ആധുനിക മലയാള നാടകവേദിയെ നവീകരിച്ച നാടകാചാര്യന്‍ കാവാലം നാരായണപ്പണിക്കര്‍ അന്തരിച്ചു നാടകകൃത്ത്, നാടക സംവിധായകന്‍, കവി, ചലച്ചിത്ര-ലളിതഗാന രചയിതാവ്, നാടോടിപ്പാട്ടിന്റെയും സംസ്കൃതിയുടെയും കാവല്‍ക്കാരന്‍, ഗ്രന്ഥകര്‍ത്താവ്, പ്രഭാഷകന്‍….. എല്ലാം ഒത്തു ചേര്‍ന്ന പ്രതിഭാധനനാണ് കാവാലം നാരായണപ്പണിക്കര്‍.
കാളിദാസനും ഭാസനും സമ്പന്നമാക്കിയ ഭാരതീയ നാടകപ്രസ്ഥാനത്തിന് മലയാളത്തിന്റെതായ സംഭാവനകള്‍ നല്‍കിയ മഹത്തായ പ്രസ്ഥാനമായിരുന്നു അദ്ദേഹം. ഭാരതീയ നാടകപ്രസ്ഥാനത്തിന്റെ തനതുഭാവങ്ങളും രൂപങ്ങളും ലോകത്തിനു പരിചയപ്പെടുത്തിയ പ്രതിഭാശാലിയാണ് കാവാലം നാരായണപ്പണിക്കര്‍. കാവാലം സൃഷ്ടിച്ച നാടകസംസ്കാരം ഇന്ത്യയുടെ മണ്ണിലൂടെ, ലോകത്തിന്റെ മണ്ണിലൂടെ യാത്രചെയ്ത് ‘തനതു നാടക’ വേദിയെ പരിചയപ്പെടുത്തി. ഊരുഭംഗവും കര്‍ണഭാരവും ഭഗവദ്ദജ്ജുകവും ഷേക്സ്പിയറുടെ കൊടുങ്കാറ്റുമെല്ലാം കാവാലത്തിലൂടെ മലയാളിക്ക് അനുഭവേദ്യമായി.
അതെ, കാവാലം കേവലം ഒരു വ്യക്തിയോ,സ്ഥലപ്പേരോ അല്ല. അത് ഒരു പ്രസ്ഥാനം തന്നെയാണ്.