക്ക് അപേക്ഷിക്കാം. റജിസ്ട്രേഷൻ ഫീസ് 50 രൂപ. ഈ മാസം 14 വരെ പകൽ 10 മുതൽ നാലുവരെ പാലക്കാട് പ്രസ്ക്ലബിൽ നേരിട്ടെത്തി റജിസ്ട്രേഷൻ നടത്താം. ഫോൺ 9447439790, 0491 2500005.
ഇമെയിൽ: top10filmfestival@gmail.com