എന്തിനാണ് പ്ലെയിനിന്റെ പുറത്തു കളർ ലൈറ്റ് വച്ചിരിക്കുന്നത് ?

on_approach

ചുവപ്പും, പച്ചയും ലൈറ്റുകൾ ആണ് പ്ലെയിനിന്റെ പുറത്തു കാണുക. ചുവപ്പ് ലൈറ്റ് ഇടതു ഭാഗത്തും, പച്ച ലൈറ്റ് വലതു ഭാഗത്തും.

1800-ൽ കപ്പിത്താൻമാർ ആണ് ഈ പുതിയ രീതി കൊണ്ടുവന്നത്. കപ്പലുകൾ തമ്മിൽ കൂട്ടിയിടിക്കാതിരിക്കാനായി ആണ് അവർ ഇത് തുടങ്ങിയത് എങ്കിലും പിന്നീട് പ്ലെയിനുകളിലും, ബഹിരാകാശ വാഹങ്ങളിൽ വരെ ഇപ്പോൾ ഉപയോഗിക്കുന്നു. “നാവിഗേഷൻ ലൈറ്റുകൾ” എന്നാണു ഇതിനു പറയുക.

ചുവപ്പും, പച്ചയും ലൈറ്റുകൾ എപ്പോഴും കത്തിക്കൊണ്ടിരിക്കും. നമ്മുടെ വണ്ടികളിലെ ഇൻഡിക്കേറ്റർ പോലെ തിരിയാൻ ഉള്ളപ്പോൾ മാത്രമല്ല ഇടുക. പച്ചയും ചുവപ്പും ലൈറ്റ് കൂടാതെ നടുക്കായി ഒരു വെളുത്ത ലൈറ്റും ഉണ്ടായിരിക്കും. വെള്ള ലൈറ്റ് എപ്പോഴും മിന്നിക്കൊണ്ടിരിക്കും. ഇതിനെ “anti-collision lights” എന്നാണു പറയുക.

സാധാരണ വിമാനങ്ങൾക്കു മാത്രമേ ഈ ലൈറ്റുകൾ ഉള്ളൂ. മിലിട്ടറി പ്ലെയിനുകളിൽ ഇതില്ല.maxresdefault

ലത : മാഷേ ഇത് എങ്ങനെ ഉപയോഗിക്കുന്നു എന്ന് പറഞ്ഞില്ല.

മാഷ് : രണ്ട് പ്ലെയിനുകൾ നേർക്കുനേർ വരുന്നു എങ്കിൽ ഈ ലൈറ്റുകൾ നമ്മുടെ റോഡിലെ ട്രാഫിക് ലൈറ്റുകൾ പോലെ ഉപയോഗിക്കുന്നു.

എന്ന് വച്ചാൽ മുന്നിലെ പ്ലെയിനിന്റെ പച്ച ലൈറ്റ് കാണുന്ന (ഇടതു) ഭാഗത്തേക്ക് പ്ലെയിൻ തിരിക്കുന്നു. അതുപോലെ എത്രിരേ വരുന്ന പ്ലെയിനും അവർക്കു പച്ച ലൈറ്റ് കാണുന്ന (അവരുടെ ഇടതു) ഭാഗത്തേക്ക് പ്ലെയിൻ തിരിക്കുന്നു. അങ്ങനെ പ്ലെയിൻ കൺഫ്യൂഷൻ ഇല്ലാതെ പരസ്പ്പരം അകന്നു പോവുന്നു.

സമ്പാദകൻ:- അഹ്‌ലുദേവ്

Check Also

ഉറുമ്പ് ലോകത്തെ ‘കുറുമ്പ് ‘ വിശേഷങ്ങൾ

സയോഗ്യമായ ഒരു വിദൂര ഉപഗ്രഹത്തില്‍ അപൂര്‍വ്വധാതു തേടിപ്പോയ മനുഷ്യരുടെ കഥയാണല്ലോ 2009ല്‍ പുറത്തിറങ്ങിയ ‘അവതാര്‍‘ എന്ന ഹോളിവുഡ് സയന്‍സ് ഫിക്ഷന്‍ …

Leave a Reply

Your email address will not be published. Required fields are marked *