ഞാൻ എന്റെ അവധിക്കാലം കൂടുതലായി ചിലവഴിച്ചത് എന്റെ തറവാട്ടിലാണ്. അവിടെ എന്റെ മുത്തിയമ്മയും അമ്മായിയുമാണുള്ളത്. കളിക്കാൻ കൂട്ടുകാരുമുണ്ട് അവിടെ. സൈക്കിൾ ഓടിച്ച് കളിക്കുന്നത് പ്രധാന വിനോദമായിരുന്നു. കൂട്ടുകാരോടൊപ്പം പാടത്തു കളിക്കുമ്പോൾ കുറേ മയിലുകളെ കാണാറുണ്ടായിരുന്നു.
ഒരു ദിവസം വൈകുന്നേരം ഞങ്ങളെല്ലാവരും കൂടി കളിക്കുമ്പോൾ മാനത്ത് ഇടിമിന്നൽ പൊട്ടാൻ തുടങ്ങി. അത് വേനൽ മഴയായിരുന്നു. അപ്പോൾ ഞങ്ങൾ വീട്ടിലേക്ക് ഒറ്റ ഓട്ടം. നല്ല രസമായിരുന്നു മഴ കൊള്ളാൻ. പിന്നൊരു ദിവസം ഞങ്ങൾ പാടത്ത് പോയപ്പോൾ ഒരു മയിലിനെ അടുത്തു കണ്ടു. ഞങ്ങളെല്ലാരും കൂടി ആ മയിലിന്റെ പുറകെ പോയി. പക്ഷെ അത് ഏതോ മരത്തിന്റെ മുകളിൽ പോയി ഇരുന്നു. അപ്പോഴേക്കും മഴ വന്നു. തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും മഴ നനഞ്ഞുകുളിച്ച് ഒരു വഴിയായി.
വെക്കേഷൻ സമയത്ത് പാലക്കാട് ആർച്ചറി ക്യാമ്പിൽ പങ്കെടുക്കാൻ കഴിഞ്ഞതാണ് ഈ വേനലവധിക്കാലത്തെ വേറൊരു അനുഭവം. ആദ്യത്തെ കുറച്ചു ദിവസം സ്ട്രെച്ചിങ്ങ് ആയിരുന്നു. അതായത് വ്യായാമം. കുറേ ദിവസം എക്സർസൈസ് ചെയ്യിപ്പിച്ചിട്ടാണ് അമ്പും വില്ലും കൈയ്യിലോട്ട് തന്നത്. ഒരുപാട് പേരുണ്ടായിരുന്നു ക്യാമ്പിൽ. ഒരു മാസത്തെ ക്യാമ്പിന്റെ അവസാനം ടൂർണമെന്റ് ഉണ്ടായിരുന്നു. എനിക്ക് കിട്ടിയ വില്ല് കഷ്ടപ്പെട്ട് വലിച്ച് അർജ്ജുനനെപ്പോലെയല്ലെങ്കിലും രണ്ടാം സ്ഥാനത്തെത്താൻ കഴിഞ്ഞു. ഇങ്ങനെ ഒരുപാട് വിശേഷങ്ങൾ പിന്നെയുമുണ്ട്. ഇക്കഴിഞ്ഞ അവധിക്കാലം ഒരടിച്ചുപൊളിയായിരുന്നു എന്ന് തന്നെ പറയാം.
Good